Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായി 140 കിമി വേഗം, ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സാധിച്ചത് എങ്ങനെ? കോച്ച് പറയുന്നു

മുംബൈ: ഇന്ത്യയുടെ പേസ് ബൗളിങ് നിരയെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ചവയിലൊന്നാക്കി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബൗളിങ് കോച്ചായ ഭരത് അരുണ്‍ വഹിച്ചിട്ടുള്ളത്. നിലവില്‍ പേസര്‍മാര്‍ക്കു സ്ഥിരമായി 140 കിമി വേഗതയില്‍ പന്തെറിയാനും സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങായി മുഹമ്മദ് ഷമിയുടെ ബൗളിങ് ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ജസ്പ്രീത് ബുംറയാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരും പേസ് നിരയില്‍ അണിനിരക്കുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യയുടെ പേസര്‍മാര്‍ക്കു തുടര്‍ച്ചയായി 140 കിമി വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നതെന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അരുണ്‍.

1

ബൗളര്‍മാരുടെ ജോലിഭാരം കൃത്യമായി മനസ്സിലാക്കാനും അതിന് അനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും കഴിയുന്നതാണ് ഈ സ്ഥിരതയ്ക്കു പിന്നിലെന്നു അരുണ്‍ പറയുന്നു. ജിപിഎസ് ട്രാക്കറുടെ സഹായത്തോടെയാണ് ഓരോ പേസറുടെയും ജോലി ഭാരം നിരീക്ഷിക്കുന്നത്. ഇതിന്റെ സഹായത്തോടെ ഓരോ ബൗളറെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും വിശകലനം നടത്തുവാനും സാധിക്കും. ടീമിന് ശരിയായ ബാലന്‍സ് നിലനിര്‍ത്താനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

പേസര്‍മാരുടെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോള്‍ ഒരു ബൗളര്‍ എത്ര ഓവര്‍ ബൗള്‍ ചെയ്യുന്നുണ്ടെന്നാണ് ആദ്യം നമ്മള്‍ നോക്കാറുള്ളത്. എന്നാല്‍ ചില മല്‍സരത്തില്‍ ഒരു ബൗളര്‍ക്കു ഒരുപക്ഷെ കൂടുതലായി അധ്വാനിക്കേണ്ടി വരും. അതു നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന കാര്യമല്ല. അതിനാലാണ് താരങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ജിപിഎസ് ട്രാക്കര്‍ ഉപയോഗിക്കുന്നതെന്നും അരുണ്‍ വിശദമാക്കി.

2

ഒരു ഉദാഹരണം പറയട്ടെ, ഒരു ബൗളര്‍ ഗ്രൗണ്ടില്‍ 20 കിലോമീറ്റര്‍ ഓടിയെന്നിരിക്കട്ടെ അയാളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ജിപിഎസ് ട്രാക്കറിന്റെ സഹായത്തോടെ ശേഖരിക്കാന്‍ സാധിക്കും. ഇവ വിശകലനം ചെയ്താണ് പരിശീലന സെഷനുകളില്‍ പേസര്‍മാരുടെ ജോലി ഭാരം മാനേജ് ചെയ്യുന്നത്. ശരിയായ ബാലന്‍സ് കണ്ടെത്തണമെന്നതാണ് പ്രാഥമികമായ കാര്യം. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു ഇതുവരെ അതിനു സാധിച്ചിട്ടുമുണ്ട്. ഇതാണ് ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ ഇന്ത്യയുടെ വിജയരഹസ്യമെന്നും 140 കിമി വേഗത്തില്‍ സ്ഥിരമായി ബൗള്‍ ചെയ്യാന്‍ സഹായിക്കുന്നതെന്നും ആരുണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 17, 2020, 18:33 [IST]
Other articles published on Jun 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+