Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

100 ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് ആര്‍ക്ക്? ലാറ തലപ്പത്ത്, ടോപ് ഫൈവില്‍ സച്ചിനില്ല, പട്ടിക ഇതാ

1

100 ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിടുക അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും പ്രതിഭാശാലികളായ താരങ്ങള്‍ക്കാണ് പൊതുവേ ടെസ്റ്റില്‍ അവസരം ലഭിക്കാറ്. അവസരം ലഭിച്ചാല്‍ തന്നെ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ മികച്ച ഫിറ്റ്‌നസും ഭാഗ്യവുമെല്ലാം തുണക്കേണ്ടതായുണ്ട്. 100 ടെസ്റ്റ് എന്ന നാഴികക്കല്ലിലേക്കെത്തിയ താരങ്ങള്‍ വളരെ കുറവായത് ഇക്കാരണങ്ങള്‍ക്കൊണ്ടാണ്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലൂടെ വിരാട് കോലിയും ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഈ നേട്ടത്തിലേക്കെത്തുന്ന 12ാമത്തെ കളിക്കാരനാണ് കോലി. 100 ടെസ്റ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലാക്കിയ താരമേതാണെന്ന് അറിയാമോ? ടോപ് ഫൈവിനെ പരിചയപ്പെടാം.

ബ്രയാന്‍ ലാറ

ബ്രയാന്‍ ലാറ

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 100 ടെസ്റ്റ് പൂര്‍ത്തിയാക്കുമ്പോള്‍ 52.14 ശരാശരിയില്‍ 8916 റണ്‍സായിരുന്നു ലാറയുടെ പേരിലുണ്ടായിരുന്നു. ഇപ്പോഴും തകര്‍ക്കപ്പെടാതെ ഈ റെക്കോഡ് ലാറയുടെ പേരില്‍ തുടരുകയാണ്. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 400 റണ്‍സെന്ന നേട്ടത്തിനുടമയും ലാറയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ലാറയുടെ ഈ നേട്ടം. 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സാണ് ലാറ ആകെ നേടിയത്. ഇതില്‍ 34 സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കുമാര്‍ സംഗക്കാരയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 100 ടെസ്റ്റ് പൂര്‍ത്തിയാവുമ്പോള്‍ 8651 റണ്‍സാണ് സംഗക്കാര നേടിയത്. 55.81 എന്ന മികച്ച ശരാശരിയിലായിരുന്നു ഇടം കൈയന്‍ താരത്തിന്റെ പ്രകടനം. 134 ടെസ്റ്റില്‍ നിന്ന് 57.14 എന്ന മികച്ച ശരാശരിയില്‍ 12400 റണ്‍സ് നേടിയാണ് സംഗക്കാര വിരമിച്ചത്. ഇതില്‍ 38 സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 11 ഡബിള്‍ സെഞ്ച്വറികളും നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സംഗക്കാര.

യൂനിസ് ഖാന്‍

യൂനിസ് ഖാന്‍

മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ താരവുമായ യൂനിസ് ഖാനാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 100 ടെസ്റ്റില്‍ നിന്ന് 8640 റണ്‍സാണ് യൂനിസ് ഖാന്റെ പേരിലുള്ളത്. 53.33 ആയിരുന്നു 100 ടെസ്റ്റ് പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശരാശരി. 2017ല്‍ വിരമിക്കുമ്പോള്‍ 118 ടെസ്റ്റില്‍ നിന്ന് 10099 റണ്‍സായിരുന്നു യൂനിസ് ഖാന്റെ സമ്പാദ്യം. 34 സെഞ്ച്വറിയും ആറ് ഇരട്ട സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ബാറ്റിങ് വന്മതിലായ രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 100 മത്സരത്തില്‍ നിന്ന് 8553 റണ്‍സാണ് ദ്രാവിഡ് നേടിയത്. 57.79 ആയിരുന്നു ദ്രാവിഡിന്റെ ശരാശരി. ക്രിക്കറ്റ് ഇതിഹാസം സച്ചിനെക്കാളും മുകളിലായിരുന്നു ദ്രാവിഡിന്റെ പ്രകടനം എന്നതാണ് എടുത്തുപറയേണ്ടത്. വിരമിക്കുമ്പോള്‍ 164 മത്സരത്തില്‍ നിന്ന് 13288 റണ്‍സാണ് ദ്രാവിഡിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. 36 സെഞ്ച്വറിയും അഞ്ച് ഇരട്ട സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും ദ്രാവിഡ് അക്കൗണ്ടിനോട് ചേര്‍ത്തിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്.

മാത്യു ഹെയ്ഡന്‍

മാത്യു ഹെയ്ഡന്‍

മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 100 ടെസ്റ്റില്‍ നിന്ന് 8508 റണ്‍സാണ് ഹെയ്ഡന്റെ പേരിലുള്ളത്. 51.87 ആയിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. 103 ടെസ്റ്റില്‍ നിന്ന് 8625 റണ്‍സാണ് ഹെയ്ഡന്‍ കരിയറില്‍ നേടിയത്. ടെസ്റ്റിലെ ഉയര്‍ന്ന് രണ്ടാമത്തെ സ്‌കോര്‍ (380) ഹെയ്ഡന്റെ പേരിലാണ്. 30 സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയുമാണ് ഹെയ്ഡന്റെ പേരിലുള്ളത്.

Story first published: Friday, March 4, 2022, 17:42 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+