For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്റെ അടുത്ത് എന്റെ പദ്ധതി ഫലിച്ചില്ല! വിരമിച്ച ശേഷം വെളിപ്പെടുത്തിയത് കേട്ട് ഞെട്ടി- ബ്രെറ്റ് ലീ

ലോക ക്രിക്കറ്റിനെ പേസ് ബൗളിങ്ങുകൊണ്ട് വിറപ്പിച്ച ബൗളറാണ് ബ്രെറ്റ് ലീ. ഓസീസിന്റെ കുന്തമുനയായിരുന്ന ബ്രെറ്റ് ലീക്ക് മുന്നില്‍ വിറക്കാത്തവര്‍ ചുരുക്കമാണെന്ന് പറയാം. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ബൗളറെന്ന് ലീയെ വിശേഷിപ്പിക്കാം. അതിവേഗ യോര്‍ക്കറുകളുമായി മിന്നിച്ച ബ്രെറ്റ് ലീ തന്റെ കരിയറില്‍ പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചത് ചുരുക്കം ചില താരങ്ങളെയാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, രാഹുല്‍ ദ്രാവിഡ് എന്നിവരെയൊന്നും ബ്രെറ്റ് ലീക്ക് ഭീഷണി ഉയര്‍ത്തിയേ ഇല്ല. അതിവേഗ പന്തുകളോടൊപ്പം നന്നായി സ്ലോ ബോളുകളെറിഞ്ഞ് വിക്കറ്റ് നേടിയിരുന്ന ബൗളറാണ് ലീ. ലീയുടെ സ്ലോ ബോള്‍ തന്ത്രത്തിന് മുന്നില്‍ കുടുങ്ങാത്ത ബാറ്റ്‌സ്മാന്‍മാര്‍ ചുരുക്കമാണെന്ന് പറയാം. ഇപ്പോഴിതാ തന്റെ സ്ലോ ബോള്‍ തന്ത്രം ഫലിക്കാതിരുന്ന ബാറ്റ്‌സ്മാന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലീ.

അത് സച്ചിനോ സെവാഗോ ദ്രാവിഡോ ലാറയോ അല്ലെന്നും അത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണെന്നുമാണ് ലീ വെളിപ്പെടുത്തിയത്. തന്റെ സ്ലോ ബോളുകളെ എങ്ങനെയാണ് ഇത്ര നന്നായി നേരിട്ടതെന്ന് ഒരിക്കല്‍ സംഗക്കാര തന്നോട് വെളിപ്പെടുത്തിയെന്നും ഇത് കേട്ടി ഞെട്ടിപ്പോയെന്നുമാണ് ലീ പറയുന്നത്. ബ്രെറ്റ് ലീയുടെ സ്ലോ ബോളുകളെ സംഗക്കാര നന്നായി നേരിട്ടിരുന്നു. എന്നാല്‍ ഇതിന് പിന്നിലൊരു രഹസ്യമുണ്ടായിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്റെ സഹായത്തോടെയാണ് സംഗക്കാര ലീയുടെ തന്ത്രം പൊളിച്ചിരുന്നത്.

ബ്രെറ്റ് ലീയുടെ ബൗളിങ് നോണ്‍സ്‌ട്രൈക്കിലിരിക്കുന്ന ബാറ്റ്‌സ്മാന്‍ ശ്രദ്ധിച്ചിരുന്നു. ബ്രെറ്റ് ലീ സ്ലോ ബോളെറിയുമ്പോള്‍ നോണ്‍സ്‌ട്രൈക്കര്‍ തലകുനിച്ച് പിടിക്കും. അപ്പോള്‍ സംഗക്കാരക്ക് വരാനിരിക്കുന്നത് സ്ലോ ബോളാണെന്ന് മനസിലാവും. നോണ്‍സ്‌ട്രൈക്കറെ ഉപയോഗിച്ചാണ് ലീയുടെ തന്ത്രത്തെ സംഗക്കാര പൊളിച്ചത്. ലീ പന്ത് കൈയില്‍ പിടിക്കുന്നത് ശ്രദ്ധിക്കുമ്പോള്‍ത്തന്നെ നോണ്‍സ്‌ട്രൈക്കര്‍ക്ക് സ്ലോ ബോളാണെന്ന് മനസിലാവും.

kumar sangakkara

ഇത് തലകുനിച്ച് നോണ്‍സ്‌ട്രൈക്കര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ സ്‌ട്രൈക്കില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് ഇത് സ്ലോ ബോളാണെന്ന് മനസിലാക്കാന്‍ സാധിക്കും. സ്ലോ ബോളെറിയാന്‍ പദ്ധതിയിടുമ്പോള്‍ ബൗളര്‍ പന്തില്‍ പിടിക്കുന്ന രീതിക്ക് വ്യത്യാസമുണ്ടാവും. അതുകൊണ്ടുതന്നെ നോണ്‍സ്‌ട്രൈക്കര്‍ക്ക് ശ്രദ്ധിച്ചാല്‍ അടുത്തത് സ്ലോബോളാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ഇത് കൃത്യമായി സ്‌ട്രൈക്കര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാല്‍ ബൗളറുടെ പദ്ധതി പൊളിയും.

എന്നാല്‍ ബ്രെറ്റ് ലീ വിരമിച്ച ശേഷമാണ് സംഗക്കാര ഇക്കാര്യം വെളിപ്പെടുത്തിയത്. കരിയറില്‍ ഒരു തവണ പോലും സംഗക്കാരയുടെ ഈ തന്ത്രം മനസിലാക്കാന്‍ സാധിച്ചില്ലെന്നതോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ടെന്നും മികച്ച പദ്ധതിയാണ് സംഗക്കാര നടത്തിയതെന്നുമാണ് ലീ പറഞ്ഞത്. എന്തായാലും കരിയറില്‍ ബ്രെറ്റ് ലീയെ നന്നായി പ്രയാസപ്പെടുത്തിയ ബാറ്റ്‌സ്മാനാണ് സംഗക്കാരയെന്ന് പറയാം.

ക്ലാസിക് ശൈലിയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് കുമാര്‍ സംഗക്കാരയെന്ന് പറയാം. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ടി20യില്‍ നിന്ന് 1382 റണ്‍സും സംഗക്കാര നേടിയിട്ടുണ്ട്. 2011ല്‍ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലിലേക്കെത്തിച്ച നായകനാണ് സംഗക്കാര.

ബ്രെറ്റ് ലീ 76 ടെസ്റ്റില്‍ നിന്ന് 310 വിക്കറ്റും 221 ഏകദിനത്തില്‍ നിന്ന് 380 വിക്കറ്റും 25 ടി20യില്‍ നിന്ന് 28 വിക്കറ്റുമാണ് വീഴ്ത്തിയത്. ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, ജെയ്‌സന്‍ ഗില്ലസ്പി എന്നിവരെല്ലാം ഉള്‍പ്പെട്ടിരുന്ന ഓസീസ് ബൗളിങ് നിര ഒരു കാലത്ത് എതിരാളികളുടെ പേടി സ്വപ്‌നമായിരുന്നു. റിക്കി പോണ്ടിങ് ക്യാപ്റ്റനായിരിക്കെയാണ് ലീ ഏറ്റവും കൂടുതല്‍ മികവ് കാട്ടിയിരുന്നു. ഇപ്പോള്‍ അവതാരകനായും നിരൂപകനായും ലീ സജീവമാണ്.

Story first published: Saturday, August 12, 2023, 15:49 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+