തോല്‍ക്കാനായി കളിച്ചു, രാജസ്ഥാന്‍ തോറ്റു
ദുബായ്: ഒത്തുകളിക്കാർ എന്ന് ദുഷ്പേരുള്ള ടീമുകളായ ചെന്നൈ - രാജസ്ഥാൻ മത്സരത്തിൽ കൂടുതൽ മോശമായി കളിച്ച രാജസ്ഥാന് തോൽവി. ജയിക്കാന്‍ വേണ്ടി കളിച്ചിരുന്നെങ്കില്‍ സ്വന്തം കയ്യിലിരിക്കുമായിരുന്ന കളിയാണ് രാജസ്ഥാന്‍ തോറ്റുകൊടുത്തത്. പത്താമതായി ക്രീസിലെത്തിയ ധവാല്‍ കുല്‍ക്കര്‍ണി കാണിച്ച ആര്‍ജവം പോലും കാട്ടാതിരുന്ന മുന്‍നിരയാണ് രാജസ്ഥാന് കൈയ്യും വീശി കിട്ടുമായിരുന്ന രണ്ട് പോയിന്റ് ഇല്ലാതാക്കിയത്. 141 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാനെ ചെന്നൈ പിടിച്ചുകെട്ടിയത് വെറും ഏഴ് റണ്‍സിനാണ്.
36 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയും നാല് വിക്കറ്റോടെ രാജസ്ഥാനെ വട്ടം കറക്കിവിടുകയും ചെയ്ത സര്‍ രവീന്ദ്ര ജഡേജയാണ് ചെന്നൈ കിംഗ്‌സിന്റെ ഹീറോ. 5 ന് 74 എന്ന നിലയില്‍ നിന്നും ചെന്നൈയെ മാന്യമായ സ്‌കോറിലെത്തിച്ച ജഡ്ഡു 33 റണ്‍സിന് നാല് വിക്കറ്റും കൈയ്യിലാക്കി കളിയിലെ താരമായി.
ഒത്തുകളിക്കാരെന്ന് സംശയിക്കുന്നവരുടെ പട്ടികയില്‍ ആദ്യമുള്ള രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും, ഈ കളി കണ്ടാലും ഒത്തുകളിയോ എന്ന് തോന്നിയാല്‍ അതിശയിക്കാനില്ല. എന്നാല്‍ ഈ ഐ പി എല്ലിലെങ്കിലും ഒത്തുകളി ഉണ്ടാകില്ല എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ജഡ്ഡുവാണ് താരം
സര്‍ ജഡേജ എന്ന് ആരാധകര്‍ വിളിക്കുന്നത് വെറുതെയല്ല. തോറ്റു എന്ന നിലയില്‍ നിന്നുമാണ് രവീന്ദ്ര ജഡേജ ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദ്യം ബാറ്റ് കൊണ്ടും പിന്നെ പന്ത് കൊണ്ടും.

കുല്‍ക്കര്‍ണി പാവം
പത്താമനായി ഇറങ്ങിയ ധവാല്‍ കുല്‍ക്കര്‍ണിയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. രണ്ട് സിക്‌സറടക്കം കുല്‍ക്കര്‍ണി 28 റണ്‍സെടുത്തു.

എന്തിനാണ് നായര്‍
അഭിഷേക് നായരെ എന്ത് ലോജിക്കിന്റെ പുറത്താണ് ഓപ്പണറായി കളിപ്പിക്കുന്നത് എന്ന് ക്യാപ്റ്റന്‍ വാട്‌സന് മാത്രമേ അറിയൂ, തരക്കേടില്ലാത്ത ബൗളറായ നായര്‍ക്ക് ബോളും കൊടുക്കുന്നില്ല

വാട്‌സന്‍ കളഞ്ഞു
അനാവശ്യമായി വലിച്ചടിക്കാന്‍ നോക്കിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സനാണ് രാജസ്ഥാന്റെ സാധ്യത തുലച്ചത്. വാട്ട്‌സന്‍ മാത്രമല്ല, രഹാനെ, സ്മിത്ത് എന്നിവരും സമാനമായ രീതിയില്‍ പുറത്തായി.

സര്‍ ജഡേജ
ഷെയ്ന്‍ വാട്‌സനെ പുറത്താക്കിയ ജഡേജയുടെ ആഹ്ലാദം.

സ്മിത്ത്
അത്ഭുത ബാലനായ സ്മിത്തിന് രക്ഷിക്കാന്‍ പറ്റുന്ന സ്‌കോറേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഒരു ലൈഫ് കിട്ടിയിട്ടും അത് ഉപയോഗിക്കാന്‍ സ്മിത്തിന് കഴിഞ്ഞില്ല.

ഓപ്പണര്‍ സ്മിത്ത് തന്നെ
27 പന്തില്‍ 50 റണ്‍സോടെ മിന്നുന്ന തുടക്കമാണ് സ്മിത്ത് ചെന്നൈയ്ക്ക് നല്‍കിയത്.

മക്കുല്ലം ഫോമിലല്ല
കൂറ്റനടിക്കാരനായ ബ്രണ്ടന്‍ മക്കുല്ലം ഫോമിലല്ലാത്തത് ചെന്നൈ കിംഗ്‌സിനെ അലട്ടുന്നുണ്ട്.

സഞ്ജു
ഹില്‍ഫനാസിനെ രണ്ട് സിക്‌സറിന് പറത്തി മലയാളി താരം സഞ്ജു സാംസണ്‍ തുടക്കം ഗംഭീരമാക്കിയെങ്കിലും ഏറെ ദൂരം പോകാനായില്ല.

ചെന്നൈയെ തളയ്ക്കാന്‍ ആളുണ്ടോ
ഫോമിലെത്തിയാല്‍ പിന്നെ ചെന്നൈ കിംഗ്‌സിനെ പിടിച്ചാല്‍ കിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിക്കുന്ന ചെന്നൈ ടീം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications