Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോഗോയും ചിത്രങ്ങളും നീക്കി ആര്‍സിബി... ടീം എന്തു ഭാവിച്ച്? നായകനായ തനിക്കു വിലയില്ലേയെന്ന് കോലി

ബെംഗളൂരു: സമൂഹ മാധ്യമങ്ങളില്‍ നിന്നും ടീമിന്റെ ലോഗോയും മറ്റു ചിത്രങ്ങളും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നീക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് നായകന്‍ വിരാട് കോലി. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക പേജില്‍ നിന്നു ആര്‍സിബി ലോഗോയും ചിത്രങ്ങളുമെല്ലാം നീക്കിയത്. ഇത് ക്യാപ്റ്റന്‍ കോലിയെയും ടീമിലെ മറ്റു കളിക്കാരെയും ആരാധകരെയുമെല്ലാം അമ്പരപ്പിച്ചിരുന്നു. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇപ്പോള്‍ ടീമിനെ നയിക്കുന്ന കോലി ട്വിറ്ററിലൂടെയാണ് ആര്‍സിബിയുടെ ഈ അപ്രതീക്ഷിത നീക്കത്തില്‍ ആശങ്കയറിയിച്ചത്. പോസ്റ്റുകള്‍ അപ്രത്യക്ഷമായി, പക്ഷെ ക്യാപ്റ്റനെ ഇതേക്കുറിച്ച് അറിയിച്ചില്ല. നിങ്ങള്‍ക്കു എന്തെങ്കിലും സഹായം ആവശ്യമെങ്കില്‍ തന്നെ അറിയിക്കൂവെന്നും കോലി ട്വീറ്റ് ചെയ്തു.

kohli

അടുത്തിടെ മുത്തൂറ്റ് ഗ്രൂപ്പുമായി ആര്‍സിബി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍ ഇനി മുത്തൂറ്റ് ഗ്രൂപ്പായിരിക്കും. ഇതിന്റെ ഭാഗമായി ജഴ്‌സിയും ലോഗോയുമെല്ലാം മാറ്റുന്നതിന്റെ ഭാഗമായിട്ടാവാം ആര്‍സിബി പഴയ ലോഗോയും ചിത്രങ്ങളും നീക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

rcb

എന്നാല്‍ ആര്‍സിബി പേര് മാറ്റാന്‍ തയ്യാറെടുക്കുകയാണെന്നും ഇതേ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും എല്ലാം നീക്കിയതെന്നും സൂചനകളുണ്ട്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നതിനു പകരം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നായിരിക്കും ടീമിന്റെ പുതിയ പേരെന്നാണ് വിവരം. എന്നാല്‍ ഇതേക്കുറിച്ച് ആര്‍സിബി ഒഫീഷ്യല്‍സ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സീസണിനു മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് പേര് മാറ്റി ഡല്‍ഹി ക്യാപ്പിറ്റല്‍സാക്കിയിരുന്നു. കൂടാതെ അവരുടെ ലോഗോയും മാറ്റിയിരുന്നു.

Story first published: Thursday, February 13, 2020, 13:30 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+