For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

CCL 2026: ജയത്തോടെ തുടങ്ങി ഉണ്ണിയും ടീമും, അടുത്ത കളി എപ്പോള്‍? സെമിയിലെത്താന്‍ വേണ്ടതെന്ത്

കോയമ്പത്തൂര്‍: വെള്ളിത്തിരയിലെ മിന്നു താരങ്ങള്‍ അണിനിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ സ്‌ട്രൈക്കേഴ്‌സ് തകര്‍പ്പന്‍ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. യുവ സൂപ്പര്‍ താരം ഉണ്ണ് മുകുന്ദന്‍ നയിച്ച കേരളാ ടീം ആദ്യ റൗണ്ടില്‍ മുംബൈ ഹീറോസിനെയാണ് അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടത്,

വമ്പന്‍ റണ്‍ചേസിനൊടുവിലാണ് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് നയിച്ച മുംബൈയെ ഉണ്ണിയും സംഘവും മലര്‍ത്തിയടിച്ചത്. 20 ഓവറില്‍ മുംബൈ നല്‍കിയ 192 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം മൂന്നു ബോള്‍ ബാക്കിനില്‍ക്കവെ അഞ്ചു വിക്കറ്റിനു കേരളം മറികടക്കുകയായിരുന്നു. 28 ബോളില്‍ പുറത്താവാതെ 74 റണ്‍സ് വാരിക്കൂട്ടിയ മദന്‍ മോഹനാണ് കേരളത്തിന്റെ ഹീറോയാത്. ഏഴു ഫോറും നാലു സിക്‌സറുമടക്കമാണിത്.

UNNI MUKUNDAN

കേരളത്തിന്റെ ഈ ത്രില്ലിങ് വിജയം സിനിമാ, ക്രിക്കറ്റ് പ്രേമികളെ ഒരുപോലെ ആവേശത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ സീസണ്‍ മിസ്സായെങ്കിലും ഇത്തവണ തങ്ങള്‍ ഒരുങ്ങിത്തന്നെയാണ് വന്നതെന്നു ഉണ്ണിയും സംഘവും ആദ്യറൗണ്ടില്‍ തന്നെ തെളിയിച്ചു കഴിഞ്ഞു. കേരളത്തിന്റെ അടുത്ത മല്‍സരം എപ്പോഴാണെന്നും സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ എന്താണ് വേണ്ടതെന്നും പരിശോധിക്കാം.

അടുത്ത എതിരാളിയാര്?

കേരളാ സ്‌ട്രൈക്കേഴ്‌സിനു ഇനി രണ്ടു മല്‍സരങ്ങളാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രാഥമിക റൗണ്ടില്‍ ബാക്കിയുള്ളത്. 23നു ഉച്ചയ്ക്കു രണ്ടു മണിക്ക് തകര്‍പ്പന്‍ ഫോമിലുള്ള ബംഗാള്‍ ടൈഗേഴ്‌സുമായിട്ടാണ് കേരളത്തിന്റെ രണ്ടാമങ്കം. മധുരൈയിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

അതിനു പിന്നാലെ 24നു ഇതേ വേദിയില്‍ വൈകീട്ട് 6.30ന് ചെന്നൈ കിങ്‌സുമായാണ് കേരളത്തിന്റെ അവസാനത്തെ പോരാട്ടം. ജിഷുസെന്‍ ഗുപ്ത നയിക്കുന്ന ബംഗാളിനെതിരായ മല്‍സരം ഉണ്ണി മുകുന്ദനും സംഘത്തിനും വലിയ വെല്ലുവിളി തന്നെയായിരിക്കും. കാരണം ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുകയാണ് ബംഗാള്‍ ടീം.

ആദ്യ കളിയില്‍ മുംബൈ ഹീറോസിനെ നാലു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് സിസിഎല്ലില്‍ അവര്‍ തുടങ്ങിയത്. രണ്ടാമത്തെ മല്‍സരത്തില്‍ ചെന്നൈ കിങ്‌സിനെയും ത്രില്ലറില്‍ അവര്‍ വീഴ്ത്തി. സ്‌കോര്‍ ടൈ ആയതോട സൂപ്പര്‍ ഓവറിലേക്കു നീണ്ട പോരാട്ടത്തിലാണ് ചെന്നൈയെ ബംഗാള്‍ കൊമ്പുകുത്തിച്ചത്. ഇത്രയും മികച്ച ഫോമിലുള്ള ബംഗാളിനെ വീഴ്ത്തണമെങ്കില്‍ കേരളത്തിനു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കണ്ടിയും വരും.

സെമി കളിക്കുമോ?

മുംബൈ ഹീറോസിനെ ആദ്യറൗണ്ടില്‍ തകര്‍ത്തുവിട്ടതോടെ സെമി ഫൈനല്‍ സാധ്യത സജീവമായി നിലനിര്‍ത്താന്‍ കേരളാ സ്‌ട്രൈക്കേഴ്‌സിനു സാധിച്ചിരിക്കുകയാണ്. നിലവില്‍ എടട്ടു ടീമുകളുടെ ടൂര്‍ണമെന്റില്‍ കേരളാ ടീം പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് സെമിയിലേക്കു യോഗ്യത നേടുക.

ശേഷിച്ച രണ്ടു ലീഗ് മല്‍സരങ്ങളില്‍ ഒന്നെങ്കിലും ജയിക്കാനായാല്‍ കേരളത്തിനു സെമിയിലേക്കു ടിക്കറ്റുറപ്പിക്കാം. ചെന്നൈയുമായുള്ള അവസാന മല്‍സരത്തിനു കാത്തുനില്‍ക്കാതെ അടുത്ത കളി ജയിച്ച് സെമിയിലെത്താനായിരിക്കും ഉണ്ണി മുകുന്ദന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കേരളാ സ്ട്രൈക്കേഴ്സ് ടീം

ഉണ്ണി മുകുന്ദന്‍ (ക്യാപ്റ്റന്‍), അര്‍ജുന്‍ നന്ദകുമാര്‍, പ്രശാന്ത് അലക്സാണ്ടര്‍, റിയാസ് ഖാന്‍, സിജു വില്‍സണ്‍, ജോണ്‍ കൈപ്പള്ളി, സഞ്ജു ശിവറാം, അനൂപ് കൃഷ്ണന്‍, അരുണ്‍ ബെന്നി, ബിനീഷ് കോടിയേരി, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് മേനോന്‍, വിവേക് ഗോപന്‍.

Story first published: Tuesday, January 20, 2026, 16:16 [IST]
Other articles published on Jan 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+