ധോണിക്കു കീഴിലും ഇന്ത്യ മൂന്നെണ്ണം തോറ്റു, കുഴപ്പം കോലിയുടേതല്ല!- യഥാര്‍ഥ കാരണം ചോപ്ര പറയുന്നു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ തോല്‍വിയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ പലരും രംഗത്തു വന്നിരുന്നു. തുടര്‍ച്ചയായ മൂന്നാം ഐസിസി ടൂര്‍ണമെന്റാണ് കോലിക്കു ജയിക്കാനവാതെ പോയത്. രണ്ടു തവണ ഫൈനലിലും ഒരു തവണ സെമി ഫൈനലിലും ഇന്ത്യക്കു പിഴയ്ക്കുകയായിരുന്നു.
2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യക്കു ആദ്യം കാലിടറിയത്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലും ഇന്ത്യ തോറ്റു. ഇപ്പോഴിതാ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കിരീടം കൈയെത്തുംദൂരത്ത് കോലിക്കു നഷ്ടമായിരിക്കുകയാണ്. കുഴപ്പം കോലിയുടെ ക്യാപ്റ്റന്‍സിയുടേതല്ലെന്നും 2013നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ഇന്ത്യക്കു ജയിക്കാന്‍ കഴിയാത്തതിന്റെ കാരണം മറ്റൊന്നാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ധോണിക്കു കീഴിലും തോറ്റു
2013ലെ ചാംപ്യന്‍സ് ട്രോഫി വിജയത്തിനു ശേഷം നമ്മള്‍ ആറു ഐസിസി ടൂര്‍ണമെന്റുകളില്‍ കളിച്ചു. ഇവയില്‍ മൂന്നെണ്ണത്തില്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. ശേഷിച്ച മൂന്നെണ്ണത്തില്‍ കോലിക്കു കീഴിലും ഇറങ്ങി. ധോണി നയിച്ചപ്പോഴും നമ്മള്‍ മൂന്നു ടൂര്‍ണമെന്റുകളില്‍ കിരീടമില്ലാതെ പുറത്തായി. അപ്പോള്‍ കുഴപ്പം ക്യാപ്റ്റന്‍സിയുടേതല്ല. ടീമെന്ന നിലയില്‍ ഒന്നായി നമുക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കാത്തതാണ് ഇന്ത്യന്‍ പരാജയത്തിനു കാരണമെന്നും ചോപ്ര നിരീക്ഷിച്ചു.

നിര്‍ണായക മല്‍സരത്തില്‍ ഫ്‌ളോപ്പാവുന്നു
നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട താരങ്ങള്‍ ഫ്‌ളോപ്പാവുന്നതാണ് ഇന്ത്യന്‍ പരാജയത്തിനു മുഖ്യ കാരണമെന്നു ചോപ്ര വിലയിരുത്തി. കോലി, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയിലെ പ്രധാന താരങ്ങള്‍. ഇവരില്‍ ധോണി വിരമിച്ചു കഴിഞ്ഞു. നോക്കൗട്ട് മല്‍സരങ്ങളില്‍ മൂന്നു പേരുടെയും ബാറ്റിങ് ശരാശരി നോക്കൂ. രോഹിത്തിന്റെ ഓവറോള്‍ ശരാശരി ടെസ്റ്റില്‍ 46, ഏകദിനത്തില്‍ 49, ടി20യില്‍ 32 എന്നിങ്ങനെയാണ്. എന്നാല്‍ നോക്കൗട്ടില്‍ 24.9 മാത്രമേ രോഹിത്തിനു ശരാശരിയുള്ളൂ. കരിയര്‍ ശരാശരിയേക്കാള്‍ വളരെ കുറവാണ് നോക്കൗട്ട് മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ ശരാശരിയെന്നു കാണാന്‍ കഴിയുമെന്നും ചോപ്ര വ്യക്തമാക്കി.

കോലിയും ധോണിയും
കോലിയുടെ കാര്യവും ഇതുപോലെ തന്നെ. നോക്കൗട്ട് മല്‍സരങ്ങളില്‍ 38.3 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകൡലും 50ന് മുകളില്‍ ഓവറോല്‍ ശരാശരി കോലിക്കുണ്ട്. മുന്‍ നായകന്‍ ധോണിക്കും നോക്കൗട്ട് മല്‍സരങ്ങളില്‍ മോശം ശരാശരിയാണുണ്ടായിരുന്നത്. 34 ആയിരുന്നു നോക്കൗട്ട് റൗണ്ടുകളില്‍ അദ്ദേഹത്തിന്റെ ശരാശരി. ഓവറോള്‍ ശരാശരി ഇതിലും കൂടുതലാണെന്നു നമുക്കറിയാം.
ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നോക്കൗട്ട് മല്‍സരങ്ങളില്‍ നിങ്ങളുടെ ടീമിലെ വലിയ താരങ്ങള്‍ ഏറ്റലും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. സിംപിളായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ. മുന്‍ നോക്കൗട്ടുകളില്‍ ഇതു സംഭവിക്കാത്തതു കാരണമാണ് ഇന്ത്യക്കു കിരീടം നേടാന്‍ കഴിയാതിരുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications