Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവരാജ് സിംഗിനെ ടീമിലെടുത്തത് ധോണിക്ക് വേണ്ടിയോ.. ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നതെന്ത്?

പുനെ: നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. അതും എം എസ് ധോണി ക്യാപ്റ്റന്‍സി രാജിവെച്ചതിന് ശേഷമുള്ള ആദ്യത്തെ മത്സരത്തില്‍. അപ്പോള്‍ ധോണി കാരണമാണോ യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ എത്താതിരുന്നത് എന്ന് സംശയം ഉയരുക സ്വഭാവികം.

Read Also: സഞ്ജു സാംസണ്‍ മുതല്‍ റിഷഭ് പന്ത് വരെ... ധോണിയുടെ കട്ടില് കണ്ട് പനിക്കുന്ന കീപ്പര്‍മാര്‍!

Read Also: ധോണി പോയി,പിന്നാലെ യുവരാജ് സിംഗ് ടീമിലെത്തി.. കോലിയുടെ കീഴില്‍ ഇത് പുതിയ ടീം ഇന്ത്യ!

യുവരാജിന്റെ അച്ഛനായ യോഗ്‌രാജ് സിംഗൊക്കെ പലപ്പോഴും ഈ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍ താനും ധോണിയും നല്ല സുഹൃത്തുക്കളാണെന്നേ യുവരാജ് പറയാറുള്ളൂ. അതിനിടയിലാണ്, യുവരാജിനെ ടീമിലെടുത്തത് തന്നെ ധോണിക്ക് വേണ്ടിയാണ് എന്നാണ് പുതിയ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്.

മൂന്ന് വര്‍ഷത്തിന് ശേഷം

മൂന്ന് വര്‍ഷത്തിന് ശേഷം

2013 ലാണ് യുവരാജ് സിംഗ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ഒരു ഏകദിനം കളിച്ചത്. സൗത്താഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍. മൂന്ന് വര്‍ഷത്തിന് ശേഷം യുവരാജ് ടീമിലെത്താന്‍ മാത്രം ഇപ്പോള്‍ എന്താണ് ഉണ്ടായത് എന്ന് ചോദിച്ചാല്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം മാറി എന്ന് മാത്രമേ ഒരു ശരാശരി ക്രിക്കറ്റ് ആരാധകന് തോന്നൂ. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പറയാനുള്ള കാരണം മറ്റൊന്നാണ്.

യുവരാജ് ധോണിക്ക് വേണ്ടി

യുവരാജ് ധോണിക്ക് വേണ്ടി

മധ്യനിരയില്‍ എം എസ് ധോണിയിടെ വര്‍ക്ക് ലോഡ് കുറക്കാന്‍ വേണ്ടിയാണത്രെ യുവരാജ് സിംഗിനെ ടീമില്‍ എടുത്തത്. താരതമ്യേന പരിചയം കുറഞ്ഞ മധ്യനിരയില്‍ യുവരാജ് സിംഗ് കൂടി എത്തിയാല്‍ ധോണിക്ക് കുറച്ച് കൂടി റിലാക്‌സ് ആകാമെന്നാണ് കോലിയുടെ പക്ഷം. യുവരാജും ധോണിയും വീണ്ടും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കാണാന്‍ ആരാധകര്‍ക്കുമുണ്ട് താല്‍പര്യം.

എല്ലാം ആലോചിച്ചിട്ടാണ്

എല്ലാം ആലോചിച്ചിട്ടാണ്

മുന്‍നിരയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണ്. അതേസമയം മധ്യനിരയിലും ഇത് വേണം. ടോപ് ഓര്‍ഡര്‍ ക്ലിക്കായില്ലെങ്കില്‍ എല്ലാ ഭാരവും കൂടി ധോണിയുടെ തലയില്‍ ഇടാന്‍ പറ്റില്ല. പരിചയസമ്പന്നരായ ആരെങ്കിലും ധോണിക്കൊപ്പം വേണം. യുവരാജ് സിംഗിനെ ടീമിലേക്ക് എടുത്തത് ഈ ഒരു പശ്ചാത്തലത്തിലാണ്. - ക്യാപ്റ്റന്‍ കോലി നയം വ്യക്തമാക്കുന്നു.

സമയക്കുറവാണ് പ്രശ്‌നം

സമയക്കുറവാണ് പ്രശ്‌നം

വലിയൊരു ടൂര്‍ണമെന്റ് മുന്നില്‍ വരികയാണ്. പുതിയൊരു കളിക്കാരനെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ സമയം കിട്ടി എന്ന് വരില്ല. അമ്പാട്ടി റായുഡുവായിരുന്നു ഒരു ഓപ്ഷന്‍. പക്ഷേ റായുഡു കുറേക്കാലമായി പരിക്കിലായിരുന്നു. യുവരാജ് സിംഗാകട്ടെ അടുത്ത കാലത്തായി മികച്ച ഫോമിലും. എത്രയും വേഗം ഏറ്റവും മികച്ച ഒരു കോംപിനേഷന്‍ കണ്ടെത്തുക എന്നതാണ് പ്രധാനം.

ഓരോ കളിയും നോക്കൗട്ട്

ഓരോ കളിയും നോക്കൗട്ട്

ഇഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളും ഒരു നോക്കൗട്ട് പോലെ കളിക്കാനാണ് പോകുന്നത്. ആകെ മൂന്ന് കളികളേ ഉള്ളൂ. പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി വരുന്നു. ടീമിലെ യുവതാരങ്ങളായ ഹര്‍ദീക് പാണ്ഡ്യയിലും കേദാര്‍ ജാദവിലും കോലിക്ക് വലിയ പ്രതീക്ഷയുണ്ട്. യുവരാജില്‍ നിന്നും ധോണിയില്‍ നിന്നും അവര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്.

Story first published: Sunday, January 15, 2017, 8:50 [IST]
Other articles published on Jan 15, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+