Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിട്ടുകൊടുക്കാതെ കോലിയും രോഹിതും, ഐസിസി റാങ്കിങില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍

ദുബായ്: ഐസിസിയുടെ പുതിയ റാങ്കിങ് പുറത്തുവിട്ടപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്ഥാനം കാത്തുസൂക്ഷിച്ചു. ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇരുവരും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുകയാണ്. ബൗളര്‍മാരില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ അഭിമാനമായത്. റാങ്കിങില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തതുണ്ട്.

1

871 പോയിന്റോടെയാണ് കോലി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ തലപ്പത്ത് നില്‍ക്കുന്നത്. 855 പോയിന്റാണ് രണ്ടാംസ്ഥാനക്കാരായ രോഹിത് ശര്‍മയുടെ സമ്പാദ്യം. പാകിസ്താന്‍ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസം മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. 829 പോയിന്റാണ് താരത്തിനുള്ളത്.

ബൗളല്‍മാരില്‍ 719 പോയിന്റാണ് യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ബുംറയ്ക്കുള്ളത്. മൂന്നു പോയിന്റിന്റെ നേരിയ ലീഡുമായി ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനാണ് ഒന്നാംസ്ഥാനം. അഫ്ഗാനിസ്താന്റെ യുവ കസ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ് (701) മൂന്നാമത്.

2

ഓള്‍റൗണ്ടര്‍മാരില്‍ ആദ്യ പത്തിലുള്ള ഇന്ത്യയുടെ ഏക സാന്നിധ്യം രവീന്ദ്ര ജഡേജയാണ്. എട്ടാം റാങ്കാണ് ജഡ്ഡുവിനുള്ളത്. അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയാണ് ഏകദിനത്തിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍. തൊട്ടു പിന്നാലെ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും ടെസ്റ്റിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സുമുണ്ട്.

കൊവിഡ് ബ്രേക്ക് കഴിഞ്ഞ് ഐസിസിയുടെ ആദ്യത്തെ അന്താരാഷ്ട്ര ഏകദിന മല്‍സരം വ്യാഴാഴ്ച പുനരാരംഭിക്കും. 2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത തീരുമാനിക്കുന്ന ലോകകപ്പ് സൂപ്പര്‍ ലീഗിനാണ് വ്യാഴാഴ്ച തുടക്കമാവുന്നത്. ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയോടെയാണ് സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്.

ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ യഥാക്രമം 11, 14 സ്ഥാനങ്ങളിലുള്ള ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ജാസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്. അയര്‍ലാന്‍ഡിനെതിരായ പരമ്പരയില്‍ കസറിയാല്‍ ഇരുവര്‍ക്കും റാങ്കിങില്‍ മുന്നേറാനാവും. റാങ്കിങില്‍ ആദ്യ 30നുള്ളിലുള്ള ഇംഗ്ലണ്ടിന്റെ മറ്റൊരു ബാറ്റ്‌സ്മാന്‍ നായകന്‍ കൂടിയായ ഇയോന്‍ മോര്‍ഗനാണ്. റാങ്കിങില്‍ 23ാം സ്ഥാനത്താണ് മോര്‍ഗന്‍. അയര്‍ലാന്‍ഡിനെതിരേ റാങ്ക് മെച്ചപ്പെടുത്തുകയാവും താരത്തിന്റെ ലക്ഷ്യം.

Story first published: Wednesday, July 29, 2020, 8:44 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+