For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഈ ഇന്ത്യന്‍ താരം... റെക്കോര്‍ഡ് നേട്ടത്തില്‍ രണ്ടാമന്‍

By Vaisakhan MK

ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് കുന്തമുന ജസ്പ്രീത് ബുംറ നിര്‍ണായക നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബുംറയ്ക്ക് ലിച്ചിരിക്കുന്നത്. ലങ്കയ്‌ക്കെതിരെ സമ്പൂര്‍ണ ആധിപത്യമായിരുന്നു ബുംറയ്ക്കുണ്ടായിരുന്നത്. ആദ്യത്തെ രണ്ട് ഓവറുകളില്‍ റണ്‍സൊന്നും ലങ്കയ്ക്ക് ലഭിച്ചില്ല. രണ്ടും മെയ്ഡനായിരുന്നു.

1

മത്സരത്തില്‍ രണ്ട് വിക്കറ്റ് ബുംറയ്ക്ക് ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇനിയും ഓവറുകള്‍ ബാക്കിയുണ്ട്. ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയെ പുറത്താക്കിയാണ് ബുംറ ടൂര്‍ണമെന്റില്‍ 100 വിക്കറ്റ് ലഭിച്ചത്. റണ്‍സ് വഴങ്ങുന്നതിന് മുമ്പായിരുന്നു ഈ വിക്കറ്റ് വീഴ്ത്തിയത്. കരുണരത്‌നയെ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു ബുംറ. ഏകദിനത്തിലെ 57ാം മത്സരത്തിലാണ് ബുംറ 100 വിക്കറ്റ് തികച്ചത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ ബുംറ മാറി.

ഇന്ത്യയുടെ തന്നെ മുഹമ്മദ് ഷമിയാണ് ഏറ്റവും വേഗത്തില്‍ 100 വിക്കറ്റെടുത്ത ബൗളര്‍. മത്സരത്തില്‍ കുശാല്‍ പെരേരയെ ധോണിയുടെ കൈയ്യിലെത്തിച്ച് ബുംറ രണ്ടാം വിക്കറ്റും സ്വന്തമാക്കി. നാലാം ഓവറിലെ ആദ്യ പന്തിലായിരുന്നു വിക്കറ്റ് നേട്ടം. അതിവേഗം ഇത്ര വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇര്‍ഫാന്‍ പഠാന്‍ മൂന്നാം സ്ഥാനത്താണ്. പഠാന്‍ 59 മത്സരങ്ങളില്‍ നിന്നാണ് 100 വിക്കറ്റ് തികച്ചത്.

ഷമി ഇത്രയും വിക്കറ്റുകള്‍ എടുത്തത് 56 മത്സരങ്ങളില്‍ നിന്നാണ്. ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച ബൗളറായിട്ടും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറായിട്ടുമാണ് ബുംറയെ വിലയിരുത്തുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ക്ലാര്‍ക്കും ലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗയു ബുംറ ഒന്നാം നമ്പര്‍ ബൗളറാണെന്ന് പറഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യക്ക് വിജയമൊരുക്കിയതും ബുംറയുടെ മികവാണ്.

Story first published: Saturday, July 6, 2019, 17:20 [IST]
Other articles published on Jul 6, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+