കോലി+രോഹിത്= സച്ചിന്‍+ദ്രാവിഡോ? ഒരിക്കലുമല്ല! അവര്‍ വേറെ ലെവലെന്ന് മുന്‍ പാക് താരം

കറാച്ചി: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടുന്ന സുവര്‍ണ തലമുറയുടെ വിരമിക്കലിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയെന്നതിന്റെ ഉത്തരമാണ് നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ടീം ഇന്ത്യയുടെ അടുത്ത നെടുംതൂണുകളായി ഇരുവരും മാറിക്കഴിഞ്ഞു. രോഹിത് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ ഒരു മാസ് ബാറ്റ്‌സ്മാനാണെങ്കില്‍ മാസിനൊപ്പം ക്ലാസും ഒത്തുചേര്‍ന്ന താരമാണ് നായകന്‍ കോലി.
എന്നാല്‍ സച്ചിന്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെപ്പോലുള്ള ബാറ്റിങ് ജീനിയസുകളുമായി ഇവരെ താരതമ്യം ചെയ്യാന്‍ സാധിക്കുമോയെന്ന് ചോദിച്ചാല്‍ ഒരു വിഭാഗം മാത്രമേ അനുകൂലിക്കാന്‍ സാധ്യതയുള്ളൂ. അക്കൂട്ടത്തില്‍ തന്നെയാണ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫിന്റെ സ്ഥാനം.

നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള കോലി, രോഹിത് എന്നിവരെപ്പോലുള്ള താരങ്ങളെ താനുള്‍പ്പെടെയുള്ളവര്‍ കളിച്ചിരുന്ന കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നു യൂസഫ് അഭിപ്രായപ്പെട്ടു. ഒരു പ്രാദേശിക പാകിസ്താന്‍ ന്യൂസ് ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിന്‍, ദ്രാവിഡ് എന്നിവര്‍ കളിച്ചിരുന്ന കാലഘട്ടത്തിലെ ഇന്ത്യന്‍ ടീമില്‍ മൂന്നോ, നാലു കിടുക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉണ്ടായിരുന്നതായും യൂസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ അതുപോലെ കൂടുതല്‍ കളിക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കു മാത്രമല്ല ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കും അക്കാലത്തു നാലോളം ലോകോത്തര താരങ്ങള്‍ ടീമിലുണ്ടായിരുന്നതായി യൂസഫ് അഭിപ്രായപ്പെട്ടു.
ഉദാഹരണത്തിന് അന്നത്തെ ഇന്ത്യന്‍ ടീമിനെ നോക്കൂ. സച്ചിന്‍, ദ്രാവിഡ് എന്നിവരെക്കൂടാതെ വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ് എന്നിവരടക്കം പ്രതിഭകളുടെ വലിയൊരു നിര തന്നെ ഇന്ത്യക്കു നേരത്തേയുണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ ഇവരെപ്പോലെ എത്ര പേരുണ്ടെന്നും യൂസഫ് ചോദിക്കുന്നു.

സച്ചിന്‍, ദ്രാവിഡ്, സെവാഗ്, ഗാംഗുലി, ലക്ഷ്മണ്‍, യുവരാജ് തുടങ്ങിയ ആറു മികച്ച ബാറ്റ്‌സ്മാന്‍മാരും ഒരൊറ്റ ടീമിനു വേണ്ടിയാണ് അന്നു കളിച്ചതെന്ന് ഓര്‍ക്കണം. എന്നാല്‍ ഇപ്പോഴത്തെ ടീം നോക്കൂ. ഇപ്പോള്‍ ടീമിലുള്ള കോലി, രോഹിത് തുടങ്ങിയവരെ സച്ചിന്‍, ദ്രാവിഡ് എന്നിവരുള്‍പ്പെടെയുള്ള കാലഘട്ടത്തിലെ ടീമുമായി താരതമ്യം ചെയ്യാന്‍ അതുകൊണ്ടു തന്നെ കഴിയില്ലെന്നും യൂസഫ് വിശദമാക്കി.
പാകിസ്താനു വേണ്ടി 90 ടെസ്റ്റുകളും 288 ഏകദിനങ്ങളും മൂന്നു ടി20കളിലും കളിച്ചിട്ടുള്ള യൂസഫ് അവരുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications