Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി: മാഞ്ചസ്റ്ററില്‍ രാഹുല്‍, കുല്‍ദീപ് ഷോ; ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ഇന്ത്യ തുടങ്ങി

മാഞ്ചസ്റ്റര്‍: അയര്‍ലാന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വ്ന്റി ക്രിക്കറ്റില്‍ ലോകേഷ് രാഹുലും കുല്‍ദീപ് യാദവും കളംനിറഞ്ഞാടിയപ്പോള്‍ ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എട്ട് വിക്കറ്റും 10 പന്തും ബാക്കിനില്‍ക്കേയായിരുന്നു കോലിപ്പടയുടെ ജയം. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി. പരമ്പരയിലെ രണ്ടാം ട്വന്റി പോരാട്ടം ഈ മാസം ആറിന് കാര്‍ഡിഫില്‍ അരങ്ങേറും.

കുല്‍ദീപ് കെണിയില്‍ വീണ് ഇംഗ്ലണ്ട്

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആതിഥേയരെ ബാറ്റിങിനയക്കുകയായിരുന്നു. കോലിയുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം. കുല്‍ദീപ് യാദവിന്റെ സ്പിന്‍ കെണിയില്‍ വീണ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സിലൊതുങ്ങുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് കുല്‍ദീപ് ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. ഉമേഷ് യാദവ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

kuldeep

ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 46 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 69 റണ്‍സെടുത്ത വിക്കറ്റ്കീപ്പര്‍ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ജേസന്‍ റോയ് (30), ഡേവിഡ് വില്ലെ (29*) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

സെഞ്ച്വറി കരുത്തുമായി ലോകേഷ് രാഹുല്‍

160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 18.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ലോകേഷ് രാഹുലിന്റെ (101*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഉജ്ജ്വല ജയം സമ്മാനിച്ചത്. പുറത്താവാതെ 54 പന്തില്‍ 10 ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിങ്‌സ്.

രോഹിത് ശര്‍മ (32), ക്യാപ്റ്റന്‍ വിരാട് കോലി (20*) എന്നിവരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശിഖര്‍ ധവാന്‍ നാല് റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലെയും ആദില്‍ റാഷിദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, July 4, 2018, 10:39 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+