Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രഹാനെയെ ക്യാപ്റ്റനാക്കൂ, ഇന്ത്യയെ രക്ഷിക്കൂ! കോലി പ്രതിക്കൂട്ടില്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ തോല്‍വിയേറ്റി വാങ്ങിയതിനു പിന്നാലെ നായകന്‍ വിരാട് കോലിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. 227 റണ്‍സിന്റെ ഏകപക്ഷീയമായ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്‌സില്‍ കോലി 72 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ശുഭ്മാന്‍ ഗില്ലൊഴികെ (50) മറ്റാരും ചെറുത്തുനിന്നില്ല. മൂന്നൂ ടെസ്റ്റുകള്‍ക്കു ശേഷം കോലി ഇന്ത്യയുടെ നായകസ്ഥാനത്തു തിരിച്ചെത്തിയ ടെസ്റ്റ് കൂടിയായിരുന്നു ഇന്ത്യയിലേത്.

Bring back Ajinkya Rahane-Twitterati slams Virat Kohli's captaincy
1

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. പല പ്രമുഖ താരങ്ങളുടെയും അഭാവത്തിലും പരമ്പര 2-1ന് ഇന്ത്യക്കു നേടിത്തരാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു. ചെന്നൈ ടെസ്റ്റില്‍ കോലിക്കു കീഴില്‍ ഇന്ത്യ തോറ്റതോടെ അദ്ദേഹത്തെ മാറ്റി പകരം രഹാനെയെ ക്യാപ്റ്റനാക്കണമെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.

കോലിക്കതിരേ ട്വിറ്ററില്‍ വന്ന ചില വിമര്‍ശനങ്ങള്‍ നമുക്കൊന്നു പരിശോധിക്കാം-
വിരാട് കോലി കളിയില്‍ വളരെയധികം ഇംപാക്ടുണ്ടാക്കുന്ന കളിക്കാരനാണ്. അദ്ദേഹമില്ലാതെ മൂന്നു ടെസ്റ്റുകള്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് നമ്മള്‍ ലോകത്തിന്റെ നെറുകയിലെത്തി ചരിത്രം കുറിച്ചിരുന്നു, എന്നാല്‍ ടീമില്‍ തിരിച്ചെത്തിയ അദ്ദേഹം വെറും ഒരു ടെസ്റ്റ് കൊണ്ട് നമ്മളെ തോല്‍പ്പിച്ചിരിക്കുകയാണ്. അസാധാരണ ഇംപാക്ടെന്നായിരുന്നു ഒരു യൂസര്‍ കോലിയെ ട്രോളിയത്.

നെറ്റ് ബൗളര്‍മാരെയും ടി20 ബാറ്റ്‌സ്മാന്‍മാരെയും വച്ച് അജിങ്ക്യ രഹാനെ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചു. മുന്‍നിര ബൗളര്‍മാരും ബാറ്റ്‌സ്മാന്മാരുമുണ്ടായിട്ടും വിരാട് കോലിക്കു ഇംഗ്ലണ്ടിനെ നാട്ടില്‍ തോല്‍പ്പിക്കാനായില്ല. ഐപിഎല്ലില്‍ കോലിയുടെ ബാംഗ്ലൂര്‍ എല്ലാ തവണയും അവസാനസ്ഥാനത്ത് ഫിനിഷ് ചെയ്യുന്നവരാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മോശമാണെന്നതിന് ഇതു തന്നെ തെളിവല്ലേയെന്നായിരുന്നു യൂസറുടെ ചോദ്യം.

ടീമിലെ മറ്റു കളിക്കാരെയും പിച്ചിനെയും കുറ്റപ്പെടുത്താനാണ് വിരാട് കോലി കഴിയുന്നത്ര റണ്‍സ് നേടാന്‍ ശ്രമിക്കുന്നത്. മികച്ച ക്യാപ്റ്റന്‍ താനാണെന്നു അദ്ദേഹം പറയുകയും ചെയ്യും. അജിങ്ക്യ രഹാനെയെ ക്യാപ്റ്റനാക്കൂ. കോലിയെയും ശാസ്ത്രിയെയും പുറത്താക്കണമെന്ന് ഒരൂ യൂസര്‍ തുറന്നടിച്ചു.

വിരാട് കോലിയുടെ തിരിച്ചുവരവിനര്‍ഥം വീണ്ടും തോല്‍വിയെന്നതാണ്. അജിങ്ക്യ രഹാനെ ക്യാപ്റ്റനായി തിരിച്ചുവിളിക്കൂയെന്ന് ഒരു യൂസര്‍ ആവശ്യപ്പെടുന്നു.

2

വിരാട് കോലിക്കു കീഴില്‍ വീണ്ടുമൊരു ദയനീയ തോല്‍വി. ആദ്യം ന്യൂസിലാന്‍ഡില്‍, പിന്നെ ഓസ്‌ട്രേലിയയില്‍, ഇപ്പോള്‍ ഇന്ത്യയിലും. കുറച്ചെങ്കിലും ആത്മാഭിമാനമുണ്ടെങ്കില്‍ ക്യാപ്റ്റന്‍സിയൊഴിയൂ. വിരാടെന്ന ബാറ്റ്‌സ്മാനെയാണ് ഞങ്ങള്‍ക്കു വേണ്ടത്, വിരാടെന്ന ക്യാപ്റ്റനെയല്ലെന്നു ഒരു യൂസര്‍ കുറിച്ചു.

ഇംഗ്ലണ്ട് ടീം ടെസ്റ്റ് പരമ്പര തൂത്തുവാരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കോലിയെ വീണ്ടും ക്യാപ്റ്റനായി കാണാന്‍ ആഗ്രഹിക്കുന്നില്ല. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഈ ടെസ്റ്റ് പ്രധാനമായിരുന്നു. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യ നന്നായി ചെയ്യാറില്ലെന്ന ചരിത്രം കോലിക്കൊപ്പമുണ്ടെന്ന് ഒരു യൂസര്‍ വിമര്‍ശിച്ചു.

രഹാനെയെ ക്യാപ്റ്റനായി തിരികെ വിളിക്കൂ, അല്ലെങ്കില്‍ പരമ്പര തൂത്തുവാരപ്പെടുമമെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, February 9, 2021, 18:14 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+