Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CCL 2026: ബംഗാളിനെ പിടിച്ചുകെട്ടി ബിനീഷ്!! കിടിലന്‍ ബൗളിങ്; ഉണ്ണി മുകുന്ദന്റെ തുറുപ്പുചീട്ട്

കോയമ്പത്തൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ രണ്ടു തുടര്‍ ജയങ്ങളുമായി മുന്നേറിയ ബംഗാള്‍ ടൈഗേഴ്‌സിനെതിര കേരളാ സ്‌ട്രൈക്കേഴ്‌സിനായി മിന്നിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. ഈ മല്‍സരത്തില്‍ കേരളാ ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്റെ തുറുപ്പുചീട്ടായി അദ്ദേഹം മാറുന്നതാണ് കോയമ്പത്തൂരില്‍ കണ്ടത്.

20 ഓവറില്‍ 200ന് മുകളില്‍ ടോട്ടല്‍ ലക്ഷ്യമിട്ട് അനായാസം മുന്നേറിയ ബംഗാളിനെ ഏഴു വിക്കറ്റിനു 177 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയതിനു പ്രധാന കാരണക്കാരന്‍ ബിനീഷാണ്. നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. ഒമ്പത് ഡോട്ട് ബോളുകളും ബിനീഷ് എറിഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

UNNI MUKUNDAN BINEESH KODIYERI

ബംഗാളിനു ബ്രേക്കിട്ട് കേരളം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ബംഗാള്‍ ടൈഗേഴ്‌സിനു നല്ല തുടക്കമായിരുന്നു ലഭിച്ചത്. ഒരു വിക്കറ്റ് നഷ്ടമായെങ്കിലും പവര്‍പ്ലേയ്ക്കു പിന്നാലെ അവരുടെ ടോട്ടല്‍ 50 കടന്നു. ഇതിനു ബംഗാളിനെ സഹായിച്ചത് ജാമിയുടെ അഗ്രസീവ് ഫിഫ്റ്റിയായിരുന്നു. വെറും 30 ബോളിലാണ് എട്ടു ഫോറും രണ്ടു സിക്‌സറുമടക്കം താരം ഫിഫ്റ്റിയിലെത്തിയത്. ടൂര്‍ണമെന്റില്‍ ജാമിയുടെ രണ്ടാം ഫിഫ്റ്റി കൂടിയാണിത്.

എന്നാല്‍ ജാമിയെ പുറത്താക്കി വിവേക് ഗോപന്‍ ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. അതോടെ ബംഗാളിന്‍െ സ്‌കോറിങ് വേഗതയും കുറഞ്ഞു. തുടര്‍ന്നാണ് മധ്യ ഓവറുകളില്‍ ഉജ്ജല ബൗളിങിലൂടെ ബംഗാളിനെ ബിനേഷ് കോടിയേരി പിടിച്ചുനിര്‍ത്തിയത്.

14 ഓവറിലാണ് സ്ലോ ബൗളറായ ബിനീഷിനെ നായകന്‍ ഉണ്ണി മുകുന്ദന്‍ പന്തേല്‍പ്പിച്ചത്. ആദ്യ ബോളില്‍ തന്നെ രാഹുല്‍ മസുംദാറിനെ പുറത്താക്കി അദ്ദേഹം ക്യാപ്റ്റന്റെ പ്രതീക്ഷയും കാത്തു. വമ്പന്‍ ഷോട്ടിനു ശ്രമിച്ച രാഹുലിനെ ലോങ്ഓണില്‍ വിവേക് പിടികൂടുകയായിരുന്നു.

ഇതേ ഓവറില്‍ തന്നെ ജോയ് മുഖര്‍ജിയെയും മടക്കി ബിനീഷ് എതിരാളികള്‍ക്കു ഇരട്ട പ്രഹരമേല്‍പ്പിച്ചു. ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാന്‍ ശ്രമിച്ച ജോയ് മുഖര്‍ജിയെ വിക്കറ്റ് കീപ്പര്‍ ആര്യന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ആദ്യത്തെ രണ്ടോവറില്‍ വെറും ആറു റണ്‍സ് മാത്രമേ ബിനീഷ് വഴങ്ങിയുള്ളൂ.

അടുത്ത രണ്ടോവറിലാണ് 22 റണ്‍സ് അദ്ദേഹത്തിനു വിട്ടു കൊടുക്കേണ്ടി വന്നത്. എങ്കിലും ഇതിനിടെ ഒരു വിക്കറ്റ് കൂടി ബിനിഷ് തന്റെ പേരിലാക്കി. യൂസുഫ് ക്രിസ്റ്റിയെയാണ് അദ്ദേഹം മടക്കിയത്. ക്യാച്ചെടുത്തത് അര്‍ജുനായിരുന്നു.

അതേസമയം, ആദ്യ മാച്ചില്‍ റിതേഷ് ദേശ്മുഖ് നയിച്ച മുംബൈ ഹീറോസിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തുവിടാന്‍ കേരളത്തിനായിരുന്നു. മുംബൈ നല്‍കിയ 192 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം കേരളം മൂന്നു ബോള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു മറികടന്നു. 28 ബോളില്‍ പുറത്താവാതെ 74 റണ്‍സ് വാരിക്കൂട്ടിയ മദന്‍ മോഹനാണ് കേരളത്തിന്റെ ഹീറോയായത്. ഏഴു ഫോറും നാലു സിക്‌സുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

കേരളാ സ്‌ട്രൈക്കേഴ്‌സ് പ്ലെയിങ് 11

ഉണ്ണി മുകുന്ദന്‍ (ക്യാപ്റ്റന്‍), പ്രശാന്ത് അലെക്‌സാണ്ടര്‍, ആര്യന്‍ കതൂരിയ, എ സമര്‍ഥ്, അര്‍ജുന്‍ കുമാര്‍, അരുണ്‍ ബെന്നി, ബിനീഷ് കോടിയേരി, വിവേക് ഗോപന്‍, മണിക്കുട്ടന്‍, ജീന്‍ ലാല്‍, മദന്‍ മോഹന്‍

Story first published: Friday, January 23, 2026, 17:00 [IST]
Other articles published on Jan 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+