കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...

ദില്ലി: കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന കന്നി ഡേ-നൈറ്റ് ടെസ്റ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്. നവംബര്‍ 22ന് പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ പുതിയ നാഴികക്കല്ലിനു വേദിയാവുന്നത്. മല്‍സരത്തില്‍ ഉപയോഗിക്കുന്ന പിങ്ക് ബോളിനെ ഇന്ത്യയും ബംഗ്ലാദേശും ഏതു തരത്തിലാണ് സ്വീകരിക്കുകയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
എസ്ജിയെന്ന പ്രശസ്തമായ നിര്‍മാണ കമ്പനിയാണ് കൊല്‍ക്കത്ത ടെസ്റ്റിനു വേണ്ടിയുള്ള പിങ്ക് ബോള്‍ തയ്യാറാക്കുന്നത്. കൊല്‍ക്കത്ത ടെസ്റ്റിലേക്കു 72 പുതിയ പിങ്ക് ബോളുകള്‍ നിര്‍മിച്ചു നല്‍കാനാണ് ബിസിസിഐ എസ്ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റെഡ് ബോളിന് സമാനം?
നിലവില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ഉപയോഗിക്കുന്ന ചുവന്ന പന്തുമായി സാമ്യമുള്ള പന്ത് തന്നെ ഡേ-നൈറ്റ് ടെസ്റ്റിനും തയ്യാറാക്കാനാണ് ബിസിസിഐ എസ്ജിക്കു നല്‍കിയ നിര്‍ദേശമെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
യഥാര്‍ഥ പിങ്ക് ബോളിന്റെ പ്രത്യേകതയുള്ള പന്തല്ല തങ്ങള്‍ക്കു ആവശ്യമെനന്നും റെഡ് ബോളിന്റെ അതേ രീതിയില്‍ 'പെരുമാറുന്ന' പിങ്ക് ബോള്‍ നിര്‍മിക്കാനുമാണ് ബിസിസിഐയുടെ രഹസ്യ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരീകരിച്ച് എസ്ജി
റെഡ് ബോളുമായി ഏറെ സാമ്യമുള്ള പിങ്ക് ബോളാണ് കൊല്‍ക്കത്ത ടെസ്റ്റിനു വേണ്ടതെന്നു ബിസിസിഐ തങ്ങളോടു ആവശ്യപ്പെട്ട കാര്യം എസ്ജി ഡയറക്ടര്‍ പരസ് ആനന്ദും സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം ചൂണ്ടിക്കാട്ടുന്നു.
പിങ്ക് ബോളിനെക്കുറിച്ച് താരങ്ങളില്‍ നിന്നുള്ള അഭിപ്രായം തങ്ങള്‍ തേടിയിട്ടുണ്ട്. റെഡ് ബോളിന്റെ അതേ തരത്തിലുള്ള പിങ്ക് ബോള്‍ ഒരുക്കാനാണ് തങ്ങളുടെ ശ്രമമെന്നും ആനന്ദ് വ്യക്തമാക്കി.

പ്രധാന വെല്ലുവിളി
പിങ്ക് ബോളിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നത് അതിന്റെ നിറവും ആകൃതിയും നിലനിര്‍ത്തുകയെന്നതാണ്. എന്നാല്‍ ഇന്ത്യ ആവശ്യപ്പെട്ടതു പോലെ റെഡ് ബോളുമായി സാമ്യമുള്ള പിങ്ക് ബോളാണെങ്കില്‍ റിവേഴ്‌സ് സ്വിങ് നിലനിര്‍ത്തുകയാവും എസ്ജി നേരിടുന്ന വെല്ലുവിളി.
റെഡ് ബോളിന് നിലവില്‍ ഇരുണ്ട നിറം തന്നെയാണുള്ളത്. ഇതു താരങ്ങളെ പന്ത് കൂടുതല്‍ ഷൈന്‍ ചെയ്യിക്കാനും ദിവസം മുഴുവന്‍ സ്വിങ് ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ പിങ്ക് ബോളിന് തെളിച്ചമുള്ള നിറമാണ്. ഈ രണ്ടു കാര്യവും എങ്ങനെ ഒരുപോലെ കൊണ്ടുവരുമെന്നതാണ് തങ്ങളുടെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് എസ്ജി ഡയറക്ടര്‍ ആനന്ദ് വ്യക്തമാക്കി.

അടുത്തയാഴ്ച ലഭിക്കും
കൊല്‍ക്കത്ത ടെസ്റ്റിനുള്ള പിങ്ക് ബോള്‍ അടുത്തയാഴ്ച ബിസിസിഐ ഇരുടീമുകള്‍ക്കും നല്‍കിയേക്കുമെന്നാണ് വിവരം. ടെസ്റ്റിനു മുമ്പ് പുതിയ പന്ത് ഉപയോഗിച്ച് താരങ്ങള്‍ക്കു തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയാണിത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഉപയോഗിക്കുന്ന റെഡ് ബോളിന്റൈ നിലവാരത്തെക്കുറിച്ച് ഇന്ത്യന്‍ താരങ്ങളില്‍ നിന്നും ചില പരാതികള്‍ വന്നിരുന്നതായും അത് ഇപ്പോള്‍ തങ്ങള്‍ പരിഹരിച്ചതായും ആനന്ദ് പറയുന്നു. പിങ്ക് ബോളിന്റെ കാഠിന്യം കൂട്ടിയിട്ടുണ്ട്. അതിനു ശേഷം പോസിറ്റീവായ പ്രതികരണമാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നുണ്ടായത്. പിങ്ക് ബോളിനെയും ഇതുപോലെ കാഠിന്യമുള്ളതാക്കാനാണ് ശ്രമിക്കുന്നതെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications