For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍റേറ്റ് ആറിന് മുകളില്‍, അതും മൂന്നാം തവണ! മക്കെല്ലം ടെസ്റ്റിനെ ടി20യാക്കുമോ?

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം കോച്ചും മുന്‍ ന്യൂസിലാന്‍ഡ് ഇതിഹാസവുമായ ബ്രെന്‍ഡന്‍ മക്കെല്ലം വിജയകരമായി നടപ്പാക്കിയ അഗ്രസീവ് ബാറ്റിങ് ശൈലിക്കു ഇപ്പോള്‍ ആരാധകരേറെയാണ്. റെഡ് ബോള്‍ ക്രിക്കറ്റിലെ പരമ്പരാഗത സ്ലോ ബാറ്റിങിനു പകരം വളര അഗ്രസീവായി, അതിവേഗം സ്‌കോര്‍ ചെയ്ത് എതിരാളികള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയെന്ന തന്ത്രമാണ് അദ്ദേഹം പരീക്ഷിക്കുന്നത്.

മക്കെല്ലത്തിന്റെ വിളിപ്പേരായ ബാസില്‍ (Baz) നിന്നാണ് പിന്നീട് അദ്ദേഹത്തിന്റെ കോച്ചിങ് ശൈലിയെ ലോകം ബാസ് ബോള്‍ (Baz Ball) എന്നു വിശേഷിപ്പിക്കാന്‍ ആരംഭിച്ചത്. ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ ബാസ് ബോള്‍ ശൈലിക്കു ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ടി20യുടെ ശൈലിയില്‍ തന്റെ ബാറ്റര്‍മാരെ കയറൂവിടുകയെന്ന രീതിയാണ് അദ്ദേഹം പരീക്ഷിക്കുന്നത്.

OLLIE POP

ഈ ശൈലി കാരണം പല അവിസ്മരണീയ വിജയങ്ങളും ടെസ്റ്റ് ക്രിക്കറ്റില്‍ കുറിക്കുവാന്‍ ഇംഗ്ലണ്ടിനായിട്ടുണ്ട്. ഇപ്പോഴിതാ വമ്പനൊരു റെക്കോര്‍ഡും ഇംഗ്ലീഷ് ടീം റെഡ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്. പുരഷന്‍മാരുടെ ടെസ്റ്റ് ക്രിക്കറ്റില്‍ ആറിനു മുകളില്‍ ഇക്കോണമി റേറ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ച ടീമുകളില്‍ ആദ്യത്തെ രണ്ടു സ്ഥാനവും ഇംഗ്ലണ്ട് കൈവശപ്പെടുത്തി.

ഓള്‍ടൈം റെക്കോര്‍ഡ് നേരത്തേ തന്നെ ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരേ റാവല്‍പിണ്ടിയില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇംഗ്ലണ്ട് 6.50 ഇക്കോണമി റേറ്റില്‍ ഒരിന്നിങ്‌സില്‍ 657 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇപ്പോഴിതാ സമാനമായ മറ്റൊരു സ്‌ഫോടനാത്മക ബാറ്റിങിലൂടെ രണ്ടാംസ്ഥാനവും ഇംഗ്ലണ്ട് പിടിച്ചെടുത്തിരിക്കുകയാണ്.

നേരത്തേ രണ്ടാമതുണ്ടായിരുന്ന സൗത്താഫ്രിക്കയെ അവര്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളി. സിംബാബ്‌വെയ്‌ക്കെതിരേ 6.8 ഇക്കോണമി റേറ്റില്‍ സൗത്താഫ്രിക്ക മൂന്നു വിക്കറ്റിനു 340 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തതായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്. ഇതു ഇംഗ്ലണ്ട് തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ അയര്‍ലാന്‍ഡിനെതിരേ ലോര്‍ഡ്‌സില്‍ പുരോഗമിക്കുന്ന ടെസ്റ്റിലാണ് ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ നാലു വിക്കറ്റിനു 524 റണ്‍സെന്ന വമ്പന്‍ സ്‌കോറുമായി ഡിക്ലയര്‍ ചെയ്തത്. 6.33 ഇക്കോണമി റേറ്റിലായിരുന്നു ഇംഗ്ലണ്ട് ഈ ഇന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തത്.

ആറിനു മുകളില്‍ ഇക്കോണമി റേറ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ അഞ്ചു ടീമുകളുടെ ലിസ്റ്റില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങള്‍ മാത്രമല്ല അഞ്ചാംസ്ഥാനവും ഇംഗ്ലണ്ടിനു തന്നെയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു പാകിസ്താനെതിരേ അവര്‍ റാവല്‍പിണ്ടിയില്‍ നടന്ന ടെസ്റ്റില്‍ 7.36 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റിനു 264 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തത്.

OLLIE POP

അതേസമയം, ലോര്‍ഡ്‌സില്‍ അയര്‍ലാന്‍ഡുമായി നടക്കുന്ന ഏക ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പട്ട ഐറിഷ് ടീം ആദ്യ ഇന്നിങ്‌സില്‍ വെറും 172 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഐറിഷ് നിരയില്‍ ആര്‍ക്കും 40 റണ്‍സ് തികയ്ക്കാനായില്ല. അഞ്ചു വിക്കറ്റുകളെടുത്ത വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് അയര്‍ലാന്‍ഡിനെ തകര്‍ത്തത്.

തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് 82.4 ഓവറില്‍ നാലു വിക്കറ്റിനു 524 റണ്‍സെന്ന കൂറ്റന് സ്‌കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓലി പോപ്പിന്റെ (205) തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയും ബെന്‍ ഡക്കറ്റിന്റെ (182) സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. പോപ്പ് വെറും 208 ബോളിലാണ് 22 ഫോറും മൂന്നു സിക്‌സറുമടക്കം 205 റണ്‍സ് വാരിക്കൂട്ടിയത്.

ഡക്കറ്റിനു 182 റണ്‍സിലെത്താന്‍ 178 ബോള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. 24 ഫോറും ഒരു സിക്‌സറും അദ്ദേഹമടിച്ചു. 352 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ അയര്‍ലാന്‍ഡ് മൂന്നാംദിനം ആദ്യ സെഷനില്‍ നാലു വിക്കറ്റിനു 131 റണ്‍സെടത്തു. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 220 റണ്‍സ് കൂടി വേണം.

Story first published: Saturday, June 3, 2023, 16:26 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+