Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രഹാനെയ്ക്കു 100ല്‍ 100! അന്നു മിന്നിയത് ബുംറ- രണ്ടാമങ്കത്തിന് മുമ്പ് ഇവ അറിയണം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ശനിയാഴ്ച മെല്‍ബണില്‍ ആരംഭിക്കുകയാണ്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യ രണ്ടാമങ്കത്തിനു കച്ചമുറുക്കുന്നത്. ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഒപ്പമെത്താമെന്ന ശുഭപ്രതീക്ഷയിലാണ് അജിങ്ക്യ രഹാനെ നയിക്കുന്ന ടീം ഇന്ത്യ.

ഒന്നാം ടെസ്റ്റില ടീമില്‍ നാലു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ മെല്‍ബണില്‍ അങ്കത്തിനിറങ്ങുക. മറുഭാഗത്ത് ഓസ്‌ട്രേലിയയാവട്ടെ ആദ്യ ടെസ്റ്റിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. രണ്ടാം ടെസ്റ്റിനു മുന്നോടിയായി കണക്കുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് കളിയെ വിശകലനം ചെയ്യാം.

കോലിയും ഇഷാന്തുമില്ലാതെ രണ്ടാം ടെസ്റ്റ്

കോലിയും ഇഷാന്തുമില്ലാതെ രണ്ടാം ടെസ്റ്റ്

2011നു ശേഷം രണ്ടാം തവണ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ വിരാട് കോലിയും ഇഷാന്ത് ശര്‍മയുമില്ലാതെ ഒരു ടെസ്റ്റില്‍ കളിക്കുന്നത്. ഇതിനു മുമ്പ് 2017ല്‍ മാത്രമേ ഒരുമിച്ച ഇന്ത്യക്കു ഒരു ടെസ്റ്റില്‍ നഷ്ടമായിട്ടുള്ളൂ. അന്നു മല്‍സരം നടന്നത് ധര്‍മശാലയിലായിരുന്നു. അജിങ്ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഈ ടെസ്റ്റ് ജയിക്കുകയും ചെയ്തു.
2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയും ഓസീസും ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഏറ്റുമുട്ടിയത് മെല്‍ബണില്‍ തന്നെയായിരുന്നു. അന്നു ഇന്ത്യക്കായി ജസ്പ്രീത് ബുംറ 27 റണ്‍സിന് ആറും ഓസീസിനായി പാറ്റ് കമ്മിന്‍സ് 33 റണ്‍സിന് ആറും വിക്കറ്റെടുത്തിരുന്നു. 2003ല്‍ 41 റണ്‍സിന് ആറു വിക്കറ്റെടുത്ത അജിത് അഗാര്‍ക്കറുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

രഹാനെയ്ക്കു 100ല്‍ 100

രഹാനെയ്ക്കു 100ല്‍ 100

ടെസ്റ്റില്‍ അജിങ്ക്യ രഹാനെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ഇന്ത്യയില്‍ നയിച്ചിട്ടുള്ളൂ. ഇവയില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു. 2017ല്‍ ധര്‍മശാലയില്‍ ഓസീസിനെതിരേയും 2018ല്‍ ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേയുമായിരുന്നു രഹാനെ ഇന്ത്യന്‍ ക്യാപ്റ്റനായത്. ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച ഒരേയൊരു താരം എംഎസ ധോണിയാണ്. തുടരെ നാലു കളികള്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ജയിച്ചിട്ടുണ്ട്.
ഈ വര്‍ഷം പരാജയപ്പെട്ട മൂന്നു മല്‍സരങ്ങളിലും ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. രണ്ടെണ്ണം ന്യൂസിലാന്‍ഡിനെതിരേ ആയിരുന്നെങ്കില്‍ മൂന്നാമത്തേത് ഓസീസിനെതിരായ കഴിഞ്ഞ ടെസ്റ്റായിരുന്നു. 2015-19നിടെ കളിച്ച ടെസ്റ്റുകള്‍ നോക്കിയാല്‍ ആദ്യം ബാറ്റ് ചെയ്ത ഒരേയൊരു ടെസ്റ്റില്‍ മാത്രമേ ഇന്ത്യ തോറ്റിരുന്നുള്ളൂ.

മെല്‍ബണിലെ അരങ്ങേറ്റക്കാര്‍

മെല്‍ബണിലെ അരങ്ങേറ്റക്കാര്‍

ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലിനും മുഹമ്മദ് സിറാജിനും അരങ്ങേറ്റ ടെസ്റ്റ് കൂടിയാണ് മെല്‍ബണിലേത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ചരിത്രം നോക്കിയാല്‍ ഇന്ത്യയുടെ അഞ്ചു താരങ്ങള്‍ മാത്രമേ ഇവിടെ ടെസ്റ്റില്‍ അരങ്ങേറിയിട്ടുള്ളൂ.
1996ല്‍ ആരംഭിച്ച ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ 50ാമത്തെ ടെസ്റ്റാണ് ശനിയാഴ്ച ആരംഭിക്കുന്നത്. 20 ടെസ്റ്റുകളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 19 വിജയങ്ങളുമായി ഓസീസ് തൊട്ടരികിലുണ്ട്.

Story first published: Friday, December 25, 2020, 16:42 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+