Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡ് വെടിക്കെട്ട് വീരന്‍ മക്കുല്ലം ടി20യും മതിയാക്കുന്നു; ഇനി പരിശീലകനാകും

വെല്ലിങ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തെ വിരമിച്ച ന്യൂസിലന്‍ഡ് തീരം ബ്രണ്ടന്‍ മക്കുല്ലം ടി20യും മതിയാക്കുന്നു. ക്ലബ്ബുകള്‍ക്കായി കളിച്ചുകൊണ്ടിരുന്ന താരം ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍നിന്നും വിരമിക്കുന്നതായി പ്രഖാപിച്ചു. ബ്രിസ്‌ബെന്‍ ഹീറ്റ്‌സിനുവേണ്ടി കളിക്കുന്ന താരം തന്റെ വിരമിക്കല്‍ സഹകളിക്കാരോട് അറിയിച്ചു കഴിഞ്ഞു. അതേസമയം, മറ്റു ലീഗുകളില്‍ ഈവര്‍ഷം വരെ തുടരുമെന്നും മക്കുല്ലം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ 2016ല്‍ മക്കുല്ലം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വിരമമിട്ടിരുന്നു. ഐപിഎല്‍ പോലുള്ള ലീഗുകളില്‍ സജീമായിരുന്ന താരത്തെ ഇത്തവണ ഐപിഎല്ലിഎല്‍ ടീമുകള്‍ ലേലത്തിനെടുക്കുകയും ചെയ്തില്ല. 2019ന് ശേഷം കളിക്കാരനെന്ന നിലയില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന സൂചന മക്കുല്ലം നല്‍കിയിട്ടുണ്ട്. പരിശീലകനാകാനാണ് താരത്തിന്റെ തീരുമാനം.

BrendonMcCullum

2011മുതല്‍ മക്കുല്ലം ബ്രിസ്‌ബെന്‍ ടീമില്‍ അംഗമാണ്. 34 മത്സരങ്ങളില്‍നിന്നായി 920 റണ്‍സും സ്വന്തമാക്കി. ഹീറ്റ്‌സിനുവേണ്ടി കളിക്കാന്‍ അത്യധികം ഇഷ്ടപ്പെടുന്നതായി താരം പറഞ്ഞു. ആരാധകരുടെ സ്‌നേഹവും അവര്‍ നല്‍കുന്ന പിന്തുണയും ആസ്വദിച്ചിട്ടുണ്ട്. ക്രിക്കറ്റ് രംഗത്തെ ദീര്‍ഘകാലത്തെ പരിചയ സമ്പന്നത തനിക്ക് പരിശീലകനെന്ന നിലയിലേക്ക് മാറുമ്പോള്‍ ഗുണം ചെയ്യും. പിന്തുണ നല്‍കിയ ഏവര്‍ക്കും നന്ദി അറിയിക്കുന്നതായും മക്കുല്ലം പറഞ്ഞു.

Story first published: Tuesday, February 5, 2019, 12:58 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+