For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

7, 3, 15, 14... രോഹിത്തിന്റെ ആദ്യ മല്‍സരങ്ങളിലെ പ്രകടനം! മുംബൈയ്ക്കു തലവേദന, സിഎസ്‌കെ ഹാപ്പി

ഒരു കളിയില്‍ മാത്രമാണ് രോഹിത് മികച്ച പ്രകടനം നടത്തിയത്

ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം ശനിയാഴ്ച നടക്കാനിരിക്കെ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഒരു കാര്യത്തിലാണ് ആശങ്കയുള്ളത്. ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയുടെ ബാറ്റിങ് ഫോമിനെക്കുറിച്ചാണിത്. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ആദ്യ കളിയില്‍ രോഹിത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇത്തവണയും ഹിറ്റ്മാന്‍ ഇതാവര്‍ത്തിക്കുമോയെന്ന ഭയത്തിലാണ് മുംബൈ.

ശനിയാഴ്ച രാത്രി 7.30ന് അബുദാബിയിലാണ് മുംബൈയും സിഎസ്‌കെയും തമ്മിലുള്ള ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം. കഴിഞ്ഞ സീസണിലെ ഫൈനലിലും ഇരുടീമുകളായിരുന്നു മുഖാമുഖം വന്നത്.

അവസാന നാലു മല്‍സരങ്ങള്‍

അവസാന നാലു മല്‍സരങ്ങള്‍

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് രോഹിത്. അദ്ദേഹത്തിന്റെ അവസാനത്തെ നാലു സീസണുകളിലെ ആദ്യത്തെ മല്‍സരങ്ങളിലെ ബാറ്റിങ് പ്രകടനം പരിശോധിച്ചാല്‍ ഒരു തവണ പോലും 20 റണ്‍സ് തികയ്ക്കാനായിട്ടില്ലെന്നു കാണാം. ഉയര്‍ന്ന സ്‌കോറാവട്ടെ 15 റണ്‍സുമാണ്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായിട്ടായിരുന്നു മുംബൈയുടെ കന്നിയങ്കം. ഈ കളിയില്‍ രോഹിത് 13 റണ്‍സിന് പുറത്തായി. തൊട്ടുമുമ്പത്തെ സീസണിലാവട്ടെ സിഎസ്‌കെയായിരുന്നു മുംബൈയുടെ ആദ്യ എതിരാളികള്‍. മല്‍സരത്തില്‍ 15 റണ്‍സിന് ഹിറ്റ്മാന്‍ മടങ്ങി. 2017, 16 സീസണുകളില്‍ യഥാക്രമം 3, 7 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ സ്‌കോറുകള്‍. രണ്ടും ഇപ്പോള്‍ ഐപിഎല്ലില്‍ ഇല്ലാത്ത റൈസിങ് പൂനെ ജയന്റ്‌സിനെതിരേയായിരുന്നു.

ഏറ്റവും മികച്ച പ്രകടനം

ഏറ്റവും മികച്ച പ്രകടനം

2015ലെ ഐപിഎല്ലിലായിരുന്നു ഒരു സീസണില്‍ രോഹിത്തിന്റെ ആദ്യ കളിയിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പിറന്നത്. അന്ന് മുംബൈയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കളിയില്‍ രോഹിത് 98 റണ്‍സുമായി പുറത്താവാതെ നിന്നു. ടീമിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 65 പന്തില്‍ 12 ബൗണ്ടറികളും നാലു സിക്‌സറും പറത്തി.
രോഹിത്തിന്റെയും കോറി ആന്‍ഡേഴ്‌സന്റെയും (55*) മികവില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ മൂന്നു വിക്കറ്റിന് 168 റണ്‍സെടുത്തു. എന്നാല്‍ കെകെആറിന് ഈ സ്‌കോര്‍ വെല്ലുവിളിയായില്ലയ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം മറികടന്നു.

മുന്‍ പ്രകടനങ്ങള്‍

മുന്‍ പ്രകടനങ്ങള്‍

2015ലെ മിന്നുന്ന പ്രകടനം മാറ്റി നിര്‍ത്തിയാല്‍ രോഹിത്തിന് ഒരു തവണ മാത്രമാണ് ഐപിഎല്ലില്‍ തന്റെ ആദ്യ മല്‍സരത്തില്‍ മോശമല്ലാത്ത പ്രകടനം നടത്താനായത്. അത് പക്ഷെ മുംബൈയ്ക്കു വേണ്ടിയായിരുന്നില്ല. ഡെക്കാന്‍ ചാര്‍ജേഴ്‌സിനു വേണ്ടിയായിരുന്നു. 2009ലായിരുന്നു രോഹിത് പുറത്താവാതെ 36 റണ്‍സെടുത്തത്. 2008 മുതല്‍ 10 വരെ അദ്ദഹേം ഡെക്കാനോടൊപ്പമായിരുന്നു. തുടര്‍ന്നായിരുന്നു മുംബൈയിലെത്തിയത്.

2011ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ പുറത്താവാതെ 27 റണ്‍സും 14ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 27 റണ്‍സും രോഹിത് നേടിയിരുന്നു. മറ്റു സീസണുകള്‍ നോക്കിയാല്‍ 11 (2013, ആര്‍സിബി), 0 (2012, സിഎസ്‌കെ), 13 (2010, കെകെആര്‍), 0 (2008, കെകെആര്‍) എന്നിങ്ങനെയാണ് മറ്റു സീസണുകളില്‍ രോഹിത്തിന്റെ ആദ്യ മല്‍സരങ്ങളിലെ പ്രകടനം.

Story first published: Friday, September 18, 2020, 14:54 [IST]
Other articles published on Sep 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+