Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ഫേവറിറ്റുകള്‍ ആര്? മല്‍സരവിധി നിര്‍ണയിക്കുക ആരെന്ന് സഹീര്‍ പറയുന്നു

1

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കാനിരിക്കുന്ന പരമ്പരകളില്‍ ആരാണ് ഫേവറിറ്റുകള്‍ എന്നതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍. രണ്ടു മാസത്തിലേറെ നീളുന്ന ഓസീസ് പര്യടനത്തില്‍ ഇന്ത്യ മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കുന്നുണ്ട്.

അടുത്ത വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. ഏകദിന പരമ്പരയ്ക്കു പിന്നാലെ മൂന്നു ടി20കളില്‍ ഇരുടീമും ഏറ്റുമുട്ടും. തുടര്‍ന്നായിരിക്കും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര.

ബൗളര്‍മാര്‍ വിധി നിര്‍ണയിക്കും

ബൗളര്‍മാര്‍ വിധി നിര്‍ണയിക്കും

ഇരുടീമുകളുടെയും ബൗളര്‍മാരായിരിക്കും ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരകളുടെ വിധി നിര്‍ണയിക്കുകയെന്നു സഹീര്‍ അഭിപ്രായപ്പെട്ടു. പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ എതിര്‍ ടീമിനെ കുറഞ്ഞ സ്‌കോറിലൊതുക്കുകയെന്നത് ബൗളര്‍മാരുടെ ചുമതലയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകദിനം, ടി20, ടെസ്റ്റ് എന്നീ മൂന്നു ഫോര്‍മാറ്റുകളിലെയും പരമ്പരകളില്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമായി മാറും. ബൗളര്‍മാര്‍ എതിര്‍ ടീമിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കുകയാണെങ്കില്‍ അതായിരിക്കും മല്‍സരഫലത്തില്‍ നിര്‍ണായകമാവുകയെന്നും സഹീര്‍ പറയുന്നു.

ലോകോത്തര ബൗളര്‍മാര്‍

ലോകോത്തര ബൗളര്‍മാര്‍

നിലവില്‍ ലോക ക്രിക്കറ്റിലുള്ള മികച്ച ബൗളര്‍മാരെ ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരകളില്‍ കാണാന്‍ സാധിക്കുമെന്നു സഹീര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ പന്തെറിയുമ്പോള്‍ ഓസീസ് നിരയില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരുണ്ട്.
പരിക്കു കാരണം വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായി ഇപ്പോള്‍ പരിശീലനം ആരംഭിച്ചിരിക്കുന്ന ഇഷാന്ത് വൈകാതെ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്മിത്ത്, വാര്‍ണര്‍ തിരിച്ചെത്തി

സ്മിത്ത്, വാര്‍ണര്‍ തിരിച്ചെത്തി

ഇന്ത്യയുടെ അവസാനത്തെ പര്യടനത്തില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് കാരണം ഓസീസ് നിരയില്‍ ഇല്ലായിരുന്നു. ഇത്തവണ രണ്ടു പേരും ഓസീസ് ടീമില്‍ തിരിച്ചെത്തിയതോടെ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായി മാറുമെന്നു സഹീര്‍ വിലയിരുത്തി.
വരാനിരിക്കുന്ന പരമ്പരയില്‍ ഫേവറിറ്റുകളായി ആരെയും ചൂണ്ടിക്കാണിക്കാനാവില്ല. രണ്ടു ടീമുകള്‍ക്കും ശക്തമായ ബാറ്റിങ് നിരയും ബൗളിങ് ലൈനപ്പുമുണ്ട്. ഇതു തന്നെയാണ് ഈ പരമ്പരകളെ കൂടുതല്‍ ആകര്‍ഷകമാക്കി തീര്‍ക്കുന്നതെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, November 20, 2020, 20:40 [IST]
Other articles published on Nov 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+