Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പോലെയല്ല ടീം ഇന്ത്യ, ഗംഭീറിനെ കൊണ്ടു താങ്ങുമോ? ഗാംഗുലി പറയുന്നത് ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്ലിക്കാവുമോയെന്നതിനെക്കുറിച്ച് അഭിപ്രാം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പോടെ അവസാനിക്കുകയണ്. ടൂര്‍ണമെന്റിനു ശേഷം അദ്ദേഹം പടിയിറങ്ങിയാല്‍ പകരം ഗംഭീറായിരിക്കും ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഐപിഎല്‍ ടീമുടമ ദിവസങ്ങള്‍ക്കു മുമ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഉപദേശകന്റെ റോളില്‍ ഐപിഎല്‍ കിരീടവിജയത്തിലേക്കു നയിച്ചതിനു ശേഷമാണ് ഗംഭീര്‍ ടീം ഇന്ത്യയുടെ തലപ്പത്തേക്കു വരുന്നത്. പത്തു വര്‍ഷങ്ങള്‍ക്കൊടുവിലാണ് കെകെആര്‍ ഈ സീസണില്‍ കിരീടമണിഞ്ഞത്. ഇതില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഗംഭീറിനു സാധിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ദ്രാവിഡിന്റെ പകരക്കാരനായി അദ്ദേഹം ഫേവറിറ്റായി മാറിയത്.

GAUTAM GAMBHIR

റെവ്‌സ്‌പോര്‍ട്‌സുമായി (Revsportz) സംസാരിക്കവെയാണ് ടീം ഇന്ത്യയുടെ മുഖ്യ കോച്ചിന്റെ റോളില്‍ ഗംഭീര്‍ വിജയിക്കുമോയെന്നതിനെക്കുറിച്ചു ഗാംഗുലി തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കു വളരെ നല്ലൊരു ഓപ്ഷന്‍ തന്നെയാണ് ഗംഭീറെന്നാണ് ഗാംഗുലി പറയുന്നത്. പക്ഷെ ഐപിഎല്ലില്‍ ഒരു ടീമിന്റെ ഉപദേശകന്റെ റോളില്‍ പ്രവര്‍ത്തിക്കുന്നുതു പോലെയല്ല ഇന്ത്യന്‍ കോച്ചിന്റെ റോളെന്നും ദാദ വ്യക്തമാക്കി.

വളരെയധികം പാഷനുള്ള ഒരാള്‍ തന്നെയാണ് ഗൗതം ഗംഭീര്‍. വളരെ സത്യസന്ധനായ വ്യക്തിയും കൂടിയാണ്. ഇന്ത്യന്‍ കോച്ചിന്റെ റോളിലേക്കു അദ്ദേഹം നല്ലൊരു ഓപ്ഷനാണെന്നും ഞാന്‍ വിശ്വസിക്കുന്നു.

പക്ഷെ ഒരു ഫ്രാഞ്ചൈസിയുടെ ഉപദേശകനാവുന്നതും അന്താരാഷ്ട്ര ടീമിനെ പരിശീലിപ്പിക്കുന്നതും തീര്‍ത്തും വ്യത്യസ്തമാണ്. പ്രത്യേകിച്ചും ഇന്ത്യയെപ്പോലെയൊരു വലിയ ടീമിനെ പരിശീലിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണെന്നും ഗാംഗുലി നിരീക്ഷിച്ചു.

ഇന്ത്യന്‍ കോച്ചായി വരുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ചെല്ലാം നന്നായി മനസ്സിലാക്കിയിട്ടുള്ള വ്യക്തി തന്നെയാണ് ഗൗതം ഗംഭീറെന്നു എനിക്കുറപ്പുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെയുള്ള സ്റ്റാറുകളെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു അദ്ദേഹത്തിനു നന്നായി അറിയാം. ഇന്ത്യന്‍ ഡ്രസിങ് റൂമിലെ സംസ്‌കാരവുമായെല്ലാം തീര്‍ച്ചയായും പൊരുത്തപ്പെടാനും ഗംഭീറിനു സാധിക്കുമെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

മികച്ചൊരു കോച്ചിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗാംഗുലി രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് എക്‌സില്‍ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗംഭീര്‍ മുഖ്യ പരിശീലകനായി വരുന്നതിനെക്കുറിച്ച് അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. ഒരാളുടെ ജീവിതത്തില്‍ കോച്ചിന്റെ പ്രാധാന്യം വലുതാണ്.

SOURAV GANGULY

അവരുടെ മാര്‍ഗനിര്‍ദേശം, നിരന്തരമായ പരിശീലനം എന്നിവയെല്ലാം കളിക്കളത്തിനു അകത്തും പുറത്തുമെല്ലാം ഏതൊരു വ്യക്തിയുടെയും ഭാവിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു. അതുകൊണ്ടു തന്നെ കോച്ചിനെയും സ്ഥാപനത്തെയുമെല്ലാം വിവേകത്തോടെ തിരഞ്ഞെടുക്കുക എന്നായിരുന്നു എക്‌സില്‍ ഗാംഗുലി കുറിച്ചത്.

അതേസമയം, വിരമിച്ച ശേഷം കമന്ററി രംഗത്തു സജീവമായിരുന്ന ഗംഭീര്‍ 2022ലെ ഐപിഎല്ലിലൂടെയാണ് പരിശീലക രംഗത്തേക്കു വരുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനായി അദ്ദേഹം സ്ഥാനമേറ്റെടുക്കുകയായിരുന്നു. സീസണില്‍ കെഎല്‍ രാഹുല്‍ നയിച്ച എല്‍എസ്ജി പ്ലേഓഫില്‍ കടക്കുകയും ചെയ്തു.

കഴിഞ്ഞ സീസണിലും ഗംഭീര്‍ ടീമിന്റെ ഉപദേശക റോളിലുണ്ടായിരുന്നു. വീണ്ടും എല്‍എസ്ജി പ്ലേഓഫ് കളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സീസണിനു ശേഷം എല്‍എസ്ജി വിട്ട ഗംഭീര്‍ പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു വന്നത്.

Story first published: Saturday, June 1, 2024, 15:26 [IST]
Other articles published on Jun 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+