ടെസ്റ്റിലെ റെക്കോര്‍ഡ് ജയം... അവരില്ലെങ്കില്‍ സാധിക്കില്ല, തുറന്നു പറഞ്ഞ് കോലി
കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 257 റണ്‍സിന്റെ വമ്പന്‍ ജയമാണ് വിരാട് കോലിയും സംഘവും ആഘോഷിച്ചത്. ഇതോടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡ് അദ്ദേഹം മറികടക്കുകയും ചെയ്തു.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇതോടെ ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാനായതില്‍ ടീമിലെ എല്ലാവര്‍ക്കും ഒരുപോലെ പങ്കുണ്ടെന്നായിരുന്നു മല്‍സരശേഷം തകോലിയുടെ പ്രതികരണം.

ബൗളര്‍മാരുടെ മികവ്
ക്യാപ്റ്റന്‍സിയെന്നത് പേരിനു മുന്നിലുള്ള വെറും സി മാത്രം ആണെന്നായിരുന്നു പുരസ്‌കാര ദാനച്ചടങ്ങളില്‍ കോലി പറഞ്ഞത്. ഈ നേട്ടത്തിന് ടീമിനു മുഴുവന്‍ തുല്യ പങ്കുണ്ട്. ഇപ്പോള്‍ ടീമിലുള്ള ബൗളര്‍മാരോടാണ് ജയത്തിന് കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഇതുപോലൊരു നേട്ടം ഇന്ത്യക്കു കൈവരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരും നന്നായി പന്തെറിഞ്ഞു
ബാറ്റിങില്‍ എത്രയും റണ്‍സ് നേടാന്‍ ബാറ്റ്‌സ്മാന് കഴിയും. പക്ഷെ ബളിങില്‍ അങ്ങെയല്ല. കഴിവിന്റെ പരമാവധി നല്‍കിയാല്‍ മാത്രമേ ബൗളര്‍ക്കു വിക്കറ്റ് ലഭിക്കുകയുള്ളൂ.
ബുംറയുടെ ബൗളിങ് മൂര്‍ച്ചയുള്ളതായിരുന്നു. നാലാം ദിനം ഷമിയുടെ സ്‌പെല്‍ ഉജ്ജ്വലമായിരുന്നു. ഹൃദയം കൊണ്ടായിരുന്നു ഇഷാന്ത് ബൗള്‍ ചെയ്തത്. ദൈര്‍ഘ്യമേറിയ സ്‌പെല്ലായിരുന്നു ജഡേജയുടേത്. ഈ ബൗളര്‍മാരൊന്നും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കുക ദുഷ്‌കരമാവുമായിരുന്നുവെന്നും കോലി വിശദമാക്കി.

ഒന്നാംസ്ഥാനം ഭദ്രമാക്കി
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഐസിസിയുടെ പ്രഥമ ലോക ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിലെ ആദ്യ ദൗത്യത്തില്‍ തന്നെ വമ്പന്‍ ജയമാണ് ഇന്ത്യ കൊയ്തത്. ഇതോടെ ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ 120 പോയിന്റോടെ ഇന്ത്യ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തിട്ടുണ്ട്.

ഇനി ദക്ഷിണാഫ്രിക്ക
വിന്‍ഡീസ് മിഷന്‍ പൂര്‍ത്തിയായതോടെ ടീം ഇന്ത്യ ഇനി നാട്ടിലേക്കാണ്. ഈ മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ടെസ്റ്റ് പരമ്പരയും ഇതിലുള്‍പ്പെടുന്നു. നവംബറില്‍ ബംഗ്ലാദേശിനെതിരേയും ഇന്ത്യ രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications