Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെയ്‌നയും ജഡേജയും ഒത്തുകളിച്ചിട്ടില്ല?

മുംബൈ: ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും ഐ പി എല്ലില്‍ ഒത്തുകളിച്ചിട്ടില്ലെന്ന് ബി സി സി ഐയുടെ സാക്ഷ്യപ്പെടുത്തല്‍. റെയ്‌നയും ജഡേജയും ഒത്തുകളിച്ചിട്ടില്ല. ഇരുവരും അന്താരാഷ്ട്ര താരങ്ങളാണ്. ഇവര്‍ക്കെതിരെ ഉണ്ടായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് ഐ സി സി യാണ്.

ഇതുമായി ബന്ധപ്പെട്ട് ഐ സി സി തങ്ങളെ ഒന്നും അറിയിച്ചിട്ടില്ല. അതിനര്‍ഥം ഐ സി സി താരങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി എന്നാണ് - ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ക്കെതിരെയാണ് ഒത്തുകളി ആരോപണം ഉയര്‍ന്നത്.

jadejanraina

ചെന്നൈ കിംഗ്‌സ് താരങ്ങളായ റെയ്‌ന, ജഡേജ, ബ്രാവോ എന്നിവര്‍ മുംബൈയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഭീമനില്‍ നിന്നും 20 കോടി വീതം രൂപ പണമായും പാരിതോഷികമായും കൈപ്പറ്റി എന്നാണ് മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദിയുടെ ആരോപണം. ഐ സി സി സി ഇ എ ആയ ഡേവ് റിച്ചാര്‍ഡ്‌സണ് അയച്ച ഇമെയിലിലാണ് മോദി ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ലളിത് മോദിയുടെ ആരോപണങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ ഐ സി സി അന്വേഷണം നടത്തുമായിരുന്നു. ഐ സി സി അന്വേഷണം നടത്തിയില്ല എന്നതിനര്‍ഥം കളിക്കാര്‍ കുറ്റക്കാരല്ല എന്ന് തന്നെയാണ് എന്നാണ് ബി സി സി ഐയുടെ പക്ഷം. ആരോപണത്തെക്കുറിച്ച് ഐ സി സി, ബി സി സി ഐക്ക് വിവരം അറിയിച്ചിരുന്നു. കളിക്കാര്‍ക്ക് മേല്‍ അന്വേഷണം നടത്താനൊ നടപടി എടുക്കാനോ അധികാരമുള്ളത് ഐ സി സിക്കാണ് എന്നും താക്കൂര്‍ പറഞ്ഞു.

Story first published: Monday, June 29, 2015, 18:32 [IST]
Other articles published on Jun 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+