Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സരിതദേവിക്ക് സസ്‌പെന്‍ഷന്‍

ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നിഷേധിച്ച ബോക്‌സിങ് താരം സരിത ദേവിക്ക് ബോക്‌സിങ് അസോസിയേഷന്റെ സസ്പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനാണ് നടപടിയെടുത്തിരിക്കുന്നത്. സരിതയുടെ മൂന്ന് പരിശീലകര്‍ക്കെതിരേയും നടപടിയുണ്ട്.

ഏഷ്യന്‍ ഗെയിംസില്‍ സെമിഫൈനല്‍ മത്സരത്തില്‍ വിധികര്‍ത്താക്കള്‍ ദക്ഷിണകൊറിയന്‍ താരത്തിന് അനുകൂലമായി തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സരിത മെഡല്‍ നിരസിച്ചത്. സമ്മാനദാനച്ചടങ്ങില്‍ സരിത പൊട്ടിക്കരയുകയും തനിക്ക് ലഭിച്ച മെഡല്‍ കൊറിയന്‍ താരത്തെ നിര്‍ബന്ധിച്ച് അണിയിക്കുകയും ചെയ്തിരുന്നു.

Saritha Devi

സരിതയുടെ നടപടി വിവാദമായതിനെ തുടര്‍ന്ന് പിന്നീട് മെഡല്‍ സ്വീകരിച്ചു. അധികൃതര്‍ക്ക് മാപ്പപേക്ഷ നല്‍കുകയും ചെയ്തു. പക്ഷേ ബോക്‌സിങ് അസോസിയേഷന്‍ നടപടിയുമായിമുന്നോട്ട് പോവുകയായിരുന്നു.

അടുത്തമാസമാണ് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കൊറിയയില്‍ വച്ചാണ് ചാമ്പ്യന്‍ഷിപ്പ്. എന്നാല്‍ സസ്‌പെന്‍ഷനിലായ സരിതക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല. വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് സരിതക്ക് വന്‍ തിരിച്ചടിയാകും.

സരിതക്കും പരിശീലകര്‍ക്കും മാത്രമല്ല സസ്‌പെന്‍ഷന്‍, ഏഷ്യന്‍ ഗെയിംസിലെ ബോക്‌സിങ് ടീം സംഘത്തലവനേയും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Story first published: Wednesday, October 22, 2014, 13:02 [IST]
Other articles published on Oct 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+