ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ എംഎസ് ധോണി മാത്രമാണ് തന്നെ ഫോണില്‍ വിളിച്ചതെന്ന വിരാട് കോലിയുടെ വെളിപ്പെടുത്തലിനെതിരേ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു ശേഷമായിരുന്നു പല കളിക്കാര്‍ക്കും നേരെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന തരത്തില്‍ കോലി ചില തുറന്നുപറച്ചിലുകള്‍ നടത്തിയത്. താരത്തിന്റെ ഈ പരാമര്‍ശങ്ങളില്‍ ബിസിസിഐയ്ക്കും അതൃപ്തിയുണ്ടെന്നണ് വിവരം.