Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് ആശ്വാസവും ആശങ്കയും; മൂന്നാം ടെസ്റ്റില്‍ ബുംമ്ര മടങ്ങിയെത്തും; കോലി സംശയത്തില്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളും പരാജയപ്പെട്ട ഇന്ത്യ മൂന്നാം മത്സരത്തില്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, ഫോമിലുള്ള ക്യാപ്റ്റന്‍ വിരാട് കോലിയുടെ പരിക്ക് ടീമിന് ആശങ്കയുണ്ടാക്കുന്നു. രണ്ടാം ടെസ്റ്റില്‍ മൈതാനത്തുവെച്ച് ചികിത്സതേടിയ കോലി മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.

kohli

അതേസമയം, പരിക്കുമൂലം ദീര്‍ഘനാളായി കളത്തിന് പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുംമ്ര ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കും. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളിലും ആദ്യ രണ്ടു ടെസ്റ്റുകളിലും ബുംമ്ര കളിച്ചിരുന്നില്ല. ജൂലായില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം കഠിന പരിശീലനത്തിലൂടെയാണ് വീണ്ടും തിരിച്ചുവരുന്നത്. ബുംമ്രയുടെ വരവ് ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് മൂര്‍ച്ചകൂട്ടുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, കോലി പരിക്കുമൂലം പുറത്തിരുന്നാല്‍ മൂന്നാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം പാഴാകും. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 200 റണ്‍സ് നേടിയ ക്യാപ്റ്റന്റെ സാന്നിധ്യമാണ് ടീമിന് അല്‍പമെങ്കിലും ആശ്വാസമായത്. കോലി കളിക്കാതിരുന്നാല്‍ ഇന്ത്യന്‍ തോല്‍വി കൂടുതല്‍ കടുത്തതായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പരിക്കില്‍ നിന്നും 50 ശതമാനമെങ്കിലും മുക്തനാണെങ്കില്‍ കോലി കളിക്കണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ നിലപാട്. കോലിയാണ് ടീമിന്റെ നട്ടെല്ലെന്നും കോലി നിര്‍ബന്ധമായും കളിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത് ആഫ്രിക്കയില്‍ നടന്ന മൂന്ന് ടെസ്റ്റുകളിലും ഇംഗ്ലണ്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളിലുമായി 526 റണ്‍സാണ് കോലി നേടിയത്. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്നതിലുപരി ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലി ടീമില്‍ നിര്‍ണായകമാണ്.

Story first published: Wednesday, August 15, 2018, 8:17 [IST]
Other articles published on Aug 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+