Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആധുനിക ക്രിക്കറ്റിലെ മികച്ച അഞ്ച് താരങ്ങള്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ബ്രയാന്‍ ലാറ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരെയും ബൗളര്‍മാരെയും തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആധുനിക ക്രിക്കറ്റിലെയും തന്റെ കാലഘട്ടത്തിലെയും മികച്ച അഞ്ച് ബൗളര്‍മാരായെും ബാറ്റ്‌സ്മാന്‍മാരെയും ലാറ തിരഞ്ഞെടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം പ്രതിഭകൊണ്ട് മത്സരിച്ച ലാറ നിലവില്‍ കമന്റേറ്ററായും അവതാരകനായും സജീവമാണ്.

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോലിയെ മാത്രമാണ് ലാറ തിരഞ്ഞെടുത്തത്. രോഹിത് ശര്‍മയെ പരിഗണിച്ചില്ല. ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍,ഇംഗ്ലണ്ടിന്റെ ജോ റൂട്ട്,ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്,ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ലാറയുടെ പട്ടികയിലെ മറ്റുള്ളവര്‍. പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമിനെ ലാറ തഴഞ്ഞു. നിലവില്‍ കോലി,സ്മിത്ത്,വില്യംസണ്‍,റൂട്ട് എന്നിവരെയാണ് ഫാബുലസ് ഫോര്‍ എന്ന നിലയില്‍ വിശേഷിപ്പിക്കുന്നത്.

വിരാട് കോലി

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം വിരാട് കോലിയാണ്. എന്നാല്‍ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്താണ് ഏറ്റവും കേമന്‍. ശരാശരിയിലും സമീപകാലത്തെ സ്മിത്തിന്റെ പ്രകടനങ്ങളുമെല്ലാം കോലിയെ മറികടക്കുന്ന തരത്തിലുള്ളതാണ്. കെയ്ന്‍ വില്യംസണും മൂന്ന് ഫോര്‍മാറ്റിലും സജീവമാണെങ്കിലും ജോ റൂട്ടിന് നിലവില്‍ പഴയ ഫോം ഇല്ല.

ജസ്പ്രീത് ബൂംറ

ആധുനിക ക്രിക്കറ്റിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ജസ്പ്രീത് ബൂംറയെയാണ് ലാറ തിരഞ്ഞെടുത്തത്. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് മറ്റൊരു താരം. ടെസ്റ്റില്‍ ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ജെയിംസ് ആന്‍ഡേഴ്‌സനാണ് മൂന്നാമന്‍. സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് നാലാമന്‍. ഇക്കഴിഞ്ഞ ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് റബാദയ്ക്കായിരുന്നു. അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ലാറയുടെ പട്ടികയിലെ അഞ്ചാമന്‍.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

എതിരിട്ടു കളിച്ചവരില്‍ ഏറ്റവും മികച്ച അഞ്ച് ബാറ്റ്‌സ്മാനെയും ബൗളറെയും ലാറ തിരഞ്ഞെടുത്തു. ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസ്, മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര, ഇന്ത്യയുടെ ബാറ്റിങ് വന്മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ലാറയുടെ പട്ടികയിലെ മികച്ച അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍.

വസിം അക്രം

മികച്ച അഞ്ച് ബൗളര്‍മാരിലെ ആദ്യ താരം പാകിസ്താന്‍ ഇതിഹാസം വസിം അക്രമാണ്. ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍,പാകിസ്താന്റെ വഖാര്‍ യൂനിസ്,ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍,ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് ലാറയുടെ മികച്ച അഞ്ച് ബൗളര്‍മാര്‍. ഈ പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം പോലും ഇടം പിടിച്ചില്ല.

ലാറ

2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലാറ 22538 റണ്‍സും 53 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്. 2004ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റണ്‍സാണ് ഇന്നും ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ലാറയുടെ (501*) പേരിലാണ്.

Story first published: Sunday, December 6, 2020, 12:40 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+