Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CCL 2026: കപ്പിലേക്ക് ഇനി 2 കളിയുടെ ദൂരം!! കേരളത്തിന്റെ സെമി എതിരാളിയാര്? ജയം കടുപ്പം

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഉണ്ണി മുകുന്ദന്റെ കേരളാ സ്‌ട്രൈക്കേഴ്‌സും കന്നിക്കിരീടവും തമ്മിലുള്ള അകലം ഇനി വെറും രണ്ടു കളികള്‍ മാത്രം. മികച്ച പ്രകനവുമായി കേരളാ ടീം സെമി ഫൈനലിലെത്തി കഴിഞ്ഞു. എട്ടു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് കേരളത്തിന്റെ സെമി പ്രവേശനം.

ലീഗ് ഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ കേരളം ജയിച്ചപ്പോള്‍ ഒന്നില്‍ പരാജയം സമ്മതിക്കുകയും ചെയ്തു. ആദ്യ മല്‍സരത്തില്‍ റിതേഷ് ദേശ്മുഖ് നയിച്ച മുംബൈ ഹീറോസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു കേരളത്തിന്റെ തുടക്കം. രണ്ടാമങ്കത്തില്‍ പക്ഷെ അടിതെറ്റി. ബംഗാള്‍ ടൈഗേഴ്‌സിനോടു 13 റണ്‍സിന് കേരളം കീഴടങ്ങി.

KERALA BENGAL

Photocredit/Keralastrikers

എന്നാല്‍ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ചെന്നൈ കിങ്‌സിനെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിന് തോല്‍പ്പിച്ച് കേരളം തിരിച്ചുവന്നു. ടീം സെമിയിലേക്കു ടിക്കറ്റെടുത്തതും ഇതോടെയാണ്. സെമി ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍ ആരാണെന്നും മല്‍സരം എപ്പോഴാണെന്നും നോക്കാം.

സെമി എതിരാളിയാര്?

പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ഒരു സെമി ഫൈനലെങങ്കില്‍ മറ്റൊരു സെമി രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മിലാണ്. ലീഗ് ഘട്ടത്തിനു ശേഷം കളിച്ച മൂന്ന് മല്‍രങ്ങളിലും ജയിച്ച് തലപ്പത്ത് ഫിനിഷ് ചെയ്തത് കര്‍ണാടക ബുള്‍ഡോസേഴ്‌സാണ്.

ഇത്ര തന്നെ വിജയവുമായി ബംഗാള്‍ സ്‌ട്രൈക്കേഴ്‌സ് രണ്ടാമതുമെത്തി. മികച്ച നെറ്റ് റണ്‍റേറ്റാണ് ഇരുടീമുകളെയും വേര്‍തിരിച്ചത്. കേരള സ്‌ട്രൈക്കേഴ്‌സ് (4 പോയിന്റ്), ചെന്നൈ കിങ്‌സ് (2) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു.

ഈ മാസം 31ന് ഹൈദരാബാദിലാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ആദ്യ സെമിയില്‍ കര്‍ണാടകയും ചെന്നൈയും ഏറ്റുമുട്ടും. രണ്ടാം സെമി വൈകീട്ട് 6.30ന് കേരളവും ബംഗാളും തമ്മലാണ്. ഈ സെമി ഫൈനലുകളില്‍ ജയിക്കുന്നവരാണ് ഫെബ്രുവരി ഒന്നിന് വൈകീട്ട് 6.30ന് നടക്കാനിരിക്കുന്ന കലാശക്കളിയില്‍ കൊമ്പുകോര്‍ക്കുക.

ബംഗാളിനെ വീഴ്ത്തി ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഉണ്ണി മുകുന്ദനും സംഘത്തിനും ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും. നേരത്തേ ലീഗ് ഘട്ടത്തില്‍ അവരോടേറ്റ പരാജയത്തിന് കണക്കുതീര്‍ക്കാനുള്ള അവസരമാണ് കേരളത്തിനു ലഭിച്ചിരിക്കുന്നത്. ജിഷുസെന്‍ ഗുപ്തയാണ് ബംഗാള്‍ ടീമിനെ നയിക്കുന്നത്.

കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം

ഉണ്ണി മുകുന്ദന്‍ (ക്യാപ്റ്റന്‍), അര്‍ജുന്‍ നന്ദകുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, റിയാസ് ഖാന്‍, സിജു വില്‍സണ്‍, ജോണ്‍ കൈപ്പള്ളി, സഞ്ജു ശിവറാം, അനൂപ് കൃഷ്ണന്‍, അരുണ്‍ ബെന്നി, ബിനീഷ് കോടിയേരി, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് മേനോന്‍, വിവേക് ഗോപന്‍.

Story first published: Tuesday, January 27, 2026, 11:03 [IST]
Other articles published on Jan 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+