Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റിന് മുന്‍പേ ഇന്ത്യയ്ക്ക് തിരിച്ചടി; മുന്‍നിര ബൗളര്‍ പരിക്കേറ്റ് പുറത്ത്

ലണ്ടന്‍: എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിലും ഇന്ത്യയെ നിരാശപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. പരിക്കിന്റെ പിടിയിലുള്ള ബൗളര്‍ ജസ്പ്രീത് ബുംമ്ര രണ്ടാം ടെസ്റ്റിലും കളിച്ചേക്കില്ല. ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിക്കാനുള്ള ശാരീരിക ക്ഷമത ബുംമ്രയ്ക്കില്ലെന്ന് ടീം ഫിസിയോ റിപ്പോര്‍ട്ട് നല്‍കി.

ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പുതന്നെ താരത്തിന് പരിക്കേറ്റിരുന്നെങ്കിലും രണ്ടാമത്തെ മത്സരത്തിലെങ്കിലും കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബുംമ്രയെ ടീമിലെടുത്തത്. നേരത്തെ മുഖ്യ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതും ബുംമ്രയ്ക്ക് പരിക്കേറ്റതും ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന്റെ മുനയൊടിച്ചിരുന്നു.

Jasprit Bumrah

ഇരുവര്‍ക്കും പകരമായി ടീമില്‍ കളിക്കുന്ന മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും ആദ്യ ടെസ്റ്റില്‍ കാര്യമായ പങ്കുവഹിക്കാനായില്ല. ഇരുവരുടെയും ശരാശരി പ്രകടനമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ബുംമ്ര കളിക്കുമെന്ന ആശ്വാസമുണ്ടായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍, താരത്തിന്റെ പരിക്ക് ഭേദമായില്ലെന്ന റിപ്പോര്‍ട്ട് വന്നതോടെ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്ന കാര്യം പരിഗണിച്ചേക്കും.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്. ഇനി ബൗളര്‍ ഇശാന്ത് ശര്‍മയുടെ പ്രകടനത്തിലാണ് പ്രതീക്ഷയര്‍പ്പിക്കുക. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഇശാന്ത് ശര്‍മ ഇന്ത്യയ്ക്ക് ടെസ്റ്റ് വിജയം കൈയ്യെത്തും ദൂരത്തെത്തിച്ചിരുന്നു. എന്നാല്‍, ബാറ്റ്‌സ്മാന്മാരുടെ നിരുത്തരവാദിത്വപരമായ പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്.

Story first published: Monday, August 6, 2018, 17:39 [IST]
Other articles published on Aug 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+