അവന്‍ ഇന്ത്യക്ക് ലോകകപ്പ് നേടി തരും... പക്ഷേ, മുന്‍ ഓസീസ് താരം പറയുന്നത് ഇങ്ങനെ
ലണ്ടന്‍: ഇന്ത്യയെ വാനോളം പുകഴ്ത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യക്ക് ലോകകപ്പ് നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ക്ലാര്‍ക്ക് പറയുന്നു. പക്ഷേ ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകം ജസ്പ്രീത് ബുംറയാണെന്നും ക്ലാര്‍ക്ക് പറഞ്ഞു. പക്ഷേ ഇന്ത്യ മാത്രമല്ല ടൂര്‍ണമെന്റിലെ ഫേവറിറ്റുകളെന്നും മുന്‍ ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.
അതേസമയം ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് ബുംറ നടത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ രണ്ട് വിക്കറ്റെടുത്ത് കളി മാറ്റിമറിച്ചത് ബുംറയായിരുന്നു. നിര്‍ണായകമായ 49ാം ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതും ബുംറയായിരുന്നു. ബുംറയെറിഞ്ഞ ഈ ഓവര്‍ കാരണമാണ് തനിക്ക് നന്നായി പന്തെറിയാന്‍ സാധിച്ചതെന്ന് മുഹമ്മദ് ഷമി പറഞ്ഞിരുന്നു.

ബൂം ബൂം ബുംറ
ഇന്ത്യ ലോകകപ്പില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകളാണ്. ജസ്പ്രീത് ബുംറയും മാരക പന്തുകളാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണെന്ന് ബുംറ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബുംറയുടെ കളി എന്നെ അമ്പരിപ്പിക്കുന്നുണ്ട്. എല്ലാ തരം ആയുധങ്ങളുമുള്ള താരമാണ് ബുംറ. ഫിറ്റ്‌നെസ് തുടര്‍ന്നാല്‍ ഇന്ത്യക്ക് ലോകകപ്പ് ബുംറ തന്നെ സമ്മനിക്കുമെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

രണ്ട് ടീമുകള്‍ക്ക് സാധ്യത
ടൂര്‍ണമെന്റില്‍ രണ്ട് ഫേവറിറ്റുകളാണ് ഉള്ളത്. ഇന്ത്യയും ഓസ്‌ട്രേലിയയും. ടീം വര്‍ക്ക് ഉള്ളത് കൊണ്ടാണ് ഇവര്‍ക്ക് സാധ്യതയുള്ളത്. ഇംഗ്ലണ്ടിന് സ്വന്തം നാട്ടിലേക്ക് ലോകകപ്പ് കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ക്ലാര്‍ക്ക് പറയുന്നു. ഫേവറിറ്റുകള്‍ ആണ് ഇംഗ്ലണ്ട് എന്ന പ്രമുഖരുടെ പ്രഖ്യാപനങ്ങളെയും ക്ലാര്‍ക്ക് തള്ളി. നേരത്തെ കെവിന്‍ പീറ്റേഴ്‌സണും മൈക്കല്‍ വോനും ഇംഗ്ലണ്ട് കപ്പ് നേടുമെന്നായിരുന്നു പ്രവചിച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ രണ്ട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്.

ഇന്ത്യ മാത്രമല്ല....
ബുംറയ്ക്ക് ടൂര്‍ണമെന്റില്‍ വെല്ലുവിളിയില്ലെന്ന് പറയാനാവില്ല. ഓസ്‌ട്രേലിയയില്‍ നിന്ന് താരത്തിന് നല്ല രീതിയിലുള്ള വെല്ലുവിളി നേരിടേണ്ടി വരും. ഓസീസ് ബാറ്റിംഗ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ നല്ല ഫോമിലാണ്. ബുംറയ്ക്ക് വാര്‍ണര്‍ക്കെതിരെ പന്തെറിയുക ബുദ്ധിമുട്ടാകും. ടൂര്‍ണമെന്റില്‍ ഇതുവരെ 447 റണ്‍സ് നേടി മാരക ഫോമിലാണ് വാര്‍ണര്‍. ഇനിയും മനോഹരമായ ഇന്നിംഗ്‌സുകള്‍ വാര്‍ണറില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കളിക്കളത്തിലെ ഭ്രാന്തനാണ് അദ്ദേഹം. ഓസ്‌ട്രേലിയ കിരീടം നേടിയാല്‍ വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരമാകുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ബുംറ മാരക ബൗളര്‍
ബുംറ ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ പുതിയ പന്തുകള്‍ വേഗത്തില്‍ സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ള താരമാണ്. മധ്യ ഓവറില്‍ സ്വിംഗ് ഇല്ലാതാവുമ്പോള്‍ ബുംറ പേസ് കൊണ്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുക. അവസാന ഓവറില്‍ യോര്‍ക്കറുകള്‍ തുടര്‍ച്ചയായി എറിയാനുള്ള കഴിവും താരത്തിനുണ്ട്. വസീം അക്രത്തെ പോലെയാണ് ബുംറയെന്നും ക്ലാര്‍ക്ക് പറയുന്നു. ടൂര്‍ണമെന്റിലെ മികച്ച രണ്ട് ക്യാപ്റ്റന്‍മാര്‍ കോലിയും ആരോണ്‍ ഫിഞ്ചുമാണ്. രണ്ട് റിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള കോലിയുടെ മികവ് എടുത്ത് പറയേണ്ടതാണെന്നും ക്ലാര്‍ക്ക് പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications