Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: ഫൈനലില്‍ കോലി, രോഹിത്ത് എന്നിവരെ ഒഴിവാക്കുമോ? റൊട്ടേഷന്‍ പോളിസിക്കെതിരേ കപില്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡ് കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന റൊട്ടേഷന്‍ പോളിസിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു അദ്ദേഹം വ്യക്തമാക്തി. തിരക്കേറിയ ഷെഡ്യൂളുകള്‍ പരിഗണിച്ച് കളിക്കാര്‍ക്കു മതിയായ വിശ്രമം നല്‍കാനും ടീമില്‍ റൊട്ടോഷന്‍ കൊണ്ടു വരാനും ആലോചിക്കുന്നതായി ദ്രാവിഡും പുതിയ ടി20 നായകന്‍ രോഹിത് ശര്‍മയുമെല്ലാം വ്യക്തമാക്കിയിരുന്നു.

യുഎഇയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടി പരിഗണിച്ചായിരുന്നു ഇത്. ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണാതെ ഇന്ത്യ പുറത്തായിരുന്നു. തുടര്‍ച്ചയായ മല്‍സരങ്ങള്‍ തങ്ങളെ തളര്‍ത്തിയതായും ഇതാണ് ലോകകപ്പില്‍ തിരിച്ചടിയായതെന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ബൗളിങ് കോച്ച് ഭരത് അരുണ്‍ ഉള്‍പ്പെടെയുള്ളവര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് ഭാവിയില്‍ കളിക്കാര്‍ക്കു ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ഇംഗ്ലീഷ് ടീമിലേതിനു സമാമനായി റൊട്ടേഷന്‍ സമ്പ്രദായം ഇന്ത്യന്‍ ടീമിലും നടപ്പാക്കുമെന്ന് ദ്രാവിഡ് വ്യക്തമാക്കിയത്.

2

ഇന്ത്യന്‍ കളിക്കാരുടെ റൊട്ടേഷന്‍ പോളിസിയെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്നു 1983ല്‍ ഇന്ത്യക്കു ലോകകപ്പ് സമ്മാനിച്ച കപില്‍ വ്യക്തമാക്കി. ബിസിസിഐയ്ക്കു അകത്തുള്ളവര്‍ ഇക്കാര്യത്തില്‍ തീരുമാനിക്കുമെന്നാണ് ഞാന്‍ ഊഹിക്കുന്നത്. എത്ര മല്‍സരങ്ങള്‍ ഭാവിയില്‍ കളിക്കണമെന്ന കാര്യത്തില്‍ ഒരു കൂട്ടം കളിക്കാരും ബിസിസിഐ ഒഫീഷ്യലുകളും ഒരുമിച്ച് ഇരുന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കണം. നിങ്ങള്‍ കളിക്കാരെ റൊട്ടേറ്റ് ചെയ്തു കൊണ്ടിരുന്നാല്‍ അതു ബുദ്ധിമുട്ടേറിയ സ്ഥാനങ്ങളിലായിരിക്കും ടീമിനെ എത്തിക്കുകയെന്നും കപില്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരത്തേ റൊട്ടേഷന്‍ കൊണ്ടു വന്നത് എംഎസ് ധോണി ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു. 2012ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന സിബി സീരീസ് ത്രിരാഷ്ട ടൂര്‍ണമെന്റിലായിരുന്നു ഇത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെയെല്ലാം പരമ്പരയില്‍ ഇന്ത്യ റൊട്ടേറ്റ് ചെയ്തിരുന്നു. പക്ഷെ ഈ നീക്കത്തിനെതിരേ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇന്ത്യ വീണ്ടും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ സമാനമായ പ്രതികരണം തന്നെയായിരിക്കും നേരിടേണ്ടി വരികയെന്നു കപില്‍ വ്യക്തമാക്കി. റൊട്ടേഷന്‍ പോളിസി നടപ്പാക്കുന്നതിനു മുമ്പ് കളിക്കാരുടെ കൂടി അഭിപ്രായം തേടണമെന്നും ഇതാണ് ശരിയെന്നു അവര്‍ കൂടി വിശ്വസിക്കുകയാണെങ്കില്‍ മാത്രമേ നടപ്പാക്കാന്‍ പാടുള്ളൂയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ഫൈനലാണെന്നു കരുതുക, നിങ്ങള്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും പുറത്തിരുത്തുമോ? അതു സംഭവിച്ചാല്‍ അവസാനിക്കാത്ത വിമര്‍ശനങ്ങളായിരിക്കും നേരിടേണ്ടി വരിക. അതുകൊണ്ടു തന്നെ ഈ റൊട്ടേഷന്‍ പോളിസി എന്റെ പരിധിയില്‍ വരാത്തതാണെന്നു പറയുന്നത്. കളിക്കാരും ബിസിസിഐ ഒഫീഷ്യലുകളുമെല്ലാം ഒന്നിച്ച് ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതായിരിക്കും ഏറ്റവും നല്ലതെന്നും കപില്‍ നിരീക്ഷിച്ചു.

Story first published: Thursday, November 18, 2021, 18:15 [IST]
Other articles published on Nov 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+