ഐപിഎല്‍: അടിയോടടി, പവര്‍പ്ലേയില്‍ ഇവരെ വെല്ലാന്‍ ആരുമില്ല... ഇന്ത്യയുടെ ഒരു താരവും
മെല്‍ബണ്‍: ഐപിഎല്ലില്‍ ഒരിക്കലും വമ്പനടിക്കാര്‍ക്കു കുറവുണ്ടായിട്ടില്ല. കഴിഞ്ഞ 12 സീസണുകളിലും നിരവധി വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ് ഐപിഎല്ലില്‍ കണ്ടത്. ഐപിഎല്‍ പവര്‍പ്ലേയില്‍ തീപ്പൊരി ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളവരില്‍ താരങ്ങളില്‍ കേമന്‍മാര്‍ ആരെന്നു തിരഞ്ഞേടുക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ആ റിസ്‌ക് ഏറ്റെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ട്വിറ്ററില്‍ ചോദ്യോത്തര സെഷനിലാണ് മികച്ച മൂന്നു പവര്‍പ്ലേ ബാറ്റ്‌സ്മാന്‍മാര്‍ ആരെന്നു ഹോഗ് ചൂണ്ടിക്കാട്ടിയത്.
അതേസമയം, ഐപിഎല്ലിന്റെ 13ാം സീസണ്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്നു അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന സീസണ്‍ ഏപ്രില്‍ 15ലേക്കു മാറ്റിവച്ചിരുന്നു.

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവുമായ സുരേഷ് റെയ്‌ന, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ എന്നിവരാണ് ഐപിഎല്‍ പവര്‍പ്ലേയില്‍ റണ്‍സെടുക്കാന്‍ ഏറ്റവും കേമന്‍മാരെന്നു ഹോഗ് ചൂണ്ടിക്കാട്ടി.

ഈ മൂന്നു പേരില്‍ ഹോഗ് ഒന്നാംസ്ഥാനം നല്‍കുന്നത് നാട്ടുകാരന്‍ കൂടിയായ വാര്‍ണര്‍ക്കാണ്. രണ്ടു വശത്തേക്കും അനായാസം ഷോട്ടുകള്‍ കളിക്കാനുള്ള കരുത്തും വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടവുമാണ് വാര്‍ണറെ സ്‌പെഷ്യലാക്കുന്നതെന്നു ഹോഗ് ചൂണ്ടിക്കാട്ടി.
പ്രത്യേക ബൗളര്‍മാരെ നോട്ടമിട്ട് അവര്‍ക്കെതിരേ പരാമവധി റണ്‍സ് അടിച്ചുകൂട്ടുകയും പ്രതിസന്ധി ഘട്ടത്തില്‍ സിഎസ്‌കെയെ കരകയറ്റുകയും ചെയ്യുന്ന റെയ്‌നാണ് തന്റെ ലിസ്റ്റിലെ രണ്ടാമനെന്നു ഹോഗ് പറഞ്ഞു.
പുതുമയുള്ള ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് ബട്‌ലര്‍. കണ്ണുംപൂട്ടി വമ്പന്‍ ഷോട്ട് കളിക്കാതെ കളിക്കളത്തില്‍ ചിന്തിച്ച് ബാറ്റ് ചെയ്യാനും അദ്ദേഹത്തിനാവുന്നതായി ഹോഗ് വിലയിരുത്തി.

ട്വിറ്ററിലൂടെ മറ്റൊരു ചോദ്യത്തിനു കൂടി ഹോഗ് മറുപടി നല്‍കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പാകിസ്താന്റെ ഇമാദ് വസീം ഇവരില്‍ ആരാണ് മികച്ച ഓള്‍റൗണ്ടറെന്നായിരുന്നു ചോദ്യം.
ഇമാദ് വസീമെന്നായിരുന്നു ഹോഗിന്റെ മറുപടി. എന്നാല്‍ ഹാര്‍ദിക് മികച്ച ഓള്‍റൗണ്ടറാണ്. പൂര്‍ണ ഫിറ്റായാല്‍ മുമ്പത്തേതിനേക്കാല്‍ മികച്ച പ്രകടനം ഹാര്‍ദിക് പുറത്തെടുക്കുമെന്ന് താന്‍ കരുതുന്നതായും ഹോഗ് ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications