ഏതാണ് ഫേവറിറ്റ് പൊസിഷന്‍? നാല് തന്നെയോ? മനസ്സ് തുറന്ന് ശ്രേയസ് അയ്യര്‍
മുംബൈ: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ ഇനി ഇന്ത്യന്‍ ടീമിലും തന്റെ സ്ഥാനമുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമാണ് അദ്ദേഹം. നാലാം നമ്പര്‍ പൊസിഷന്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഈ സ്ഥാനം തന്റെ പേരിലാക്കാമെന്ന് ശ്രേയസ് സ്വപ്‌നം കാണുന്നു. ഏതു പൊസിഷനില്‍ കളിക്കാനാണ് തനിക്കു കൂടുതല്‍ താല്‍പ്പര്യമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ആവശ്യപ്പെടാനാവില്ല
ഒരു പ്രത്യേക ബാറ്റിങ് പൊസിഷന്‍ തനിക്കു നല്‍കണമെന്ന് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്നു ശ്രേയസ് പറഞ്ഞു. അക്കാര്യത്തില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. എല്ലാം അവരാണ് തീരുമാനിക്കുക. നാലാം നമ്പര്‍ പൊസിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടാല്‍ ടീം മാനേജ്‌മെന്റ് അത് അനുവദിക്കണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

പലര്‍ക്കും അവസരം നല്‍കും
ഇന്ത്യന്‍ ടീമില്‍ ഒഴിഞ്ഞു കിടക്കുന്ന സ്‌പോട്ടാണ് നാലാം നമ്പര്‍. പല താരങ്ങള്‍ക്കും ഈ പൊസിഷനില്‍ അവര്‍ അവസരം നല്‍കും. നിലവില്‍ ഒരാള്‍ക്കും ഈ പൊസിഷനില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രേയസ് വിശദമാക്കി.

എവിടെയും കളിക്കാം
ഒരു പ്രത്യേക പൊസിഷനോട് തനിക്കു അമിതമായ താല്‍പ്പര്യമില്ലെന്നു ശ്രേയസ് വ്യക്തമാക്കി. നാലാം നമ്പറില്‍ മാത്രമേ കളിക്കുകയുള്ളൂവെന്നു താന്‍ പറയില്ല. ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്ന ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാണ്. ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications