IPL: രോഹിത്തും ധോണിയുമല്ല, ഇതുവരെ കപ്പടിക്കാത്ത കോലി ക്യാപ്റ്റന്‍!! ഹോഗിന്റെ ഓള്‍ ടൈം ഇലവന്‍

സിഡ്‌നി: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഗ് ഹോഗ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മിന്നും താരങ്ങളെല്ലാം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരെല്ലാം ഇലവന്റെ ഭാഗമാണ്.
എന്നാല്‍ ടൂര്‍ണമെന്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മോശം റെക്കോര്‍ഡുള്ള കോലിയെയാണ് ഹോഗ് ഓള്‍ ടൈം ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്. കൂടുതല്‍ തവണ കിരീടം കൈക്കലാക്കിയ രോഹിത്, ധോണി എന്നിവര്‍ ടീമിന്റെ ഭാഗമായിട്ട് കൂടിയാണ് ഹോഗ് ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.

കോലിയുടെ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. എന്നാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. ഇതുവരെ ഒരു കിരീടം പോലും ആര്‍സിബിക്കു നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല.
2013 മുതല്‍ ആര്‍സിബിയുടെ ക്യാപ്റ്റനാണ് കോലി. അദ്ദേഹത്തിനു കീഴില്‍ ഇതുവരെ കളിച്ച 110 മല്‍സരങ്ങളില്‍ 49 എണ്ണത്തിലാണ് ടീമിനു ജയിക്കാനായത്. മറുഭാഗത്ത് മുംബൈയെ നാലു കിരീടവിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനാണ് രോഹിത്. ധോണിയാവട്ടെ മൂന്നു ട്രോഫികളും സിഎസ്‌കെയ്‌ക്കൊപ്പം സ്വന്തമാക്കി. ഇതുവരെ കളിച്ച എല്ലാ സീസണിലും ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിയ ഏക ടീം കൂടിയാണ് സിഎസ്‌കെ.

രോഹിത്തിനെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഡേവിഡ് വാര്‍ണറെയുമാണ് ഹോഗ് തന്റെ ഇലവന്റെ ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ രോഹിത് ഇതിനകം 4898 റണ്‍സും വാര്‍ണര്‍ 4706 റണ്‍സും നേടിയിട്ടുണ്ട്.
മൂന്നാം നമ്പര്‍ കോലിക്കാണ്. നാലാംസ്ഥാനത്ത് ഹോഗ് ഉള്‍പ്പെടുത്തിയത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിക്കറ്റ് കീപ്പറും ഇന്ത്യന്‍ താരവുമായ റിഷഭ് പന്തിനെയാണ്. 54 മല്‍സരങ്ങളില്‍ നിന്നും പന്ത് 1736 റണ്‍സെടുത്തിട്ടുണ്ട്. ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ധോണിയുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ധോണിയാണ് വിക്കറ്റ് കീപ്പര്‍.

രണ്ടു സ്പിന്നര്‍മാരും മൂന്നു പേസര്‍മാരുമുള്‍പ്പെടുന്നതാണ് ഇലവന്റെ ബൗളിങ് കോമ്പിനേഷന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് താരം സുനില്‍ നരെയ്‌നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാനുമാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക.
മുംബൈയുടെ ജസ്പ്രീത് ബുംറ, ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഒരു സര്‍പ്രൈസ് താരത്തെയാണ് ഹോഗ് മൂന്നാമത്തെ പേസറായി ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ മുന്‍ താരം കൂടിയായ മുനാഫ് പട്ടേലാണ് ഇലവനിലെ അപ്രതീക്ഷിത സാന്നിധ്യം.

ഹോഗിന്റെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍
ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), വിരാട് കോലി (ക്യാപ്റ്റന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മുനാഫ് പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications