IPL 2020: ആര്‍സിബിക്ക് ഇനി ഒന്നല്ല, മൂന്ന് ക്യാപ്റ്റന്‍മാര്‍! കോലിക്ക് ടെന്‍ഷന്‍ വേണ്ട

ഐപിഎല്ലിന്റെ 13ാം സീസണില്‍ പുതിയ പ്രതീക്ഷകളോടെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അങ്കത്തിനിറങ്ങുന്നത്. വിരാട് കോലി നയിക്കുന്ന ആര്‍സിബി കന്നിക്കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 12 സീസണുകളില്‍ മൂന്നു തവണ ഫൈനല്‍ കളിച്ചെങ്കിലും എല്ലാ തവണയും കപ്പിനരികെ കാലിടറുകയായിരുന്നു. ഇത്തവണയെങ്കിലും ദുരന്തം ആവര്‍ത്തിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ആര്‍സിബി ഇറങ്ങുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ ഈ സീണില്‍ കോലിയുടെ ജോലി ഭാരം കുറയ്ക്കാന്‍ ആര്‍സിബിയുടെ പുതിയ കോച്ച് സൈമണ്‍ കാറ്റിച്ച് തീരുമാനിച്ചു കഴിഞ്ഞു. ഇതിനുള്ള പദ്ധതിയും താന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ക്യാപ്റ്റന്‍മാര്‍
പുതിയ സീസണില്‍ കോലിയുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി ക്യാപ്റ്റന്‍സി മൂന്നു പേര്‍ക്കായി പങ്കിട്ടു നല്‍കാനാണ് ആലോചിക്കുന്നതെന്ന് കാറ്റിച്ച്. കോലിക്കൊപ്പം ക്യാപ്റ്റന്‍സിയില്‍ സഹായിക്കാന്‍ ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ടീം നായകന്‍ ആരോണ്‍ ഫിഞ്ച്, ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സുമുണ്ടാവും.
ഈ സീസണില്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്ന താരമാണ് ഫിഞ്ച്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനെ മികച്ച രീതിയില്‍ നയിക്കുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തങ്ങള്‍ക്കു തുണയാവുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി.

ഫിഞ്ചിനെ എന്തുകൊണ്ട് വാങ്ങി?
ഇത്തവണത്തെ താരലേലത്തില്‍ എന്തുകൊണ്ടാണ് ഫിഞ്ചിനെ വാങ്ങിയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കാറ്റിച്ച്. ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിച്ചു കൊണ്ടിരുന്ന താരങ്ങളെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്. അങ്ങനെയുള്ള കുറച്ചു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കൂട്ടത്തില്‍ ഞങ്ങളുടെ ലിസ്റ്റില്‍ മുന്‍നിരയിലുണ്ടായിരുന്ന് താരമാണ് ഫിഞ്ചെന്നും കാറ്റിച്ച് വ്യക്തമാക്കി.
ഫിഞ്ചിന്റെ സാന്നിധ്യം ആര്‍സിബിയെ വളരെയധികം സഹായിക്കും. അദ്ദേഹം ഗ്രൗണ്ടിലുള്ളത് ക്യാപ്റ്റനെന്ന നിലയില്‍ കോലിയെയും തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുമെന്നും കോച്ച് ചൂണ്ടിക്കാട്ടി.

ഓസീസിന്റെ മിന്നും താരം
ഓസ്‌ട്രേലിയക്കൊപ്പം കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫിഞ്ച് കൈവരിച്ച നേട്ടങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതാണ്. ടി20യില്‍ മുന്‍നിര റാങ്കിലുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. സ്പിന്നിനെ മികച്ച രീതിയില്‍ കളിക്കാനും ഫിഞ്ചിനു കഴിയും. കൂടാതെ ആര്‍സിബില്‍ അദ്ദേഹത്തിന്റെ നേതൃത്വമികവും ഗുണം ചെയ്യുമെന്ന് കാറ്റിച്ച് വിലയിരുത്തി.

പരിചയസമ്പന്നരായ താരങ്ങള്‍
പരിചയ സമ്പന്നരായ താരങ്ങളുടെ സാന്നിധ്യം കോലിക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് കാറ്റിച്ച് അഭിപ്രായപ്പെട്ടു. ഫിഞ്ച് മാത്രമല്ല, എബി ഡിവില്ലിയേഴ്‌സിനെപ്പോലുള്ളവരും വര്‍ഷങ്ങളായി ആര്‍സിബിയുടെ കൂടെയുണ്ട്. ഇത് നേതൃത്വനു കൂടുതല്‍ പരിചയം നല്‍കുകയും ചെയ്യുമെന്ന് കാറ്റിച്ച് പറയുന്നു.
ഇന്ത്യന്‍ ടീമിനൊപ്പവും ഫ്രാഞ്ചൈസിക്കൊപ്പവും ഒരുപാട് അനുഭവസമ്പത്ത് കോലിക്കുമുണ്ട്. ആര്‍സിബിയില്‍ പരിചയസമ്പന്നരായ മറ്റു താരങ്ങളുടെ സാന്നിധ്യം അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതമെന്നും കാറ്റിച്ച് കൂട്ടിച്ചേര്‍ത്തു.

സന്തുലിതമായ ടീം
ആര്‍സിബിക്കു ഇത്തവണ കൂടുതല്‍ സന്തുലിതമായ ടീമാണുള്ളതെന്നു കാറ്റിച്ച് അഭിപ്രായപ്പെട്ടു. ആര്‍സിബി ടീമിലേക്കു നോക്കിയാല്‍ അസാധാരണ പ്രകടനം നടത്തുന്ന ചില താരങ്ങളെ നിങ്ങള്‍ക്കു കാണാനാവും. അനുഭവസമ്പത്ത് നോക്കുമ്പോള്‍ വിദേശ താരങ്ങള്‍ മാത്രമല്ല വിരാട്, ചഹല്‍ എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെയും അനുഭവസമ്പത്ത് ടീമിന് തുണയാവും. ബാറ്റ്‌സ്മാന്‍മാരെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ടീമല്ല ആര്‍സിബിയുടേത്, ഡെയ്ല്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ് എന്നിവരുള്‍പ്പെടെ മികച്ച ബൗളര്‍മാരുമുണ്ടെന്നും കാറ്റിച്ച വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications