For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ പര്യടനം: ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ട്, പ്രധാന കാരണം ചൂണ്ടിക്കാട്ടി അതേര്‍ട്ടന്‍

നാലു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കളിക്കുന്നത്

ലണ്ടന്‍: ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കു പ്രതീക്ഷിക്കാന്‍ വകയുണ്ടെന്നും ഇതിന്റെ പ്രധാന കാരണം മൂര്‍ച്ചയേറിയ ബൗളിങ് നിരയാണെന്നും ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്ക് അതേര്‍ട്ടന്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷമവസാനമാണ് വിരാട് കോലിക്കു കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താനിരിക്കുന്നത്. ഗവാസ്‌കര്‍-ബോര്‍ഡര്‍ ട്രോഫിക്കു വേണ്ടിയുള്ള പരമ്പരയില്‍ ഇരുടീമുകളും നാലു ടെസ്റ്റുകളില്‍ ഏറ്റുമുട്ടും. ഇവയിലൊന്ന് പകലും രാത്രിയുമായിട്ടായിരിക്കും നടക്കുക.

കരുത്തുറ്റ ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യക്കു പരമ്പര നേടാമെന്ന പ്രതീക്ഷയുണ്ട്. ശക്തമായ സീം ബൗളിങ് നിരയില്ലെങ്കില്‍ ഓസ്‌ട്രേലിയയില്‍ വിജയിക്കാന്‍ കഴിയില്ലെന്നും സോണി നെറ്റ്‌വര്‍ക്കിന്റെ പിറ്റ് സ്റ്റോപ്പ് ഷോയില്‍ അതേര്‍ട്ടന്‍ വിശദമാക്കി.

1

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കണ്ട ഏറ്റവും മഹത്തായ കാര്യം മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ സാന്നിധ്യമാണ്. 1993ല്‍ ഇന്ത്യയില്‍ ഇംഗ്ലണ്ടിനൊപ്പം കളിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അന്നു സ്പിന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധം. അന്ന് ചില മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോഴത്തേതു പോലെ ഇപ്പോഴത്തേതു പോലെ മികച്ച പേസ് ബൗളിങ് യൂണിറ്റ് അന്ന് ഇന്ത്യക്കില്ലായിരുന്നു. ടീമുകള്‍ക്കു തങ്ങളുടെ ശൈലി മാറ്റാന്‍ സാധിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇത്തവണ ഇന്ത്യ പര്യടനം നടത്തുമ്പോള്‍ അവര്‍ക്ക് ഏറ്റവുമധികം പ്രതീക്ഷ നല്‍കുന്നതും ഈ പേസ് ബൗളിങ് നിരയാണെന്നു 52 കാരനായ അതേര്‍ട്ടന്‍ വിലയരുത്തി.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞ ഓപ്പണര്‍ രോഹിത് ശര്‍മയെ അദ്ദേഹം പുകഴ്ത്തി. വിദേശത്തും ടെസ്റ്റില്‍ ഭാവിയിയില്‍ മികച്ച പ്രകടനം നടത്താന്‍ രോഹിത്തിനു സാധിക്കും വളരെ മികച്ച താരം തന്നെയാണ് രോഹിത്. ടെസ്റ്റിലും അധികം വൈകാതെ നേട്ടങ്ങള്‍ അദ്ദേഹത്തേ തേടിയെത്തുമെന്നും അതേര്‍ട്ടന്‍ അഭിപ്രായപ്പെട്ടു.

2

ഇന്ത്യന്‍ ബാറ്റിങില്‍ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് വളരെ സ്വാഭാവികായി അവര്‍ കളിക്കുന്നുവെന്നതാണ്. അമിതമായി പരിശീലനമോ മറ്റോ അവര്‍ക്കു ലഭിക്കുന്നതായി തോന്നിയിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെയും ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമിന്റെയും ബാറ്റിങിനെ താരതമ്യം ചെയ്തായിരുന്നു ഇത്. എന്തുകൊണ്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ഈ തലത്തില്‍ കൂടുതല്‍ സ്വാഭാവികമായി കളിക്കുന്നതായി തോന്നുതെന്ന് ദ്രാവിഡിനോടു ചോദിച്ചു. വര്‍ഷം മുഴുവന്‍ കളിക്കാന്‍ ഈ താരങ്ങള്‍ക്കു അവസരം ലഭിക്കുന്നത് കൊണ്ടായിരിക്കാം എന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. ഇംഗ്ലണ്ടില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആറു മാസ താരങ്ങള്‍ക്കു ബൗളിങ് മെഷീന്റെ സഹായത്തോടെ ഇന്‍ഡോര്‍ പരിശീലനം നടത്തേണ്ടി വരുന്നതായും ഇതാണ് അവരുടെ പ്രകടനം ഇന്ത്യന്‍ താരങ്ങളുടേത് പോലെ സ്വാഭാവികമായി തോന്നാതിരിക്കാന്‍ കാരണമെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടിയതായി അതേര്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, June 26, 2020, 16:45 [IST]
Other articles published on Jun 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+