
പെയ്ന്‍ കൊമ്പുകോര്‍ക്കും
കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി പെയ്ന്‍ കളിക്കളത്തില്‍ വച്ച് കൊമ്പുകോര്‍ത്തിരുന്നു. ഇത്തവണയും ഇതു പ്രതീക്ഷിക്കാമെന്നു കൈഫ് അഭിപ്രായപ്പെട്ടു.
ഐപിഎല്ലില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുമായി വാഗ്വാദത്തിനു വരാന്‍ സാധ്യതയില്ല. അത് ഡേവിഡ് വാര്‍ണറോ, സ്റ്റീവ് സ്മിത്തോ, പാറ്റ് കമ്മിന്‍സോ ആരുമാവട്ടെ. പക്ഷെ പെയ്ന്‍ ഐപിഎല്ലിന്റെ ഭാഗമല്ല. ഇന്ത്യയിലേക്കു ഇനി ഐപിഎല്‍ കളിക്കാന്‍ താന്‍ വരില്ലെന്നു അദ്ദേഹത്തിനു നന്നായറിയാം. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളുമായി ഏറ്റുമുട്ടാന്‍ പെയ്ന്‍ മടിക്കില്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

പെയ്ന്‍ ടെസ്റ്റ് ടീമിന് പുറത്താവും
ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയോടെ ഓസീസ് ടീമിന്റെ നായകസ്ഥാനത്തു നിന്നു മാത്രമല്ല ടെസ്റ്റ് ടീമില്‍ നിന്നും പെയ്ന്‍ പുറത്താവുമെന്ന് കൈഫ് അഭിപ്രായപ്പെട്ടു. താരത്തിന്റെ ബാറ്റിങ് പ്രകടനം തന്നെയാണ് ഇതിനു കാരണമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നു ടീമിന്റെ നായകസ്ഥാനം പെയ്‌നിനു ഓസീസ് നല്‍കിയത് മറ്റൊരു വഴിയും ഇല്ലാതിരുന്നിട്ടായിരുന്നുവെന്നും കൈഫ് പറഞ്ഞു.
ഈ ടെസ്റ്റ് പരമ്പര പെയ്‌നിന്റെ അവസാനത്തേത് ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. പരമ്പര കഴിഞ്ഞാല്‍ അദ്ദേഹം ടീമിനു പുറത്താവും. പെയ്‌നിന് ബാറ്റിങില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. അന്നു സ്മിത്ത്, വാര്‍ണര്‍ എന്നിവര്‍ വിലക്ക് നേരിട്ടത് കൊണ്ടു മാത്രമാണ് പെയ്‌നിന് ക്യാപ്റ്റന്‍സി ലഭിച്ചതെന്നും കൈഫ് വിശദമാക്കി.

പ്രകടനത്തില്‍ ശ്രദ്ധിക്കണം
ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളുമായി അനാവശ്യമായ ഏറ്റുമുട്ടലുകള്‍ക്കു മുതിരാതെ സ്വന്തം ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും ശ്രദ്ധിക്കുകയാണ് പെയ്ന്‍ ചെയ്യേണ്ടതെന്നും എങ്കില്‍ മാത്രമേ ടീമില്‍ തുടരാന്‍ സാധിക്കൂയെന്നും കൈഫ് മുന്നറിയിപ്പ് നല്‍കി.
മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ വിലക്ക് കഴിഞ്ഞ് ഓസീസ് ടീമില്‍ മടങ്ങിയെത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ബാറ്റിങില്‍ തിളങ്ങിയില്ലെങ്കില്‍ ഇനി പെയ്‌നിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുക പോലും ബുദ്ധിമുട്ടായി തീരുമെന്നും കൈഫ് പറഞ്ഞു. ഈ മാസം 17നാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. പകലും രാത്രിയുമായി അഡ്‌ലെയ്ഡിലാണ് ഒന്നാം ടെസ്റ്റ്.


Click it and Unblock the Notifications












