Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളിച്ചോ: സുരേഷ് റെയ്‌ന തുറന്നുപറയുന്നു....

ദില്ലി: ഒത്തുകളി ആരോപണം നേരിടുന്ന ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന ഒടുവില്‍ പ്രതികരിച്ചു. ഒരിക്കലും താന്‍ ഒത്തുകളിച്ചിട്ടില്ല. ഏത് ടീമിന് വേണ്ടി കളിക്കുമ്പോഴും താന്‍ നൂറ് ശതമാനം ആത്മാര്‍ഥത കാണിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കള്ളക്കളിക്കോ തെറ്റുകള്‍ക്കോ താന്‍ ഭാഗമായിട്ടില്ല. ക്രിക്കറ്റ് എന്റെ പാഷനും കൂടിയാണ്. എല്ലാ ആരാധകരെയും ഇക്കാര്യം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

സ്വന്തം സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനമായ റിതി സ്‌പോര്‍ട്്‌സിലൂടെയാണ് റെയ്‌ന പ്രസ്താവന പുറത്തുവിട്ടത്. ഐ പി എല്ലില്‍ ചെന്നൈ കിംഗ്‌സിന്റെ താരമാണ് സുരേഷ് റെയ്‌ന. റെയ്‌നയും സഹതാരങ്ങളായ ജഡേജയും ബ്രാവോയും മുംബൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഭീമനില്‍ നിന്നും 20 കോടി വീതം രൂപ പണമായും പാരിതോഷികമായും കൈപ്പറ്റി എന്ന് മുന്‍ ഐ പി എല്‍ കമ്മീഷണറായ ലളിത് മോദിയാണ് ആരോപണം ഉന്നയിച്ചത്.

sureshraina

ലളിത് മോദി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച ലളിത് മോദിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും റെയ്‌ന പറഞ്ഞു. നേരത്തെ ഈ ആരോപണത്തില്‍ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ബി സി സി ഐ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

ഐ സി സി സി ഇ എ ആയ ഡേവ് റിച്ചാര്‍ഡ്‌സണ് അയച്ച ഇമെയിലിലാണ് ലളിത് മോദി റെയ്‌നയും കൂട്ടരും ഒത്തുകളിച്ചതായി ആരോപിച്ചത്. എന്നാല്‍ മോദിയുടെ ആരോപണങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ ഐ സി സി അന്വേഷണം നടത്തുമായിരുന്നു എന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഐ സി സി അന്വേഷണം നടത്തിയില്ല എന്നതിനര്‍ഥം കളിക്കാര്‍ കുറ്റക്കാരല്ല എന്ന് പറഞ്ഞാണ് ബി സി സി ഐ മോദിയുടെ ആരോപണങ്ങള്‍ തള്ളിയത്.

Story first published: Thursday, July 2, 2015, 18:58 [IST]
Other articles published on Jul 2, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+