Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി അവസരവാദിയെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി അവസരവാദിയെന്ന് ഇംഗ്ലീഷ് പത്രങ്ങളുടെ കുറ്റപ്പെടുത്തല്‍. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അധിക്ഷേപിച്ച ജയിംസ് ആന്‍ഡേഴ്‌സനെതിരെ നടത്തിയ പ്രസ്താവനകളാണ് ധോണിയെ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് 'വെറുക്കപ്പെട്ട' വനാക്കിയത്. ആന്‍ഡേഴ്‌സണ്‍ വിവാദത്തില്‍ ജഡേജയ്ക്ക് പിഴ ശിക്ഷ വിധിച്ചതില്‍ ധോണി ഐ സി സിക്കെതിരെ രംഗത്ത് വന്നിരുന്നു.

ജെയിംസ് ആന്‍ഡേഴ്‌സണ്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ഇന്ത്യ നിരാശരാണ് എന്നാണ് ഡെയ്‌ലി ടെലഗ്രാഫ് എഴുതിയത്. ട്രെന്റ്ബ്രിഡ്ജില്‍ വിവാദ സംഭവം നടക്കുമ്പോള്‍ ജഡേജയ്ക്കും ആന്‍ഡേഴ്‌സണും ഇടയില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ധോണിക്കും ഇത് തിരിച്ചടിയായി. ആന്‍ഡേഴ്‌സണ്‍ അതിര് വിട്ട് പെരുമാറി എന്നും ജഡേജയുടെ ദേഹത്ത് തൊട്ടു എന്നും ധോണി പരസ്യമായി പറഞ്ഞിരുന്നു.

dhoni

പഴയ സംഭവങ്ങളുടെ പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് ഇന്ത്യന്‍ ടീം ആന്‍ഡേഴ്‌സണെതിരെ പരാതി നല്‍കിയത് എന്നും ഇംഗ്ലീഷ് പത്രങ്ങള്‍ പറയുന്നു. കളിക്കാരോട് സംഭവങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇരു ബോര്‍ഡുകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി നല്‍കുകയാണ് ഇന്ത്യ ചെയ്തത്. ആന്‍ഡേഴ്‌സന് വിലക്ക് കിട്ടിയാല്‍ ടീം ഇന്ത്യയ്ക്ക് അത് ഗുണമായേനെ. പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും ആന്‍ഡേഴ്‌സണായിരുന്നു മാന്‍ ഓഫ് ദ മാച്ച്.

ആറ് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷം ആന്‍ഡേഴ്‌സണെയും ജഡേജയെയും ജുഡീഷ്യണല്‍ കമ്മീഷണര്‍ ഗോര്‍ഡന്‍ ലൂയിസ് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. നേരത്തെ ജഡേജയ്‌ക്കെതിരായ പിഴ ശിക്ഷയില്‍ ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ അരുത് എന്ന് ആവശ്യപ്പെട്ടിട്ടുപോലും ഇന്ത്യ അപ്പീല്‍ പോയത് വിവാദമായിരുന്നു.

Story first published: Monday, August 4, 2014, 12:07 [IST]
Other articles published on Aug 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+