Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ച ആരൊക്കെ ടീമിലെത്തും? സൂപ്പര്‍ താരമില്ല, വെറും 9 പേര്‍ !!

ഇംഗ്ലണ്ട് ദൗദ്യം ഭംഗിയായി പൂര്‍ത്തിയാക്കിയതതോടെ ടീം ഇന്ത്യക്കു ഇനിയൊരു മാസത്തെ ഇടവേളയാണ്. അതിനു ശേഷം അടുത്ത മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലായിരിക്കും ടീം അടുത്തതായി ഇറങ്ങുക. ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റിലെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയാണ് ഇന്ത്യ. അതു കൊണ്ടു തന്നെ കിരീടം നിലനിര്‍ത്തുകയെന്ന വലിയൊരു ചാലഞ്ചുമായിട്ടാവും ഇന്ത്യ ഈ ടൂര്‍ണമെന്റിലിറങ്ങുക.

കരുത്തരായ ഇംഗ്ലണ്ടിനെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-2നു തളയ്ക്കാനായത് ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരിക്കുകയാണ്. ഇതു ഏഷ്യാ കപ്പിലും ടീമിനു കൂടുതല്‍ ഊര്‍ജമാവുമെന്നതില്‍ സംശയമില്ല. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ മാസം പ്രഖ്യാപിക്കാനിരിക്കുകയാണ്.

അടുത്തിടെ ശസ്ത്രക്രിയക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവ് ഏഷ്യാ കപ്പില്‍ കളിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. നേരത്തേ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് സംശയങ്ങളുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ വീരോചിത പ്രകടനം കാഴ്ചവച്ച ടീമിലെ ചില താരങ്ങള്‍ക്കും ഏഷ്യാ കപ്പ് ടീമിലേക്കു നറുക്കുവീഴും. ടൂര്‍ണമെന്റിനായി ടിക്കറ്റ് ലഭിക്കാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

GILL JAISWAL

ആര്‍ക്കെല്ലാം അവസരം?

രണ്ടു മാസത്തോളം നീണ്ട ഇംഗ്ലണ്ട് പര്യടനത്തിനായി 19 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. എന്നാല്‍ ഇവരില്‍ വെറും ഒമ്പതു പേര്‍ക്കു മാത്രമേ ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധിച്ചേക്കുകയുള്ളൂ. ശേഷിച്ചവര്‍ക്കെല്ലാം വീട്ടിലിരുന്ന് കളി കാണേണ്ടതായും വരും.

പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, യുവ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, പേസമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ് ഏഷ്യാ കപ്പിലേക്കു നറുക്കു വീഴാനിടയുള്ള ഒമ്പതു പേര്‍.

ശേഷിച്ച അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ എന്നിവരൊന്നും ഏഷ്യാ കപ്പില്‍ സ്ഥാനം പ്രതീക്ഷിക്കേണ്ടതില്ല. ഇവരില്‍ ജഡേജ കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ഫിറ്റ്‌നസ് പ്രശ്‌നം

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ഏഷ്യാ കപ്പ് സ്‌ക്വാഡിലേക്കു വരാനിടയുള്ള ചില താരങ്ങളുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ഇതിലൊരാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. പരിക്കു കാരണം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ പകുതിയില്‍ വച്ച് അദ്ദേഹം പിന്‍മാറിയിരുന്നു. നിതീഷിന്റെ പരിക്ക് എത്രത്തോളം ഗൗവമുള്ളതാണെന്നു വ്യക്തമല്ല.

JASPRIT BUMRAH

പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാനായാല്‍ മാത്രമേ അദ്ദേഹത്തെ ഏഷ്യാ കപ്പ് ടീമിലേക്കു പരിഗണിക്കുകയുള്ളൂ. സ്റ്റാര്‍പേസര്‍ ജസ്പ്രീത് ബുംറയാണ് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയത്തില്‍ നില്‍ക്കുന്ന മറ്റൊരു താരം.

ഫിറ്റ്‌ന്‌സ് പ്രശ്‌നം കാരണം ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കളിക്കാനാവാതെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. പൂര്‍ണ ഫിറ്റാണെങ്കില്‍ മാത്രമേ ഏഷ്യാ കപ്പില്‍ ബുംറയെ ടീമിലുള്‍പ്പെടത്തുകയുള്ളൂ, മറിച്ചാണെങ്കില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കാനാണ് സാധ്യത.

Story first published: Wednesday, August 6, 2025, 6:50 [IST]
Other articles published on Aug 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+