Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയെ തോല്‍പിച്ചത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി?

മുംബൈ: നാല് കളി. നാല് തോല്‍വി. ഐ പി എല്ലിന്റെ എട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ കാര്‍ഡാണ് ഇത്. എട്ട് ടീമുകളില്‍ ഇത് വരെ കളി ജയിക്കാത്ത ഏക ടീമാണ് അവര്‍, സ്വാഭാവികമായും അവസാന സ്ഥാനക്കാര്‍. കഴിഞ്ഞ തവണയും മുംബൈയുടെ തുടക്കം ഏതാണ്ട് ഇതേപോലെയായിരുന്നു. അതിന് മുമ്പത്തെ തവണയും.

ഈ ഒരു സാഹചര്യത്തിലാണ് റിക്കി പോണ്ടിംഗിനെ മാറ്റി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയത്. കഴിഞ്ഞ സീസണുകളില്‍ രോഹിത് ഭേദപ്പെട്ട ക്യാപ്റ്റന്‍സിയാണ് പുറത്തെടുത്തത്. 2013 ല്‍ ചാമ്പ്യന്മാരുമാരും കഴിഞ്ഞ തവണ സെമി ഫൈനലിസ്റ്റുകളുമായിരുന്നു അവര്‍. എന്നാല്‍ ഇത്തവണ ഇതൊന്നും നടക്കുന്ന മട്ടില്ല. രോഹിതിന്റെ ക്യാപ്റ്റന്‍സിയാണ് ടീമിനെ പിന്നോട്ട് വലിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന്. കാണൂ.

ആത്മവിശ്വാസമില്ലാത്ത ക്യാപ്റ്റന്‍

ആത്മവിശ്വാസമില്ലാത്ത ക്യാപ്റ്റന്‍

ആത്മവിശ്വാസം എന്നൊന്ന് മുംബൈ ടീമിനെ ഇത്തവണ തൊട്ടുതീണ്ടിയിട്ടില്ല. ക്യാപ്റ്റനും ഇതേ സ്ഥിതിയില്‍ തന്നെ. നെഗറ്റീവ് ആയിട്ടാണ് രോഹിതിന്റെ പെരുമാറ്റം. ക്യാപ്റ്റന് ആത്മവിശ്വാസമില്ലെങ്കില്‍ പിന്നെ ടീമിന്റെ കാര്യം പറയണോ.

സ്ഥിരതയില്ലാത്ത ബാറ്റിംഗ് ഓര്‍ഡര്‍

സ്ഥിരതയില്ലാത്ത ബാറ്റിംഗ് ഓര്‍ഡര്‍

നാല് കളിക്ക് നാല് ഓപ്പണിംഗ് ജോഡികള്‍. ഇതാണ് മുംബൈയുടെ അവസ്ഥ. ഫിഞ്ച്, സിമണ്‍സ്, രോഹിത്, പട്ടേല്‍ എന്നിവര്‍ ഓപ്പണിംഗിന് എത്തി. ബാറ്റിംഗ് ഓര്‍ഡറും ഓരോ കളിയിലും മാറുന്നു. കഴിഞ്ഞ കളിയില്‍ വണ്‍ ഡൗണായി വന്ന റായിഡു ഇന്നലെ ഇറങ്ങിയത് ഏഴാമനായി.

ബൗളിംഗിലെ അവ്യക്തത

ബൗളിംഗിലെ അവ്യക്തത

ഓരോ കളിയിലും ബൗളര്‍മാരെ മാറി മാറി പരീക്ഷിക്കുകയാണ് ക്യാപ്റ്റന്‍. ഓള്‍റൗണ്ടര്‍മാരായ കോറി ആന്‍ഡേഴ്‌സനും കിരണ്‍ പൊളാര്‍ഡും കൂടാതെ അഞ്ച് ബൗളര്‍മാര്‍ ടീമിലുണ്ട്. എന്നാല്‍ ഇവരെ ഫലപ്രദമായി ഉപയോഗിക്കാന്‍ രോഹിതിന് പറ്റുന്നില്ല.

ആന്‍ഡേഴ്‌സന് പന്തില്ലേ

ആന്‍ഡേഴ്‌സന് പന്തില്ലേ

ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന് ചെന്നെയ്‌ക്കെതിരെ പന്തെറിയാനേ അവസരം കിട്ടിയില്ല. ഏതേസമയം സാധാരണ ബൗളറായ പവന്‍ സുയാല്‍ നാലേവര്‍ വീതം തുടക്കം മുതല്‍ എറിയുന്നു.

 വിനയ് കുമാര്‍ എവിടെയായിരുന്നു

വിനയ് കുമാര്‍ എവിടെയായിരുന്നു

ചെന്നൈയുടെ ഓപ്പണര്‍മാര്‍ തകര്‍ത്തടിക്കുമ്പോഴും വിനയ് കുമാറിന് രോഹിത് ബൗളിംഗ് കൊടുത്തതേയില്ല. പത്താമത്തെ ഓവറിലാണ് വിനയ് കുമാര്‍ രംഗത്തെത്തിയത്. തന്നെ.

Story first published: Saturday, April 18, 2015, 15:22 [IST]
Other articles published on Apr 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+