For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ഏകദിന ഇലവന്‍ നായകനാര്? കോലി വേണ്ട, മോര്‍ഗനും! തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരം

ട്വിറ്ററിലൂടെ ബ്രാഡ് ഹോഗാണ് നായകനെ ചൂണ്ടിക്കാട്ടിയത്

hogg2

സിഡ്‌നി: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ലോകം മുഴുവന്‍ സ്തംഭിച്ചതോടെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്ന തിരക്കിലാണ് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗുമുണ്ട്. തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകരുടെ ചോദ്യോത്തര സെഷനുകള്‍ക്കു മറുപടി പറയുകയാണ് അദ്ദേഹം.

ഏകദിന ലോക ഇലവനെ നയിക്കാന്‍ നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ ഏറ്റവുമധികം യോഗ്യതയുള്ള താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് ഹോഗ്.

വില്ല്യംസണ്‍ നയിക്കട്ടെ

നിലവിലെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെയാണ് ലോക ഇലവന്റെ നായകനായി ഹോഗ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനു കന്നി ഏകദിനല ലോകകപ്പ് സമ്മാനിച്ച ഇയോന്‍ മോര്‍ഗന്‍ എന്നിവരെ പിന്തള്ളിയാണ് ഹോഗ് വില്ല്യംസണിനെ ലോക ഇലവന്റെ ക്യാപ്റ്റനാക്കിയത്.
നിലവില്‍ ലോകത്തിലെ ഏറ്റവും അഗ്രസീവായ ക്യാപ്റ്റനെന്നാണ് കോലി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടിലും വിദേശത്തും നിരവധി വിജയങ്ങളാണ് കോലിക്കു കീഴില്‍ ഇന്ത്യ കൊയ്തത്. മോര്‍ഗനാവട്ടെ ഇംഗ്ലണ്ടിനെ ആദ്യമായി ലോക ചാംപ്യന്‍മാരാക്കിയതോടെ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകത്തിനു മുന്നില്‍ തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.

മികച്ച അംബാസഡര്‍

ഏകദിന ലോക ഇലവന്റെ ക്യാപ്റ്റനായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കുമെന്നായിരുന്നു ഹോഗിനോടുള്ള ചോദ്യം. കെയ്ന്‍ വില്ല്യംസണ്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അംബാസഡര്‍ കൂടിയാണ് വില്ല്യംസണെന്നും ഹോഗ് ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ, സമചിത്തതയോടെ പെരുമാറുന്ന ക്യാപ്റ്റനെന്നാണ് വില്ല്യംസണ്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ ക്ലാസിക്ക് ഫൈനലില്‍ വില്ല്യംസണ്‍ ഇത് വീണ്ടും തെളിയിക്കുകയും ചെയ്തിരുന്നു.

ധോണിയുടെ ഭാവി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചും ഹോഗ് ട്വിറ്ററിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമോയെന്നായിരുന്നു ചോദ്യം. അഭ്യൂഹങ്ങള്‍ പലതുമുണ്ടാവും. ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു തനിക്കു തോന്നുന്നില്ല. എല്ലാ കാര്യങ്ങളെയും വളരെ ശാന്തമായി കാണുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാവരെയും രസിപ്പിക്കുന്ന കരിയറായിരുന്നു ധോണിയുടേത്. അദ്ദേഹം ചെയ്തത് നമുക്ക് ആസ്വദിക്കാം. ഇന്ത്യക്കു വേണ്ടി അടുത്ത രണ്ടു വര്‍ഷം കൂടി കളിക്കാന്‍ ധോണിക്കു കഴിയുമെന്നാണ് താന്‍ കരുതുന്നതെന്നും ഹോഗ് വിശദമാക്കിയിരുന്നു.

Story first published: Monday, March 30, 2020, 11:59 [IST]
Other articles published on Mar 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+