For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഏക്ക് സാത്ത് വാലി ബാത്ത്- കാത്തിരിപ്പ് തീരുന്നു, പ്രൊമോ വീഡിയോ കാണാം

സപ്തംബര്‍ 19നാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്

മുംബൈ: ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാവാന്‍ പോവുന്ന ഐപിഎല്ലിന്റെ ആവേശം കാണികളിലേക്ക് എത്തിക്കാന്‍ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രൊമോഷണല്‍ വീഡിയോ പുറത്തിറക്കി. ഏക്ക് സാത്ത് വാലി ബാത്ത് (ഒരുമിച്ചുള്ള കാര്യം) എന്ന ടൈറ്റിലോടു കൂടിയുള്ള പരസ്യം ഏറെ വ്യത്യസ്തവും മനസ്സില്‍ സ്പര്‍ശിക്കുന്നതുമാണ്. നിലവില്‍ രാജ്യം പോരാടിക്കൊണ്ടിരിക്കുന്ന കൊവിഡ് മഹാമാരി തന്നെയാണ് പ്രൊമോയുടെയും ഇതിവൃത്തം.

1

ഈ മോശം സമയത്തും ഒറ്റക്കെട്ടായി നമ്മള്‍ ഉല്‍സാഹത്തോടെ മുന്നോട്ടു പോവുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഏക്ക് സാലി ബാത്ത് പരസ്യത്തിലുള്ളത്. പ്രതീക്ഷയും അഭിനന്ദനവും ആവേശവുമടക്കം പല വികാരങ്ങളും ഈ കുഞ്ഞു പ്രൊമോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒടുവിലേക്കു മാത്രമേ ഇത് ഐപിഎല്ലിന്റെ പ്രൊമോയാണെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കൂയെന്നത് മറ്റൊരു പ്രത്യേകതയാണ്. കൊവിഡില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്ന രാജ്യത്തിന്റെ ഉല്‍സാഹം നമുക്ക് ഈ പരസ്യത്തില്‍ കാണാന്‍ കഴിയും. ഇന്ത്യയുടെ ഹൃദയം കീഴക്കാന്‍, എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഒടുവില്‍ ഐപഎല്‍ വരികയാണെന്ന വരികളോടെയാണ് പരസ്യം അവസാനിക്കുന്നത്.
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയ്ക്കു പകരം ഡ്രീം ഇലവന്‍ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ശേഷമുള്ള ആദ്യത്തെ പ്രൊമോ കൂടിയാണിത്.

ഐപിഎല്ലിന്‍റെ പ്രൊമോ വീഡിയോ കാണാം

ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, ബംഗാളി ഭാഷകളില്‍ ഈ പ്രൊമോ ഇനി വിവിധ ചാനലുകളിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകള്‍ക്കൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും.

2

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുന്നത്. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ മൂന്നു വേദികളിലായിട്ടാണ് മല്‍സരങ്ങള്‍. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മല്‍സര സമയങ്ങളില്‍ മാറ്റമുണ്ട്. ഡബിള്‍ ഹെഡ്ഡറുകളുള്ള ദിവസങ്ങളില്‍ വൈകീട്ടത്തെ മല്‍സരങ്ങള്‍ നാലു മണിക്കു പകരം 3.30ന് തുടങ്ങും. രാത്രിയിലെ മല്‍സരങ്ങള്‍ എട്ടു മണിക്കു പകരം 7.30നായിരിക്കും ഈ സീണില്‍ നടക്കുന്നത്.

ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഫിക്‌സര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. യുഎഇയിലെ പലയിടത്തും വ്യത്യസ്തമായ കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നിലനില്‍ക്കുന്നതും അടുത്തിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതുമാണ് ഷെഡ്യൂള്‍ വൈകിപ്പിക്കുന്നത്. എങ്കിലും ഈയാഴ്ച തന്നെ മല്‍സരക്രമം പുറത്തു വിടുമെന്നാണ് വിവരം.

3

മാര്‍ച്ച് 29നായിരുന്നു നേരത്തേ ഇന്ത്യയില്‍ ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഇത് കൊവിഡ് വ്യാപനത്തെ തുടര്‍ന്നു മാറ്റി വയ്ക്കുകയായിരുന്നു. അന്ന് ഐപിഎല്ലിന്റെ ഒരു പ്രൊമോ വീഡിയോ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തിറക്കിക്കിയിരുന്നു. ഖേല്‍ ബോലേഗ ഇനി ഗെയിം സംസാരിക്കുമെന്ന ഹാഷ് ടാഗോടെയായിരുന്നു ഈ പ്രൊമോ. എന്നാല്‍ ഐപിഎല്‍ നീട്ടി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിയ്യതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഈ പ്രൊമോ പിന്‍വലിക്കുകയായിരുന്നു.

Story first published: Thursday, September 3, 2020, 12:05 [IST]
Other articles published on Sep 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+