Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീര്‍ ഖാന്‍ എറിയണ ഏറ് കണ്ടോ? ഡല്‍ഹിക്ക് ഈസി വാക്കോവര്‍

ദില്ലി: വയസ്സായി എന്ന് പറഞ്ഞ് ടീം ഇന്ത്യ എഴുതിത്തള്ളിയ സഹീര്‍ ഖാന്റെ സ്വപ്‌നതുല്യമായ തിരിച്ചുവരവോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ജയം. ശക്തരായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 9 വിക്കറ്റിനാണ് ഡല്‍ഹി ചുരുട്ടികൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്‌സ് ഇലവനെ വെറും 118 ല്‍ പിടിച്ചുനിര്‍ത്തിയ ഡല്‍ഹി 14 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.

നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് സഹീര്‍ വീഴ്ത്തിയത്. സഹീറിന്റെ ആദ്യത്തെ ഇര വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സേവാഗ്. ഓപ്പണര്‍ മനന്‍ വോറയെയും സഹീര്‍ തന്നെ വീഴ്ത്തി. ബാറ്റിംഗിലും ബൗളിംഗിലും സര്‍വ്വാധിപത്യം കാട്ടിയാണ് ഡല്‍ഹി വിജയവും രണ്ട് പോയിന്റും പിടിച്ചെടുത്തത്. മറുവശത്ത് പഞ്ചാബ് ടീമാകട്ടെ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ്.

സഹീര്‍ ഈസ് ബാക്ക്

സഹീര്‍ ഈസ് ബാക്ക്

ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍ ഖാന്‍. വയസ്സ് 37 തികയാന്‍ പോകുന്നതിന്റെ ആലസ്യമൊന്നും സഹീറിന്റെ ബൗളിംഗില്‍ ഇല്ല. സീസണില്‍ സഹീറിന്റെ ആദ്യ മത്സരമാണിത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അത് ഗംഭീരമാക്കി സഹീര്‍.

മാന്‍ ഓഫ് ദ മാച്ച് ആയില്ല

മാന്‍ ഓഫ് ദ മാച്ച് ആയില്ല

മികച്ച പ്രകടനം നടത്തിയിട്ടും സഹീര്‍ മാന്‍ ഓഫ് ദ മാച്ച് ആയില്ല. കാരണമുണ്ട്. നാലോവറില്‍ 20 റണ്‍സിന് സഹ ഫാസ്റ്റ് ബൗളര്‍ നീല്‍ കോര്‍ട്‌നീല്‍ വീഴ്ത്തിയത് 4 വിക്കറ്റുകളാണ്. മാന്‍ ഓഫ് ദ മാച്ചും കോര്‍ട്‌നീല്‍ തന്നെ.

 അയ്യര്‍ ദി ഗ്രേറ്റ്

അയ്യര്‍ ദി ഗ്രേറ്റ്

40 പന്തില്‍ 54 റണ്‍സോടെ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ വിജയത്തിന് അടിത്തറയിട്ടത്. നാല് ഫോറും 3 സിക്‌സും പറത്തി അയ്യര്‍

മില്ലര്‍ ഏകനാണ്

മില്ലര്‍ ഏകനാണ്

ബൗളിംഗിലും ബാറ്റിംഗിലും പഞ്ചാബിന് താളം തെറ്റി. 42 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ മാത്രമാണ് അവര്‍ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Story first published: Saturday, May 2, 2015, 10:29 [IST]
Other articles published on May 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+