മുംബൈ അല്ലാതെ മറ്റൊരു ടീമിനെ നല്‍കിയാല്‍ കപ്പടിക്കുമോ? രോഹിത്തിന്റെ മറുപടി
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി തങ്ങള്‍ തന്നെയാണെന്നു അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടത്. തൊട്ടുതാഴെയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനേക്കാള്‍ രണ്ടു ട്രോഫികള്‍ അധികമുള്ള മുംബൈയെ ടൂര്‍ണമെന്റിനു ശേഷം ക്രിക്കറ്റ് ലോകം മുഴുവന്‍ വാഴ്ത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയെന്നായിരുന്നു ചിലര്‍ മുംബൈയെ ചൂണ്ടിക്കാണിച്ചത്.
ഐസിസിയുടെ ടി20 ലോകകപ്പ് വരെ നേടാനുള്ള ശേഷി ഈ മുംബൈ ടീമിനുണ്ടെന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടിരുന്നു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കു മുംബൈയുടെ കുതിപ്പില്‍ നിര്‍ണായക പങ്കുണ്ട്. മുംബൈ നേടിയ അഞ്ചു ട്രോഫികളും ഹിറ്റ്മാന് കീഴിലായിരുന്നു. മറ്റൊരു ഫ്രാഞ്ചൈസിക്കൊപ്പം മുംബൈയിലേതു പോലെ വിജയം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് രോഹിത്.

താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു
ഒറ്റ രാത്രി കൊണ്ടു വിജയം കൊയ്ത ടീമല്ല മുംബൈയെന്നു രോഹിത് അഭിപ്രായപ്പെട്ടു. നിലവില്‍ മുംബൈ ടീമിലുള്ള ഓരോ താരവും പല ഘട്ടങ്ങളിലായി ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളവരായിരുന്നു. എന്നാല്‍ അവരില്‍ വിശ്വാസമര്‍പ്പിക്കുകയും ടീമിലെടുക്കുകയും ചെയ്തത് മുംബൈയായിരുന്നു. ഇതാണ് ടീമിനെ കരുത്തരാക്കി മാറ്റിയെടുത്തത്. വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കാനുള്ള പ്രധാന കാരണവും ഇതാണെന്നു രോഹിത് അഭിപ്രായപ്പെട്ടു.
അതെ, ഞങ്ങള്‍ക്കു കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെല്ലാമുണ്ട്. എന്നാല്‍ ഈ ഇത്ര മികച്ചതായി മാറിയത് എങ്ങനയാണെന്നു ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോയെന്നും രോഹിത് ചോദിക്കുന്നു.

മറ്റൊരു ടീമിനൊപ്പം ആവര്‍ത്തിക്കുമോ?
മുംബൈയല്ലാതെ, മറ്റൊരു ഫ്രാഞ്ചൈസിയോടൊപ്പം തനിക്കു ഐപിഎല്ലില്‍ ഇതുപോലെ വിജയങ്ങള്‍ കൊയ്യാന്‍ സാധിക്കുമോയെന്നു ഒരുപാട് ആളുകള്‍ ചോദിക്കുന്നതായി കേട്ടിട്ടുണ്ട്. മറ്റു ടീമുകള്‍ക്കൊപ്പം എന്തിന് ഞാന്‍ ഇതു ചെയ്യണം?
മുംബൈ ഫ്രാഞ്ചൈസി ഒരു പ്രത്യേക വഴിയിലൂടെയാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. അതേ ദിശയില്‍ തന്നെയാണ് താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഞാനും പോവാന്‍ ആഗ്രഹിക്കുന്നതെന്നും രോഹിത് വിശദമാക്കി.

ഒരുപാട് മാറ്റങ്ങള്‍ വരുത്താറില്ല
മുംബൈ ടീം പെട്ടെന്നൊരു ദിവസം ശക്തരായി മാറിയതല്ല. കുറേക്കാലത്തെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ടീമിനെ ഇന്നു കാണുന്ന സംഘമാക്കി മാറ്റിയത്. പ്ലെയിങ് ഇലവനില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതും താരങ്ങളെ ഒഴിവാക്കുന്നതും ശരിയാണെന്ന് ഈ ഫ്രാഞ്ചൈസി വിശ്വസിക്കുന്നില്ല. താനുള്‍പ്പെടെ ഈ ടീമിലെ എല്ലാവരും 2011ലെ ലേലത്തില്‍ വില്‍പ്പനയ്ക്കുള്ളവരായിരുന്നു. എന്നാല്‍ തങ്ങളെ ടീമിലെടുക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്തത് മുംബൈയാണെന്നു രോഹിത് വിശദമാക്കി.
ഈ സീസണില്‍ പോയിന്റ് പട്ടിരയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആദ്യ പ്ലേഓഫിലെത്തിയ ടീമായിരുന്നു മുംബൈ. ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ഫൈനലിലേക്കു മുന്നേറിയ അവര്‍ കലാശക്കളിയിലും ഡല്‍ഹിയെ കെട്ടുകെട്ടിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications