Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക്ക്ഡൗണ്‍ ഇനിയും താങ്ങാനാവില്ല! മടുത്തു... പിന്‍വലിച്ചാല്‍ വീട് വിടും, മടങ്ങിവരില്ലെന്ന് ചഹല്‍

മുംബൈ: കൊറോണ വൈറസ് ബാധ തടയുന്നതിനായി രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ തനിക്കു ഇനിയും താങ്ങാനാവില്ലെന്നു ഇന്ത്യന്‍ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. 21 ദിവസത്തെ ലോക്ക്ഡൗണായിരുന്നു പ്രധാനമന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇത് ഏപ്രില്‍ 14ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളുടെയും അഭ്യര്‍ഥനയെ തുടര്‍ന്നു രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

CHAHAL

ലോക്ക്ഡൗണ്‍ കാരണം വീട്ടില്‍ സമയം ചെലവഴിച്ച്‌ തനിക്കു മടുത്തതായി സ്‌പോര്‍ട്‌സ് കമന്റേറ്ററായ ജതിന്‍ സപ്രുവുമായുള്ള ചാറ്റില്‍ 29 കാരനായ ചഹല്‍ വെളിപ്പെടുത്തി. വീട്ടില്‍ നിന്നും ഇനി താന്‍ 'ലോക്ക്ഡൗണായി' പുറത്തു പോവും. പിന്നീട് വീട്ടിലേക്കൊരു മടങ്ങിവരവ് ഉടന്‍ ഉണ്ടാവില്ല. ഇനിയും ഇത് താങ്ങാന്‍ തനിക്കു കഴിയില്ല. വീട്ടില്‍ തന്നെ കഴിഞ്ഞ് തനിക്കു മടുപ്പായിരിക്കുന്നു. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ദിവസങ്ങളാണ് ഇത്രയും നാള്‍ വീട്ടില്‍ കഴിഞ്ഞതോടെ പൂര്‍ത്തിയാക്കിയതെന്നും താരം പറയുന്നു.

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ അന്നു തന്നെ താന്‍ വീട്ടില്‍ നിന്നും പോവും. പെട്ടെന്നൊരു തിരിച്ചുവരവുണ്ടാവില്ല, സമീപത്തുള്ള ഏതെങ്കിലും ഹോട്ടലില്‍ പോയി റൂമെടുത്ത് താമസിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ തനിക്കു താങ്ങാവുന്നതിന് അപ്പുറമാണെന്നും ചഹല്‍ വ്യക്തമാക്കി.

ക്രിക്കറ്റിനെ ഇപ്പോള്‍ താന്‍ വളരെയധികം മിസ്സ് ചെയ്യുന്നതായി സ്പിന്നര്‍ പറഞ്ഞു. ഞാന്‍ ഗ്രൗണ്ടിലേക്കു പോവുകയാണ്, എനിക്ക് ബൗള്‍ ചെയ്യണം. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്രപോള്‍ മല്‍സരാധിക്യത്തെക്കുറിച്ച് പലരും പരാതി പറയും. ഇപ്പോള്‍ എല്ലാം നിന്നു പോയതോടെ ക്രിക്കറ്റിനെ മിസ്സ് ചെയ്യുന്നു. ഗ്രൗണ്ടിലിറങ്ങുമ്പോഴാണ് മനസ്സിന് സന്തോഷം ലഭിക്കുക. ക്രിക്കറ്റാണ് തന്നെ ഇന്നു കാണുന്ന ചഹലാക്കിയത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ അന്നു തന്നെ ഗ്രൗണ്ടില്‍ പോയി ഒരു തവണയെങ്കിലും ബൗള്‍ ചെയ്യുമെന്നും നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ചഹല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 11, 2020, 17:49 [IST]
Other articles published on Apr 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+