Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതകളുടെ ടി20 ലോകകപ്പ്: ഇന്ത്യ പഴയ ഇന്ത്യയല്ല, സെമിക്കൊരുങ്ങുന്ന ടീമിന്റെ ഭാവി പ്രവചിച്ച് ലീ

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഐസിസിയുടെ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഗ്രൂപ്പുഘട്ടത്തിലെ കളിച്ച നാലു മല്‍സരങ്ങളിലും വെന്നിക്കൊടി പാറിച്ച ഇന്ത്യ ഇനി സെമി ഫൈനലിനു തയ്യാറെടുക്കുകയാണ്. വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യക്കു സെമി ഫൈനലിന് അപ്പുറം കടക്കാന്‍ സാധിച്ചിട്ടില്ല.

1

ഇന്ത്യ ഒരിക്കല്‍പ്പോലും ഫൈനല്‍ കളിച്ചിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ ഈ ഇന്ത്യന്‍ ടീം മുമ്പത്തെ ടീമുകളില്‍ നിന്നു വ്യത്യസ്തമാണ്. ഷെഫാലി വര്‍മ, പൂനം യാദവ് എന്നിവരെപ്പോലുള്ള മാച്ച് വിന്നര്‍മാരും ബാറ്റിങിലും ബൗളിങിലും സ്ഥിരത പുലര്‍ത്തുന്ന താരങ്ങളും അവര്‍ക്കുണ്ടെന്നു ലീ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും മികച്ച ചില താരങ്ങുള്ള ടീമാണ് ഇന്ത്യയെന്നു നമുക്കറിയാം. ഇപ്പോള്‍ ഹര്‍മന്‍പ്രീത് കൗറിനു കീഴില്‍ ശക്തമായൊരു നിര ഇന്ത്യക്കുണ്ട്. ഏതു വലിയ താരവും നിറംമങ്ങിയാല്‍ ആ റോള്‍ ഏറ്റെടുത്ത് ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ളവര്‍ ഇപ്പോള്‍ ടീമിലുണ്ട്. ഇത്തവണ ഇന്ത്യ ആദ്യമായി ഫൈനലിലെത്തുക തന്നെ ചെയ്യും. വളരെ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഇതിനു സാധിക്കാതിരിക്കുകയുള്ളൂവെന്നും ലീ വിശദമാക്കി.

lee

തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും ഇന്ത്യ സെമി ഫൈനലില്‍ കളിക്കുക. ടൂര്‍ണമെന്റിലെ സെന്‍സേഷനായി മാറിയ 16 കാരിയായ ഓപ്പണര്‍ ഷഫാലി വര്‍മയെ അദ്ദേഹം അഭിനന്ദിച്ചു. 47, 46, 39, 29 എന്നിങ്ങനെ മുന്‍ മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്ത ഷഫാലി സെമിയില്‍ വലിയ സ്‌കോര്‍ നേടുമെന്നും ലീ പ്രവചിച്ചു.

Story first published: Tuesday, March 3, 2020, 16:42 [IST]
Other articles published on Mar 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+