ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അവന്‍ വേണം... പാക് തുറുപ്പുചീട്ട്, തിരികെ വിളിക്കണമെന്ന് മുന്‍ കോച്ച്
കറാച്ചി: ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ഞായറാഴ്ച ലോകകപ്പില്‍ നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിലാണ്. മാഞ്ചസ്റ്ററിലാണ് ലോകം ഉറ്റു നോക്കുന് ഈ ക്ലാസിക്കുകളുടം ക്ലാസിക്ക് അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമുകളിലൊന്നായ ഇന്ത്യ ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുറച്ചാണ് പാകിസ്താനെതിരേ ഇറങ്ങുക.
കഴിഞ്ഞ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയോടു പാകിസ്താന്‍ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇന്ത്യക്കെതിരായ കളിയില്‍ ജയിക്കണമെങ്കില്‍ പാകിസ്താന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയേ തീരൂവെന്ന് മുന്‍ കോച്ചും പേസ് ഇതിഹാസവുമായിരുന്ന വഖാര്‍ യൂനിസ് തന്റെ കോളത്തിലൂടെ ആവശ്യപ്പെട്ടു.

ഷദാബിനെ തിരിച്ചുവിളിക്കണം
ലെഗ് സ്പിന്നര്‍ ഷദാബ് ഖാനെ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ പാകിസ്താന്‍ തിരിച്ചുവിളിക്കണമെന്ന് വഖാര്‍ നിര്‍ദേശിച്ചു. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഷദാബിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. നാലു പേസര്‍മാരുള്‍പ്പെടുന്ന ബൗളിങ് ആക്രമണമാണ് പാക് ടീം പരീക്ഷിച്ചത്.
ഓള്‍റൗണ്ടര്‍മാരായ മുഹമ്മദ് ഹഫീസും ഷുഐബ് മാലിക്കുമാണ് സ്പിന്‍ വിഭാഗം കൈകാര്യം ചെയ്തത്. മാലിക്ക്-ഹഫീസ് സഖ്യം ഓസീസിനെതിരേ 11 ഓവറില്‍ 86 റണ്‍സ് വഴങ്ങിയിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇരുവര്‍ക്കും കൂടി ലഭിച്ചത്.

ഷദാബ് നിര്‍ണായക താരം
പാകിസ്താന്റെ നിര്‍ണായക താരങ്ങളിലൊരാളാണ് ഷദാബെന്നു വഖാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരേ തീര്‍ച്ചയായും അദ്ദേഹം പാക് പ്ലെയിങ് ഇലവനിലുണ്ടാവണം. അഞ്ചു ബൗളര്‍മാരുള്‍പ്പെടുന്ന ലൈനപ്പാണ് ഇന്ത്യക്കെതിരേ പാക് ടീം പരീക്ഷിക്കേണ്ടത്. നാലു പേസര്‍മാരോടൊപ്പം സ്പിന്നറായി ഷദാബും കളിക്കണം. ഷുഐബ് മാലിക്കിനെ ഒഴിവാക്കുകയും ചെയ്യാമെന്നും അദ്ദേഹം കോളത്തില്‍ വിശദമാക്കി.
ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ ത്രസിപ്പിക്കുന്ന ജയം നേടിയ രണ്ടാമത്തെ മല്‍സരത്തില്‍ ഷദാബ് തിളങ്ങിയിരുന്നു. അന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജാസണ്‍ റോയിയെയും ജോ റൂട്ടിനെയും പുറത്താക്കിയത് അദ്ദേഹമായിരുന്നു.

നിലനില്‍പ്പിന്റെ പോരാട്ടം
പാകിസ്താനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമാണ് ഞായറാഴ്ച ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരമെന്ന് വഖാര്‍ സൂചിപ്പിച്ചു. ഇന്ത്യക്കെതിരേ ജയമല്ലാതെ പാകിസ്താന് മുന്നില്‍ മറ്റു വഴികളില്ല. ഇതിനായി എ പ്ലസ് പ്രകടനം തന്നെ അവര്‍ക്കു പുറത്തെടുക്കേണ്ടിവരും.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ എക്കാലവും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ചത്തെ മല്‍സരം മറ്റുള്ളവയേക്കാള്‍ നിര്‍ണായകമാണെന്നും വഖാര്‍ കുറിച്ചു. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications