For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ കോലി വരുത്തിയ മാറ്റമെന്ത്? രോഹിത്താണോ സൂപ്പര്‍ ക്യാപ്റ്റന്‍, ഹാഡിന്‍ പറയും

ടീം ഇന്ത്യയുടെ നിലവിലെ നായകന്‍ രോഹിത് ശര്‍മയുടെയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ക്യാപ്റ്റന്‍സി ശൈലിയെ താരതമ്യം ചെയ്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ലിസണര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രണ്ടു പേരുടെയും ക്യാപ്റ്റന്‍സി എന്തൊക്കെ മാറ്റങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ വരുത്തിയതെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. 2021ന്റെ അവസാനത്തോടെയാണ് കോലിക്കു പകരം രോഹിത് ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നത്.

ക്രിക്കറ്റിനു വേണ്ടി ഇന്ത്യ തയ്യാറെടുക്കുന്ന രീതിയില്‍ മാറ്റം വരുത്തിയത് വിരാടാണെന്നു താന്‍ കരുതുന്നതായി ഹാഡിന്‍ വ്യക്തമാക്കി. വിരാട് ക്യാപ്റ്റനായതിനു ശേഷം ഇന്ത്യന്‍ ടീം എന്തിനും റെഡിയാണ്. വളരെ ഉയര്‍ന്ന നിലവാരത്തിലേക്കു തന്റെ പ്ലേഗ്രൂപ്പിനെ അദ്ദേഹം വളര്‍ത്തിയെടുക്കുകയായിരുന്നു. താന്‍ ചെയ്യാത്ത ഒരു കാര്യം നിങ്ങളെയും ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞിട്ടുള്ള ക്യാപ്റ്റന്‍മാരില്‍ ഒരാളും കൂടിയാണ് വിരാടെന്നും ഹാഡിന്‍ വ്യക്തമാക്കി.

VIRAT KOHLI

ഇന്ത്യന്‍ ടീമിന്റെ അത്‌ലറ്റിസിസവും അതിനോടുള്ള അവരുടെ മാനസികാവസ്ഥയും മാറുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിച്ചു. വളരെയധികം ഊര്‍ജസ്വലരായിട്ടാണ് വിരാടിനു കീഴില്‍ താരങ്ങള്‍ കാണപ്പെട്ടത്. അവരുടെ ഫിറ്റ്‌നസും എടുത്തു പറയേണ്ടതാണ്. അദ്ദേഹം ചുമതലയേറ്റതിനു ശേഷം അവര്‍ ഡൈവ് ചെയ്യുകയും ചെയ്തു.

ഓസ്‌ട്രേലിയക്കെതിരേയുള്ള പോരാട്ടത്തിനു ടീം തയ്യാറായപ്പോള്‍ വിരാട് പിറകോട്ടു പോയില്ല. ഇന്ത്യയിലെ മോഡേണ്‍ ഗെയിമിനെ വളരെയധികം മാറ്റിയ അദ്ദേഹം ഇന്ത്യ കളിക്കുന്ന രീതിയിലും മാറ്റം കൊണ്ടുവന്നതായും ഹാഡിന്‍ നിരീക്ഷിച്ചു.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയില്‍ നിന്നാണ് മൂന്നു ഫോര്‍മാറ്റുകളിലും കോലി ഇന്ത്യന്‍ ടീമിന്റെ ചുമതലയേറ്റെടുത്തത്. ക്യാപ്റ്റനായതിനു ശേഷം പല പുതിയ മാറ്റങ്ങളും അദ്ദേഹം കൊണ്ടു വരികയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കളക്കാരുടെ ഫിറ്റ്‌നസ് നിലവാരം അളക്കുന്ന യോ-യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയെന്നതാണ്. കൂടാതെ അഗ്രസീവ് സമീപനം കളിയില്‍ കൊണ്ടുവരാനും കോലിക്കു സാധിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ മാറ്റിമറിച്ച ക്യാപ്റ്റനും കൂടിയാണ് കോലി. പ്രത്യേകിച്ചും വിദേശ പര്യടനങ്ങളില്‍ അദ്ദേഹത്തിനു കീഴില്‍ ടീമിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു പിന്നാലെയാണ് ഈ ഫോര്‍മാറ്റില്‍ നിന്നും കോലി നായകസ്ഥാനമൊഴിഞ്ഞത്.

ROHIT SHARMA

വൈകാതെ തന്നെ ഏകദിനത്തില്‍ അദ്ദേഹത്തെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയ ബിസിസിഐ പകരം രോഹിത്തിനെ ക്യാപ്റ്റനാക്കുകയുമായിരുന്നു. അധികം വൈകാതെ തന്നെ ടെസ്റ്റില്‍ നിന്നും കോലി സ്വയം ക്യാപ്റ്റന്‍സി ഒഴിയുകയും ചെയ്തതോടെ എല്ലാ ഫോര്‍മാറ്റുകളിലും രോഹിത്തിനു നായകസ്ഥാനം ലഭിക്കുകയും ചെയ്തു.

തന്ത്രപരമായി വളരെയധികം മിടുക്കനായ ക്യാപ്റ്റനാണ് രോഹിത്തെന്നാണ് ഹാഡിന്റെ വിലയിരുത്തല്‍. വിദേശത്തും നന്നായി പെര്‍ഫോം ചെയ്യാനുള്ള കഴിവ് നായകനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടെന്നും മുന്‍ ഓസീസ് താരം പറയുന്നു. തന്ത്രപരമായി നോക്കുകയാണെങ്കില്‍ രോഹിത് ശര്‍മ വളരെ മികവുറ്റ ക്യാപ്റ്റനാണെന്നു നിങ്ങള്‍ക്കു കാണാന്‍ സാധിക്കും.

ഐപിഎല്ലില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. റിക്കി പോണ്ടിങ് നായകസ്ഥാനമൊഴിഞ്ഞതു മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ചത് രോഹിത്താണ്. 10 വര്‍ഷത്തിലേറെ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു. കളിക്കാര്‍ രോഹിത്തിനു വേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യയിലും ഉപഭൂഖണ്ഡത്തിനു പുറത്തുള്ള സാഹചര്യങ്ങളിലും തന്ത്രപരായി നിങ്ങള്‍ക്കു ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ചയാളാണ് രോഹിത്തെന്നും ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 15, 2024, 15:58 [IST]
Other articles published on Mar 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+