For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാര്‍ദിക്, സ്‌റ്റോക്‌സ്... ലോകത്തിലെ മികച്ച ഓള്‍റൗണ്ടര്‍ ആര്? തിരഞ്ഞെടുത്ത് മുന്‍ ഓസീസ് താരം

ട്വിറ്ററിലൂടെയാണ് ഹോഗ് കേമനെ ചൂണ്ടിക്കാട്ടിയത്

സിഡ്‌നി: ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ട്വിറ്ററിലെ ഒരു ചോദ്യത്തിനു മറുപടിയായാണ് തന്റെ ഫേവറിറ്റിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ, ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ് ഇവരില്‍ ആരാണ് കൂടുതല്‍ കേമനെന്നായിരുന്നു ചോദ്യം. സറ്റോക്‌സെന്നായിരുന്നു ഹോഗിന്റെ മറുപടി. താന്‍ ഇംഗ്ലീഷ് താരത്തിനൊപ്പം നില്‍ക്കും. ഹാര്‍ദിക്കിന് തീര്‍ച്ചയായും കഴിവുണ്ട്. പക്ഷെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ അധികം കളിച്ചിട്ടില്ല. അതു കൊണ്ടു തന്നെയാണ് തന്റെ ലോക ഇലവനില്‍ ഓള്‍റൗണ്ടറായി ഹാര്‍ദിക്കിനു പകരം സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തിയതെന്നും ഹോഗ്് ട്വീറ്റ് ചെയ്തു.

hogg

ഇംഗ്ലണ്ടിനായി 63 ടെസ്റ്റുകളും 95 ഏകദിനങ്ങളം 26 ടി20കളും കളിച്ചിട്ടുള്ള സ്‌റ്റോക്‌സ് യഥാക്രമം 4056, 2682, 305 റണ്‍സ് നേടിയിട്ടുണ്ട്. 147, 70, 14 വിക്കറ്റുകളും താരം വീഴ്ത്തി. മറുഭാഗത്തു ഇന്ത്യക്കു വേണ്ടി 11 ടെസ്റ്റുകളും 54 ഏകദിനങ്ങളും 40 ടി20കളിലും കളിച്ചിട്ടുള്ള ഹാര്‍ദിക് 532, 957, 310 റണ്‍സാണ് നേടിയത്. 17, 54, 38 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

stokes

ഈ കണക്കുകള്‍ മാത്രമല്ല രണ്ടു താരങ്ങളെയും വേര്‍തിരിക്കുന്നത്. ഇംഗ്ലണ്ടിനൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ താരം കൂടിയാണ് സ്റ്റോക്‌സ്. എന്നാല്‍ പാണ്ഡ്യക്കു അതിനായിട്ടില്ല. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചരിത്രത്തില്‍ ആദ്യമായി ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് സ്റ്റോക്‌സായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

hardik

പരിക്കു കാരണം ആറു മാസത്തോളം ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുകയായികരുന്ന ഹാര്‍ദിക് അടുത്തിടെയാണ് കളിക്കളത്തില്‍ മടങ്ങിയെത്തിയത്. തിരിച്ചുവരവിനു ശേഷം ഇന്ത്യക്കായി താരം കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഹാര്‍ദിക് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഈ പരമ്പര ഉപേക്ഷിക്കപ്പെട്ടിരുന്നു. മടങ്ങിവരവിനു ശേഷം ഹാര്‍ദിക് കളിച്ച ഏക ടൂര്‍ണമെന്റ് ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റായിരുന്നു. കൊറോണ ഭീതിയെ തുടര്‍ന്നു റദ്ദാക്കപ്പെട്ടില്ലെങ്കില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരിക്കും ഇനി ഹാര്‍ദിക്കിനെ കാണുക.

Story first published: Tuesday, March 24, 2020, 14:56 [IST]
Other articles published on Mar 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+